Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
കുടലിനെ ബാധിക്കും, അധിവേഗം പടരും, ഗുരുതരമായാൽ മരണസാധ്യത; ഷിഗല്ലയെ എങ്ങനെ പ്രതിരോധിക്കാം?

കുടലിനെ ബാധിക്കും, അധിവേഗം പടരും, ഗുരുതരമായാൽ മരണസാധ്യത; ഷിഗല്ലയെ എങ്ങനെ പ്രതിരോധിക്കാം?

M
MathrubhumiSource Link
about 2 hours ago
കുടലിനെ ബാധിക്കും, അധിവേഗം പടരും, ഗുരുതരമായാൽ മരണസാധ്യത; ഷിഗല്ലയെ എങ്ങനെ പ്രതിരോധിക്കാം? Last Updated: 09 June 2026, 01:41 PM IST സംസ്ഥാനത്ത് വീണ്ടും ആശങ്കയാവുകയാണ് ഷിഗല്ല. ജൂൺ ഏഴ് വരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 126 ഷിഗല്ല കേസുകൾ. അതിൽ രണ്ട് മരണം. ഒടുവിലത്തേത് ശനിയാഴ്ച കോഴിക്കോട് നാല് വയസ്സുകാരിയുടെ മരണം. കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്ത് ഷിഗല്ല കേസുകളിലെ വർധനവ് മൂന്നിരട്ടിയോളം. ആരോഗ്യവകുപ്പ് മുൻകരുതലുകൾ സ്വീകരിച്ചുതുടങ്ങി. ഇനി ജാഗ്രത പാലിക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണ്. To advertise here, എന്താണ് ഷിഗല്ല? മനുഷ്യന്റെ ദഹനവ്യവസ്ഥയെ, പ്രത്യേകിച്ച് കുടലിനെ ബാധിക്കുന്ന ഒരു ബാക്ടീരിയൽ അണുബാധയാണ് ഷിഗെല്ലോസിസ് അഥവാ ഷിഗല്ല. ഇവ കുടലിന്റെ സ്തരങ്ങളെ ബാധിക്കുമ്പോൾ ഷിഗല്ല ടോക്സിൻ എന്ന വിഷവസ്തു ഉണ്ടാകും. വളരെ പെട്ടെന്ന് അണുബാധ പടർന്നുപിടിക്കുമെന്നതാണ് അപകടം. ലോകമെമ്പാടും പ്രതിവർഷം ഏകദേശം 6 ലക്ഷം മരണങ്ങൾക്ക് ഷിഗല്ല കാരണമാകുന്നുണ്ടെന്നാണ് ഒരു റിപ്പോർട്ട്, ഇതിൽ ഭൂരിഭാഗവും അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളും. ഷിഗല്ല സൊനേയി, ഷിഗല്ല ഫ്‌ളെക്‌സ്‌നെരി, ഷിഗല്ല ബോയ്ഡി, ഷിഗല്ല ഡിസെൻട്രിയെ എന്നിങ്ങനെ നാല് തരം ഷിഗല്ല ബാക്ടീരിയയുണ്ട്. ഷിഗല്ല സൊനേയി മൂലമുണ്ടാകുന്ന 'എകിരി സിൻഡ്രോം ബാധിച്ച് രണ്ടാം ലോകമഹായുദ്ധ കാലത്തിന് മുൻപ് വർഷം തോറും 15,000 പേരാണ് മരണപ്പെട്ടിരുന്നത്. മലിനമായ വെള്ളം കുടിക്കുന്നതിലൂടെയോ, ശുചിത്വമില്ലാത്ത സാഹചര്യത്തിൽ തയ്യാറാക്കിയ ഭക്ഷണം കഴിക്കുന്നത് വഴിയോ ആണ് പ്രധാനമായും അണുബാധ പകരുന്നത്. രോഗബാധിതനായ വ്യക്തിയുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാലോ രോഗം പകരാം. രോഗബാധിതനായ വ്യക്തി ഭക്ഷണം പാകം ചെയ്യുമ്പോഴോ കൈകാര്യം ചെയ്യുമ്പോഴോ മറ്റുള്ളവരിലേക്ക് പകരാം. കുറഞ്ഞ അളവിൽ ബാക്ടീരിയ ഉള്ളിൽ ചെന്നാൽ പോലും രോഗമുണ്ടാകാൻ സാധ്യതയുണ്ട്. തുറസായ സ്ഥലത്തെ വിസർജ്യത്തിൽ നിന്നും ഈച്ചകൾ വഴി ഭക്ഷണ പദാർത്ഥങ്ങളിലേക്കും ബാക്ടീരിയ എത്താം. നല്ലൊരു വിഭാഗം ആളുകളിലും ചെറിയ ലക്ഷണങ്ങളോടുകൂടി ഈ രോഗം വന്ന് മാറും. ചിലർ ഏതാനും ആഴ്ചകൾ കൂടി രോഗവാഹകരായി തുടരും. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് സാധാരണയായി ഒന്നു മുതൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. വയറിളക്കം, രക്തവും കഫവും കലർന്ന മലം, ശക്തമായ പനി, വയറുവേദന, വയറിൽപ്പിടുത്തം, ഛർദ്ദി, ഓക്കാനം, ക്ഷീണം, നിർജ്ജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. അമിതമായ ദാഹം, ക്ഷീണം, മൂത്രത്തിന്റെ അളവ് കുറയുക എന്നിവ ശ്രദ്ധിക്കണം. ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണം. വയറിളക്കം കാരണം ശരീരത്തിൽ വലിയ അളവിൽ ജലാംശം നഷ്ടപ്പെടുന്നതിനാൽ ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ ധാരാളം കുടിക്കാം. പ്രതിരോധശേഷി കുറവായതിനാലും പെട്ടെന്ന് നിർജ്ജലീകരണം സംഭവിക്കാമെന്നതിനാലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലാണ് രോഗം ഗുരുതരമാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത കൂടുതൽ. പ്രായമായവരിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും പ്രമേഹം, വൃക്കരോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും അണുബാധ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കാം. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഷിഗല്ല മരണത്തിലേക്ക് നയിച്ചേക്കാം. ശരീരത്തിലെ ജലാംശവും ലവണങ്ങളും നഷ്ടപ്പെടുന്നത് 'ഷോക്ക്' എന്ന അവസ്ഥയിലേക്കും മരണത്തിലേക്കും നയിച്ചേക്കാം. അസുഖം ഗുരുതരമായാൽ തലച്ചോറിനെ ബാധിക്കുകയും, അപസ്മാരം, ബോധക്ഷയം എന്നിവ ഉണ്ടാക്കും. ഇത് വൃക്കകളുടെ പ്രവർത്തനത്തെയും ദോഷകരമായി ബാധിക്കും പ്രതിരോധപ്രവർത്തനങ്ങൾ നിലവിൽ ഷിഗല്ലയ്ക്ക് ഫലപ്രദമായ വാക്സിനുകൾ ലഭ്യമല്ല, അതിനാൽ ശുചിത്വമാണ് ഏക പ്രതിരോധ മാർഗ്ഗം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാം. ഭക്ഷണത്തിന് മുമ്പും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകാം. ഭക്ഷണം നന്നായി വേവിച്ചു മാത്രം കഴിക്കുക, പഴകിയ ആഹാരം ഒഴിവാക്കുക, ഭക്ഷണ പദാർത്ഥങ്ങൾ അടച്ചു സൂക്ഷിക്കുക. നഖങ്ങൾ വെട്ടി വൃത്തിയാക്കുക, പരിസരം വൃത്തിയായി സൂക്ഷിക്കുക. കുട്ടികളുടെ ഡയപ്പറുകൾ ശരിയായ രീതിയിൽ സംസ്കരിക്കുക, തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം ഒഴിവാക്കുക. രോഗികളുമായുള്ള നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക. കിണറുകളും മറ്റ് കുടിവെള്ള സ്രോതസ്സുകളും കൃത്യസമയത്ത് ക്ലോറിനേറ്റ് ചെയ്ത് അണുവിമുക്തമാക്കുക.. തുടങ്ങി മുൻകരുതലുകളും എടുക്കാം. സാധാരണ പോലെ ഭയം വേണ്ട, ജാഗ്രത മാത്രം മതി. ചുറ്റുപ്പാടും വൃത്തിയായി സൂക്ഷിക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്താൽ ഈ അണുബാധയെ നമുക്ക് പൂർണമായും തടയാം. Content Highlights: 126 reported Shigella cases in Kerala with 2 deaths as of June 7. Bacterial infection primarily affecting the intestines. Symptoms include severe diarrhea, fever, vomiting, and dehydration. Prevention relies on hygiene, boiling water, and proper food handling. Children under 5 and immunocompromised individuals are at high risk. Published: 09 Jun 2026, 01:41 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
പൂർണ്ണ വാർത്ത വായിക്കുക