കുറ്റ്യാടി : ‘അതിരില്ലാ നീതിനിഷേധം, പതിരാകും പരിഷ്കാരങ്ങൾ’ എന്ന പ്രമേയത്തിൽ രണ്ടുദിവസം നീണ്ടുനിന്ന കെഎസ്ടിയു ജില്ലാസമ്മേളനത്തിന് കുറ്റ്യാടിയിൽ ആവേശോജ്ജ്വലതുടക്കം. ജില്ലാപ്രസിഡൻറ് ടി.കെ. മുഹമ്മദ് റിയാസ് പതാകയുയർത്തി. പ്രതിനിധിസമ്മേളനം ജില്ലാപഞ്ചായത്ത് ഉപാധ്യക്ഷൻ കെ.കെ. നവാസ് ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസമേഖലയെ തകർക്കുന്ന തുഗ്ലക് പരിഷ്കാരങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്നും അധ്യാപകരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന പിണറായിസർക്കാരിനെ താഴെയിറക്കാൻ അധ്യാപകസമൂഹം കാത്തിരിക്കുകയാണെന്നും പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം അംഗം വി.പി. കുഞ്ഞബ്ദുല്ല അധ്യക്ഷനായി. ‘അധ്യാപകശാക്തീകരണം’ എന്ന വിഷയത്തിൽ ഡോ. സച്ചിത്ത് ക്ലാസെടുത്തു. കെ.പി. ഷംസീർ, കല്ലൂർ മുഹമ്മദലി, മിസ്ഹബ് കീഴരിയൂർ, കെ.പി. സാജിദ്, എ.പി. അസീസ്, മണ്ടോടി ബഷീർ, വി.കെ. റഷീദ്, നാസർ എടപ്പാൾ, അൻവർ ഇയ്യഞ്ചേരി, ടി. സുഹറ, പി. റംല, പി.കെ. ബഷീർ, മുസ്തഫ പാലോളി, ടി.കെ. അബ്ദുൾ കരീം, അഷ്റഫ് തറമ്മൽ, എ.എഫ്. റിയാസ് തുടങ്ങിയവർ സംസാരിച്ചു. സാംസ്കാരികസമ്മേളനം മാപ്പിളകലാ അക്കാദമി ജില്ലാപ്രസിഡൻറ് എം.കെ. അഷ്റഫ് ഉദ്ഘാടനംചെയ്തു. സാംസ്കാരികസംഗമം സി.എച്ച്. ഇബ്രാഹിംകുട്ടി ഉദ്ഘാടനംചെയ്തു. സഫീർ കുറ്റ്യാടി കലാവിരുന്നിന് നേതൃത്വംനൽകി. ശനിയാഴ്ചനടക്കുന്ന സമ്പൂർണസമ്മേളനത്തിൽ ഷാഫി പറമ്പിൽ എംപി, പാറക്കൽ അബ്ദുല്ല, കെ.എം. അഭിജിത്ത് തുടങ്ങിയവർ പങ്കെടുക്കും. To advertise here, Published: 10 Jan 2026, 04:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
