കലഞ്ഞൂർ : കാട്ടുമൃഗങ്ങളുടെ ശല്യം കൂടുതലായുള്ള വനമേഖലയിലേക്കുള്ള ഗ്രാമീണറോഡുകൾ എല്ലാം തകർന്നനിലയിൽ. അതിരുങ്കൽ പോത്തുപാറയിൽ നിന്ന് കമ്പകത്തുംപച്ച, പാടം പ്രദേശങ്ങളിലേക്ക് കടന്നുപോകുന്ന റോഡിലൂടെ യാത്ര ഇപ്പോൾ ദുഷ്കരമാണ്. To advertise here, റോഡിന്റെ മിക്കഭാഗങ്ങളിലെയും ടാറിങ് പൂർണമായും ഇളകിമാറി കുഴികളായി കിടക്കുകയാണ്. ഈ മേഖലയിലൂടെ കമ്പകത്തുംപച്ച, പൂമരുതിക്കുഴി തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകുന്നതിന് സാധിക്കാത്ത തരത്തിലാണ് റോഡിന്റെ തകർച്ച. പോത്തുപാറ വരെയുള്ള റോഡുകൾ മിക്കതും ടാറിങ് നടത്തിയിട്ടുണ്ട്. അടുത്ത സമയത്ത് കരിമ്പുലി ഉൾപ്പടെയുള്ള വന്യമ്യഗങ്ങളെ കണ്ടതും ഈ പ്രദേശത്താണ്. ദൈനംദിന ആവശ്യങ്ങൾക്കായി ഈ പ്രദേശത്ത് താമസിക്കുന്നവർക്ക് എപ്പോഴും അതിരുങ്കൽ, കൂടൽ, കലഞ്ഞൂർ പ്രദേശങ്ങളിലാണ് എത്തേണ്ടത്. റോഡിന്റെ തകർച്ച പരിഹരിക്കുന്നതിനുള്ള അടിയന്തര ശ്രമങ്ങളാണ് ഇവിടെ വേണ്ടത് പിച്ചാണ്ടിക്കുളം റോഡും തകർന്നു മാങ്കോട് പിച്ചാണ്ടിക്കുളത്തുനിന്ന് തട്ടാക്കുടിയിലേക്കുള്ള റോഡും തകർന്ന് കിടക്കുയാണ്. വനത്തിലൂടെയാണ് ഈ റോഡിന്റെ കുറെഭാഗം കടന്നുപോകുന്നത്. കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിലെ പൂമരുതിക്കുഴി, തട്ടാക്കുടി, പ്രദേശങ്ങളിലേക്ക് പോകുന്ന വഴിയാണിത്. കെ.എസ്.ആർ.ടി.സി. ബസും ഇതുവഴി സർവീസ് നടത്തുന്നുണ്ട്. Published: 13 May 2026, 02:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
