അരൂർ : തെരുവുനായശല്യം നാടൊട്ടുക്ക് രൂക്ഷമായിരിക്കുമ്പോൾ ആലപ്പുഴ ജില്ലയുടെ വടക്കൻ മേഖലയായ അരൂരിൽ ഇവമൂലം ഉണ്ടാകുന്ന അപകടങ്ങളും നിത്യസംഭവം. അരൂർ മുക്കം മുതൽ ബൈപ്പാസ് ജങ്ഷൻ എത്തുംവരെയുള്ള റോഡരികിലാണ് എപ്പോൾ വേണമെങ്കിലും കുരച്ചുചാടുന്ന നായക്കൂട്ടമുള്ളത്. എട്ടും പത്തും നായ്ക്കൾ ഒരുമിച്ചാണ് നടപ്പ്. സന്ധ്യ മയങ്ങുന്നതോടെ ഇവ പ്രധാന റോഡ് കൈയടക്കും. To advertise here, പകൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലും മറ്റുമാണ് ഇവ ചുറ്റിക്കറങ്ങുന്നത്. റോഡരികിലെ മാലിന്യനിക്ഷേപമാണ് ഈ ഭാഗത്ത് കൂടുതൽ തെരുവുനായ്ക്കൾ എത്തുവാനുള്ള കാരണം. മാലിന്യത്തിൽനിന്ന് ഭക്ഷണം ലഭിക്കാതാകുന്നതോടെയാണ് ഇവ അക്രമാസക്തമാകുന്നത്. ഈ റോഡിൽ നിത്യവും ഒരു ഇരുചക്രവാഹന യാത്രികനെങ്കിലും അപകടത്തിൽപ്പെടുന്നുണ്ട്. ചൊവ്വാഴ്ച വൈകീട്ട് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നയാൾ നായ കുറുകേ ചാടിയതിനെ തുടർന്ന് മറിഞ്ഞുവീണു. പരിക്കുകൾ നിസ്സാരമാണ്. മാലിന്യനീക്കം വേഗത്തിലാക്കി, പുതിയവ തള്ളാതിരിക്കാനുള്ള സുരക്ഷാമാർഗങ്ങൾ നിലവിലെ ഭരണസമിതി അടിയന്തരമായി ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഭക്ഷണം തേടിയെത്തുന്നു കഴിഞ്ഞ ദിവസമാണ് തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർക്കെതിരേ കർശന മുന്നറിയിപ്പ് സുപ്രീംകോടതി നൽകിയത്. ഇത്തരക്കാരെ കണ്ടെത്തി പിഴയീടാക്കണമെന്നും അല്ലെങ്കിൽ നായ്ക്കളെ സ്വന്തം വീട്ടിലെത്തിച്ച് ഭക്ഷണം നൽകണമെന്നുമാണ് നിരീക്ഷണം. അരൂരടക്കം വിവിധയിടങ്ങളിൽ ഇത്തരത്തിൽ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവരുണ്ട്. നാട്ടിൻ പുറങ്ങളിലേക്കുള്ള യാത്രാവഴികളിൽ ഭക്ഷണാവശിഷ്ടം തെരുവുനായ്ക്കൾക്ക് നൽകുകയാണ് പതിവ്. ഇത്തരക്കാർ എത്തുന്ന സമയം നായ്ക്കൾ കൂട്ടമായെത്തും. ഭക്ഷണം ലഭിച്ചില്ലെങ്കിൽ ഇവ അക്രമാസക്തരാവുകയും ചെയ്യും. Published: 16 Jan 2026, 03:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
