Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
ജിദ്ദയിൽ 20 ടൺ പഴകിയ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു; അനധികൃത മധുര പലഹാര നിർമാണശാല അടച്ചുപൂട്ടി

ജിദ്ദയിൽ 20 ടൺ പഴകിയ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു; അനധികൃത മധുര പലഹാര നിർമാണശാല അടച്ചുപൂട്ടി

M
MathrubhumiSource Link
about 1 hour ago
ജിദ്ദ: മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയ ഏകദേശം 20 ടൺ പഴകിയ ഭക്ഷ്യവസ്തുക്കൾ ജിദ്ദ മുനിസിപ്പാലിറ്റി നശിപ്പിച്ചു. നഗരത്തിന്റെ കിഴക്കൻ മേഖലയിലെ സംയുക്ത പരിശോധനാ നടപടിക്കിടെയാണ് ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയത്. To advertise here, വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ ആരോഗ്യ-മുനിസിപ്പൽ ചട്ടങ്ങൾ പാലിക്കാതെ പ്രവർത്തിച്ചിരുന്ന അനധികൃത കേക്ക്, പേസ്ട്രി, മധുര പലഹാര നിർമാണശാല അടച്ചുപൂട്ടി. താമസ കെട്ടിടത്തിനുള്ളിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഫാക്ടറിയിൽ അടിസ്ഥാന ആരോഗ്യ മാനദണ്ഡങ്ങൾ പോലും പാലിക്കാതെയാണ് വിവിധ തരത്തിലുള്ള പേസ്ട്രികളും മധുര പലഹാരങ്ങളും നിർമ്മിച്ചിരുന്നതെന്ന് ജിദ്ദ മുനിസിപ്പാലിറ്റിയിലെ നെഗറ്റീവ് പ്രവണതകൾ നിരീക്ഷിക്കുന്ന വിഭാഗം ഡയറക്ടർ ജനറൽ യാസർ ബിൻ സിറാജ് ബക്ഷ് അറിയിച്ചു. പരിശോധനയിൽ കേടായ അസംസ്കൃത വസ്തുക്കളും ഭക്ഷ്യ ഉൽപ്പന്നങ്ങളും കണ്ടെത്തി. ചിലത് നേരിട്ടുള്ള സൂര്യപ്രകാശത്തിൽ സൂക്ഷിച്ച നിലയിലായിരുന്നു. കൂടാതെ പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ ഉപകരണങ്ങളും ഭക്ഷ്യ നിർമാണ-സംസ്‌കരണ രീതികളിലെ നിരവധി നിയമലംഘനങ്ങളും അധികൃതർ കണ്ടെത്തി. സ്ഥാപനത്തിൽ കണ്ടെത്തിയ മുഴുവൻ ഭക്ഷ്യവസ്തുക്കളും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയതിനാൽ നശിപ്പിച്ചു. ഉൽപ്പാദനത്തിനും സംസ്‌കരണത്തിനും ഉപയോഗിച്ച ഉപകരണങ്ങളും നശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഉത്തരവാദികൾക്കെതിരായ നിയമനടപടികൾ പൂർത്തിയാകുന്നതുവരെ സ്ഥാപനം പൂർണമായും അടച്ചുപൂട്ടിയിരിക്കുകയാണ്. പൊതുജനാരോഗ്യത്തിനും ഉപഭോക്തൃ സുരക്ഷയ്ക്കും ഭീഷണിയാകുന്ന അനധികൃത പ്രവർത്തനങ്ങൾ കണ്ടെത്തി തടയുന്നതിനും താമസ മേഖലകളിലെ നിയന്ത്രണരഹിത വ്യാപാര പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമുള്ള ജിദ്ദ മുനിസിപ്പാലിറ്റിയുടെ തുടർനടപടികളുടെ ഭാഗമായാണ് ഈ പരിശോധന നടത്തിയത്. Published: 10 Jun 2026, 02:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
പൂർണ്ണ വാർത്ത വായിക്കുക