വാക്കുപാലിച്ച് കെ.സി. To advertise here, അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടയിൽ വയറ്റിൽ കത്രിക കുടുങ്ങിയ ഉഷാ ജോസഫിന്റെ വീടുനിർമാണം പുനരാരംഭിച്ചു. ഇവർ വീടുപണി തുടങ്ങിയിരുന്നെങ്കിലും പണമില്ലാത്തതിനാൽ മുടങ്ങിയിരുന്നു. കെ.സി. വേണുഗോപാൽ എം.പി. നിർദേശിച്ച പ്രകാരം കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയാണ് വീടുപണി ഏറ്റെടുത്തിരിക്കുന്നത്. 2021-ൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രിക അഞ്ചുകൊല്ലത്തിനുശേഷം ഫെബ്രുവരിയിലായിരുന്നു കണ്ടെത്തിയത്. കെ.സി. വേണുഗോപാലാണ് ഇവരുടെ മുഴുവൻ ചികിത്സാച്ചെലവും വഹിച്ചത്. അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തു. ഇതിനു ശേഷം ഉഷയെ സന്ദർശിച്ചപ്പോഴാണ് പാതിവഴിയിൽ മുടങ്ങിയ വീടുനിർമാണം പൂർത്തിയാക്കാമെന്നു വാക്കു നൽകിയത്. ഉഷ തൊഴിലുറപ്പു തൊഴിലാളിയായിരുന്നു. ഭർത്താവ് ജോസഫ്കുട്ടി കൂലിവേലക്കാരനും. ഇവർ താമസിച്ചിരുന്ന പഴയ വീട് തകർച്ചയിലായതിനാൽ പുന്നപ്ര പറവൂരിൽ വാടകയ്ക്കു താമസിക്കുകയാണ്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം വീടിന്റെ കട്ടിളവെപ്പു നിർവഹിച്ചു. പി. ഉണ്ണിക്കൃഷ്ണൻ, പി.എ. കുഞ്ഞുമോൻ, പി. രംഗനാഥൻ, എസ്. ഗോപകുമാർ, യശോധരൻ എന്നിവരും പങ്കെടുത്തു. Published: 13 May 2026, 02:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
