കട്ടപ്പന : ജീവനക്കാരെ വിശ്വാസത്തിലെടുത്തായിരിക്കും യു.ഡി.എഫ്. സർക്കാർ മുന്നോട്ടുപോവുകയെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. കേരള എൻ.ജി.ഒ. അസോസിയേഷൻ 51-ാം ജില്ലാ സമ്മേളനം കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ്. സർക്കാർ കഴിഞ്ഞ 10 വർഷമായി തടഞ്ഞുവെച്ച ജീവനക്കാരുടെ മുഴുവൻ അവകാശങ്ങളും ആനുകൂല്യങ്ങളും തിരിച്ചുകൊടുക്കാൻ പ്രതിജ്ഞാബദ്ധമാണ് യു.ഡി.എഫ്. സർക്കാരെന്നും അദ്ദേഹം പറഞ്ഞു. To advertise here, അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ഷിഹാബ് പരീത് അധ്യക്ഷത വഹിച്ചു. ഇടുക്കി നിയുക്ത എം.എൽ.എ. റോയി കെ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. പ്രസിഡൻറ് സി.പി. മാത്യു മുഖ്യാതിഥിയായി. ഉടുമ്പൻചോല നിയുക്ത എം.എൽ.എ. അഡ്വ. സേനാപതി വേണു, അഡ്വ. ഇ.എം. ആഗസ്തി, ജോയി വെട്ടിക്കുഴി, തോമസ് രാജൻ, ജോസ് മുത്തനാട്, മുകേഷ് മോഹൻ, ടോണി തോമസ് എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫർഖാൻ ഉദ്ഘാടനം ചെയ്തു. സംഘടനാ ചർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. സുനിൽ ഉദ്ഘാടനം ചെയ്തു. Published: 13 May 2026, 02:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
