മരട് : ചൊവ്വാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരട് നഗരസഭയിലെയും കുമ്പളം പഞ്ചായത്തിലെയും വിവിധ ഭാഗങ്ങളിൽ വ്യാപക നാശം. പലയിടങ്ങളിലും മരങ്ങൾ മറിഞ്ഞ് വൈദ്യുതി ലൈനിൽ വീഴുകയും ഇതേത്തുടർന്ന് വൈദ്യുതി പോസ്റ്റൊടിഞ്ഞ് റോഡിൽ വീഴുകയുമായിരുന്നു. വൈദ്യുതി ബന്ധം തടസ്സപ്പെടുകയും ഗതാഗതം മുടങ്ങുകയും ചെയ്തു. To advertise here, പൂണിത്തുറ അയ്യങ്കാളി റോഡിൽ ഏഴിടത്താണ് മരങ്ങൾ മറിഞ്ഞുവീണ് നാശമുണ്ടായത്. മരട് മണ്ണൂർ റോഡിലും പൂണിത്തുറ മുക്കോട്ടിൽ ടെമ്പിൾ റോഡിലും മരം മറിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. കുണ്ടന്നൂരിൽ തെങ്ങു മറിഞ്ഞ് വൈദ്യുതി പോസ്റ്റിൽ വീണ് വൈദ്യുതി വിതരണം തകരാറിലായി. പൂണിത്തുറ വല്ലൂർ റോഡിലും മരം വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മരട് മോസ്ക് റോഡിൽ റോഡിലേക്ക് മറിഞ്ഞുവീണ മരങ്ങൾ റെസിഡെൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മുറിച്ചുമാറ്റി ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. വീടിന് സമീപത്തെ ജാമ്പമരം മറിഞ്ഞുവീണ് നെട്ടൂർ നെടുമ്പിള്ളിൽ ഗോപിയുടെ വീട് ഭാഗികമായി തകർന്നു. കുണ്ടന്നൂർ സർവീസ് റോഡിനു കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പനങ്ങാട് ബസ് ടെർമിനലിനു സമീപം തെങ്ങും അഞ്ചാംവാർഡിൽ അടയ്ക്കാ മരവും മറിഞ്ഞുവീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. Published: 13 May 2026, 03:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
