മുംബൈ: അടുത്ത 20-30 വർഷങ്ങളെ ഇന്ത്യയുടെ യുഗമെന്ന് വിശേഷിപ്പിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയും ബ്ലാക്ക്റോക്ക് സിഇഒ ലാറി ഫിങ്കും. മുംബൈയിൽ ജിയോ ബ്ലാക്ക്റോക്ക് സംഘടിപ്പിച്ച ഫയർസൈഡ് ചാറ്റിൽ സംസാരിക്കുകയായിരുന്നു ഇരുവരും. To advertise here, ദീർഘകാല വളർച്ചയ്ക്കും നിക്ഷേപത്തിനുമുള്ള ചരിത്രപരമായ ജാലകമെന്നാണ് ഇരു കമ്പനികളുടെയും പങ്കാളിത്തത്തെ അംബാനിയും ഫിങ്കും വിശേഷിപ്പിച്ചത്. ഇന്ത്യയുടെ ശക്തമായ സാമ്പത്തിക അടിത്തറ, വികസിക്കുന്ന ഓഹരി വിപണി, ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ വളരുന്ന പങ്ക് തുടങ്ങിയവയെക്കുറിച്ചെല്ലാം ഇരു ബിസിനസ് നേതാക്കളും സംസാരിച്ചു. ഇന്ത്യയുടെ ഗ്രോത്ത് സ്റ്റോറി സേവിംഗ്സിൽ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് വളർച്ചയിലെ പങ്കാളിത്തത്തിൽ കൂടി വ്യാപിക്കുന്നതാണെന്ന് ഇരുവരും പറഞ്ഞു. സമ്പാദ്യക്കാരിൽ നിന്ന് വൻവളർച്ച നേടുന്ന നിക്ഷേപകരായി ഇന്ത്യക്കാർ മാറണമെന്നും ഓരോ കുടുംബത്തിനും രാജ്യത്തിന്റെ സാമ്പത്തിക വികസനം നേട്ടം നൽകണമെന്നും അംബാനിയും ഫിങ്കും പറഞ്ഞു. ആഗോള തലത്തിൽ ഇന്ത്യക്ക് ഇത് സമാനതകളില്ലാത്ത അവസരമാണ്. നിക്ഷേപകർക്കും സ്ഥാപനങ്ങൾക്കുമെല്ലാം ഇത് വലിയ തോതിൽ പ്രയോജനപ്പെടുത്താം-ഇരുവരും വ്യക്തമാക്കി. Content Highlights: Mukesh Ambani and Larry Fink call the next 20 -30 years as the Era of India. Speaking At a fireside chat organized by JioBlackRock in Mumbai, Ambani and Fink emphasized the unparallelled opportunity for Indians to invest and participate in India's growth journey Published: 05 Feb 2026, 11:48 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
