ഇരുമ്പനം : ചൊവ്വാഴ്ച വൈകീട്ട് ഉണ്ടായ കനത്തമഴയിൽ To advertise here, സീപോർട്ട്-എയർപോർട്ട് റോഡിൽ പുതിയറോഡ് ജങ്ഷന് സമീപം വീണ്ടും ഉണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതക്കുരുക്ക്. കാക്കനാട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപം ഉണ്ടായ വെള്ളക്കെട്ടിൽ വാഹനങ്ങൾ നിരങ്ങിനീങ്ങിയതോടെ ഏറെസമയം സീപോർട്ട്-എയർപോർട്ട് റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ചെറിയ മഴപെയ്താൽ പോലും ഈ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാണ്. ദിവസങ്ങൾ എടുക്കും ഈ വെള്ളം ഒഴുകിപ്പോകാൻ. വെള്ളം ഒഴുകിപ്പോയിരുന്ന ചാലുകൾ അടച്ചുകളഞ്ഞതോടെയാണ് ഈ പ്രദേശത്ത് സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകുന്നത്. ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഇനി ദിവസങ്ങളോളം നിൽക്കാൻ കഴിയില്ല. ഇതിനുമുന്നിൽനിന്ന് വെള്ളം ഇറങ്ങിപ്പോകാൻ ദിവസങ്ങൾ എടുക്കും. ചൊവ്വാഴ്ചത്തെ വെള്ളക്കെട്ടിൽ റോഡ് ഈ ഭാഗത്ത് പൂർണമായും 100 മീറ്ററോളം മുങ്ങി. സ്ഥിരമായി ഇവിടെ വെള്ളക്കെട്ട് ഉണ്ടായിട്ടും ഇതിന് പരിഹാരം കാണാൻ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. Published: 13 May 2026, 03:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
