Auto Desk Last Updated: 09 June 2026, 10:43 PM IST പുറത്തിറങ്ങി അഞ്ച് മാസം കൊണ്ട് വിക്ടോറിസിന്റെ 50,000 യൂണിറ്റുകള്‍ വിറ്റുപോയിരുന്നു മാരുതി സുസുക്കി വിക്ടോറിസ് | Photo: Maruti Suzuki ഇ ന്ത്യയിൽ ഒരുലക്ഷത്തിലേറെ യൂണിറ്റുകൾ വിറ്റ് മാരുതി സുസുക്കിയുടെ എസ്‌യുവി വിക്ടോറിസ്. പുറത്തിറങ്ങി എട്ട് മാസത്തിനിടെയാണ് ഈ നേട്ടം. 2025 സെപ്റ്റംബറിലാണ് വിക്ടോറിസ് വിപണിയിലെത്തിയത്. പുറത്തിറങ്ങി അഞ്ച് മാസം കൊണ്ട് വിക്ടോറിസിന്റെ 50,000 യൂണിറ്റുകൾ വിറ്റുപോയിരുന്നു. To advertise here, ഈ വർഷം ജനുവരിയിലാണ് ഏറ്റവും കൂടുതൽ യൂണിറ്റുകൾ വിറ്റുപോയത്-15240. മാരുതി സുസുക്കിയുടെ വിറ്റുപോയ യൂട്ടിലിറ്റി വെഹിക്കിളുകളിൽ 20 ശതമാനവും വിക്ടോറിസായതും അതേമാസം തന്നെയായിരുന്നു. 75,609 യൂണിറ്റുകളാണ് ജനുവരിയാകുമ്പോഴേക്ക് വിറ്റുപോയത്. ഇതോടെ എർട്ടിഗയ്ക്കും ബ്രെസയ്ക്കും ശേഷം ബെസ്റ്റ് സെല്ലിങ്ങായ മൂന്നാമത്തെ യൂട്ടിലിറ്റി വെഹിക്കിളായി വിക്ടോറിസ് മാറി. 2025 ഓഗസ്റ്റിനും 2026 മേയിനും ഇടയിൽ മാരുതി സുസുക്കിയുടെ യൂട്ടിലിറ്റി വെഹിക്കിൾ വിഭാഗത്തിൽ പെട്ട ഏഴ് ലക്ഷം കാറുകളാണ് വിറ്റുപോയത്. ഇതിൽ 14 ശതമാനം വിക്ടോറിസാണ്. ഈ സാമ്പത്തിക വർഷം തുടങ്ങിയശേഷം (ഏപ്രിലും മേയിലും) ഇതുവരെ 24554 വിക്ടോറിസുകളാണ് വിറ്റുപോയത്. ഇതേ തോതിൽ വിൽപ്പന തുടരുകയാണെങ്കിൽ ഏതാനും മാസങ്ങൾക്കകം ഒന്നരലക്ഷം യൂണിറ്റുകൾ എന്ന നാഴികക്കല്ല് വിക്ടോറിസ് കടക്കും. വിവിധ പവർട്രെയിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന വിക്ടോറിസിൽ, സൈലന്റ് ഡ്രൈവ് അനുഭവത്തിനായി ഇവി മോഡുള്ള 1.5 ലിറ്റർ സ്ട്രോങ് ഹൈബ്രിഡ് പവർട്രെയിൻ ലഭ്യമാണ്. ഗ്രാൻഡ് വിറ്റാരയുടെ പ്ലാറ്റ്‌ഫോമിൽ നിർമിച്ചിരിക്കുന്ന വിക്ടോറിസിന് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, സ്‌ട്രോങ്ങ്-ഹൈബ്രിഡ്, സിഎൻജി പവർട്രെയിൻ ഓപ്ഷനുകളുണ്ട്. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളോടു കൂടിയ 1.5-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് മൈൽഡ് ഹൈബ്രിഡ് പെട്രോൾ എൻജിൻ 103 ബിഎച്ച്പി പവറും 139 എൻഎം ടോർക്കും നൽകും. മികച്ച ഇന്ധനക്ഷമതയ്ക്കായി ഇ-സിവിടി ഗിയർബോക്സുമായി ഘടിപ്പിച്ച സ്‌ട്രോങ്ങ്-ഹൈബ്രിഡ് 1.5-ലിറ്റർ പെട്രോൾ യൂണിറ്റ് 116 ബിഎച്ച്പി പവറും 141 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 5-സ്പീഡ് മാനുവലുമായി വരുന്ന ഫാക്ടറി-ഫിറ്റഡ് സിഎൻജി വേരിയന്റ് 87 ബിഎച്ച്പി കരുത്തും 121 എൻഎം ടോർക്കുമാണ് നൽകുക. ഓൾ-വീൽ-ഡ്രൈവ് (AWD) സംവിധാനവും എസ്യുവിയിൽ ലഭ്യമാണ്. Content Highlights: Maruti Suzuki's newly launched midsize SUV, the Victoris, has achieved a massive milestone by selling over 1,00,000 units within just eight months of its market release in September 2025. The SUV reached its first 50,000 sales target in five months, with January 2026 marking its highest peak of 15,240 unit sales. Built on the Grand Vitara platform, the Victoris offers mild-hybrid, strong-hybrid, and factory-fitted CNG options, strengthening Maruti's dominance in India's highly competitive SUV segment. Published: 09 Jun 2026, 10:43 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
