അടിയന്തരമായി ഇടപെടുമെന്ന് റെജി ചെറിയാൻ എം.എൽ.എ. To advertise here, കുട്ടനാട് : എ.സി. റോഡിൽ പാലത്തിലെ ടാറിളകി കുഴികൾ രൂപപ്പെട്ടു. നെടുമുടി പഴയപാലത്തിലാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ടാർ ഇളകിമാറി രൂപപ്പെട്ട കുഴിയിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ട്. ഇരുചക്രവാഹനയാത്രക്കാർ കുഴിയിൽച്ചാടി നിയന്ത്രണംവിട്ട് അപകടങ്ങൾക്കിടയാക്കുന്നുണ്ടെന്നു നാട്ടുകാർ പറഞ്ഞു. കോടികൾമുടക്കി ഉയർന്ന നിലവാരത്തിൽ ടാർചെയ്ത റോഡിൽ കുഴികൾ രൂപപ്പെട്ടത് പ്രതിഷേധമുയർത്തുന്നുണ്ട്. പഴയപാലത്തിലെ കുഴി, നവീകരണത്തിന്റെ അപാകംമൂലമല്ലായെന്നാണ് ഉൗരാളുങ്കൽ അധികൃതരുടെ വാദം. പാലത്തിലെ കോൺക്രീറ്റിങ്ങിന്റെ പ്രശ്നമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതു പരിശോധിക്കുമെന്ന് അധികൃതർ പറഞ്ഞു. അതേസമയം തൊഴിലാളികളുടെ അഭാവം കുഴിയടയ്ക്കാൻ അധികൃതർക്കു തടസ്സമാകുന്നുണ്ട്. ബംഗാളിലെയും അസമിലെയും തൊഴിലാളികളാണ് കൂടുതലായുണ്ടായിരുന്നത്. ഇവർ വോട്ടുചെയ്യാൻ നാട്ടിൽപ്പോയിട്ട് തിരികേവന്നിട്ടില്ല. റോഡിൽ കുഴികൾ രൂപപ്പെട്ടത് വിദഗ്ധസമിതിയെക്കൊണ്ട് സർക്കാർ അന്വേഷിപ്പിക്കണമെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി പ്രമോദ്ചന്ദ്രൻ ആവശ്യപ്പെട്ടു. അതേസമയം വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്ന് റെജി ചെറിയാൻ എം.എൽ.എ. പറഞ്ഞു. അടിയന്തരമായി കുഴിയടയ്ക്കാൻ അധികൃതരോടാവശ്യപ്പെടും. പൊതുമരാമത്ത് വകുപ്പുമന്ത്രിയെ വിഷയം ധരിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. Published: 04 Jun 2026, 02:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
