Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
തിരിച്ചറിയണം, തിരുത്തൽശക്തിയാകണം

തിരിച്ചറിയണം, തിരുത്തൽശക്തിയാകണം

M
MathrubhumiSource Link
about 4 hours ago
Last Updated: 09 June 2026, 10:30 PM IST ഭരണഘടനയും ജനവികാരങ്ങളും ഭാവിപ്രതീക്ഷകളും സമൂഹതാത്പര്യങ്ങളും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ക്രിയാത്മകമായ ഇടപെടലുകളുള്ള തിരുത്തൽശക്തിയാകണം പ്രതിപക്ഷം. To advertise here, രാജ്യത്തെ പ്രതിപക്ഷനിരയെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപും ശേഷവുമെന്ന നിലയിൽ ദേശീയരാഷ്ട്രീയം വിലയിരുത്തുന്നതിനിടയിലാണ് ഇന്ത്യസഖ്യത്തിന്റെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ ചേർന്നത്. ഭിന്നിച്ചുനിന്നാൽ ശത്രു വിഴുങ്ങുമെന്ന ഭയാശങ്കകൾ പങ്കിടുന്നതിനും ചെറുത്തുനിൽപ്പിനുള്ള മാർഗങ്ങൾ ആരായുന്നതിനും യോഗം വേദിയായി. എന്നാൽ, സമകാലിക സാഹചര്യത്തിൽ ശക്തമായ പ്രതിപക്ഷത്തിന്റെ അനിവാര്യത രേഖപ്പെടുത്തേണ്ടതിന്റെ ഉത്തരവാദിത്വം നേതൃസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമല്ല. അത് അടുത്തയോഗംവരെയുള്ള ഇടവേളയായിരിക്കും തെളിയിക്കുക.നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുണ്ടായിരുന്ന ഇന്ത്യസഖ്യത്തിലെ സംവിധാനമല്ല, ഫലമറിഞ്ഞതിനുശേഷം മുഖാമുഖമിരുന്നത്. മോദിസർക്കാർ വനിതാസംവരണമെന്ന മുഖപടത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച മണ്ഡലപുനർനിർണയ ബില്ലിനെ പാർലമെന്റിൽ പരാജയപ്പെടുത്താൻ മുൻപെങ്ങുമില്ലാത്ത ആവേശത്തോടെ ഒരുമിച്ച പ്രതിപക്ഷ പാർട്ടികളായിരുന്നു തിരഞ്ഞെടുപ്പിനുമുൻപ്‌. എന്നാൽ, തിരഞ്ഞെടുപ്പിനുശേഷം ചിത്രം പാടേ മാറി. തിരഞ്ഞെടുപ്പിലേറ്റ കനത്ത ആഘാതത്തിൽ തളർന്നവരും സഖ്യത്തിനുള്ളിൽ പോരടിച്ചവരും ചെളിവാരിയെറിഞ്ഞവരും പരിഭവക്കെട്ടും ചുമന്നാണ് എത്തിയത്. സീറ്റുവിഭജനത്തിൽ തുടങ്ങിയ യുദ്ധം തിരഞ്ഞെടുപ്പിൽ രൂക്ഷമാവുകയും ഫലമറിഞ്ഞശേഷം മുന്നണിമര്യാദകൾ ലംഘിച്ച് പിണങ്ങിപ്പിരിയുകയും ചെയ്തതിന്റെ ചിത്രമാണ് തമിഴ്‌നാട്ടിൽനിന്ന് ഡി.എം.കെ.യും കോൺഗ്രസും നൽകിയതെങ്കിൽ, ബി.ജെ.പി.യോട് മാത്രമല്ല, ഇന്ത്യസഖ്യത്തിലെ സഹകക്ഷികളായ കോൺഗ്രസിനോടും ഇടതുപാർട്ടികളോടും പോരടിച്ച് കാൽച്ചുവട്ടിലെ മണ്ണിളകിയതിന്റെ ദൃശ്യമാണ് ബംഗാളിൽനിന്ന് ടി.എം.സി. തന്നത്. കേരളത്തിലാകട്ടെ കോൺഗ്രസും ഇടതുപാർട്ടികളും വ്യക്തിഹത്യക്ക് സമാനമായ ആരോപണങ്ങളുമായി പോരടിച്ചതിന്റെ തുടർച്ചയായിരുന്നു. രാജ്യത്തെ ബാധിച്ച പ്രശ്നങ്ങൾ ചർച്ചചെയ്തതിനെക്കാൾ പരാതിക്കെട്ടുകൾ തുറക്കാനായിരുന്നു പാർട്ടികൾ യോഗത്തിൽ ശ്രിച്ചതെന്നാണ് സൂചനകൾ. പാർലമെന്റിനകത്തും പുറത്തും കോൺഗ്രസിനോട് വലുപ്പ-ചെറുപ്പ തർക്കമുന്നയിക്കുകയും ഇന്ത്യസഖ്യമെന്ന സംവിധാനത്തോട് അവിശ്വാസം പുലർത്തുകയുംചെയ്ത ടി.എം.സി.യും അവരുടെ നേതാവ് മമതാ ബാനർജിയും അമിതാവേശത്തോടെ യോഗത്തിനെത്തിയത് സ്വന്തം കപ്പൽ മുങ്ങുന്നതിന്റെ വേവലാതിയിലാണ്. സമാജ് വാദി പാർട്ടിയും ഇടതുപാർട്ടികളും കോൺഗ്രസ് പുലർത്തുന്ന സമീപനത്തിലെ ന്യായമില്ലായ്മ ചൂണ്ടിക്കാട്ടാൻ സമയം കണ്ടെത്തി. സി.പി.എമ്മിനും മുൻമുഖ്യമന്ത്രി പിണറായി വിജയനുമെതിരേ കോൺഗ്രസിന്റെ മുതിർന്നനേതാക്കൾ ഉയർത്തിയ ആരോപണങ്ങൾ സഖ്യത്തിന്റെ അടിസ്ഥാനലക്ഷ്യങ്ങളെ തുരങ്കം വെക്കുന്നതാണെന്ന് സി.പി.എം. നേതാക്കളും യു.പി.യിൽ കോൺഗ്രസ്, സഖ്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ പാലിക്കുന്നില്ലെന്ന് എസ്.പി. നേതാവ് അഖിലേഷ് യാദവും വിമർശിച്ചു. തിരഞ്ഞെടുപ്പുകാലങ്ങളിൽ കോൺഗ്രസ് സ്വീകരിക്കുന്ന തന്ത്രകുതന്ത്രങ്ങളുടെ കെട്ടഴിക്കാനായിരുന്നു തേജസ്വി യാദവും ഒമർ അബ്ദുള്ളയും ശ്രമിച്ചത്. രണ്ട് ദശകത്തോളം പാർലമെന്റിനകത്തും പുറത്തും കോൺഗ്രസിനെ നിഴൽപോലെ പിന്തുണച്ച ഡി.എം.കെ.യുടെ അഭാവം സഖ്യത്തിന്റെ നിരയിൽ കനത്തവിടവായി. കോൺഗ്രസിനെതിരേ വിശ്വാസവഞ്ചന അടക്കം ആരോപിച്ച് ഡി.എം.കെ. അകന്നുനിൽക്കുമ്പോൾ ദേശീയതലത്തിൽത്തന്നെ ബി.ജെ.പി.ക്കാണ് ഗുണംചെയ്യുകയെന്ന കാര്യം തിരിച്ചറിയാൻ ഗൗരവമുള്ള രാഷ്ട്രീയവിശകലനമൊന്നും വേണ്ട. വനിതാസംവരണ ബിൽ അടക്കമുള്ള നിയമനിർമാണ നീക്കങ്ങൾ വീണ്ടും സജീവമായതിന്റെ കാരണം മറ്റൊന്നല്ല. പ്രതിപക്ഷക്കൂട്ടായ്മയ്ക്ക് വരുംകാല വെല്ലുവിളികളിലൊന്ന് അകമേ സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു. ഇക്കാര്യത്തിൽ മുറിവുണക്കാൻ മുൻകൈയെടുക്കേണ്ടത് സഖ്യത്തെ നയിക്കുന്ന കോൺഗ്രസിന്റെ കടമയാണ്. രാജ്യം നിർണായകവും തീക്ഷ്ണവുമായ ചില വിഷയങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് ദേശീയതലത്തിൽ പ്രതിപക്ഷനിര യോഗം ചേർന്നത്. തൊഴിലില്ലായ്മയും വിലക്കയറ്റവും തുടർച്ചയായ പരീക്ഷാ ക്രമക്കേടുകളുമെല്ലാം പൊതുസമൂഹത്തെ നിരാശയിലും പ്രതിഷേധത്തിലും വീഴ്ത്തിയിരിക്കുന്നു. യുവാക്കളും വിദ്യാർഥികളും അസ്വസ്ഥരാണ്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വീഴ്ചവരുത്തിയ കേന്ദ്ര സർക്കാരിനുനേരേ മാത്രമല്ല ജനം വിരൽചൂണ്ടുന്നത്. പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാത്ത പ്രതിപക്ഷത്തെയും അവർ വിമർശിക്കുന്നു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്ന ഒറ്റവരി പ്രമേയത്തിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്ന് പ്രതിപക്ഷം തിരിച്ചറിയണം. ഭരണഘടനയും ജനവികാരങ്ങളും ഭാവിപ്രതീക്ഷകളും സമൂഹതാത്പര്യങ്ങളും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ക്രിയാത്മകമായ ഇടപെടലുകളുള്ള തിരുത്തൽശക്തിയാകണം പ്രതിപക്ഷം. Published: 09 Jun 2026, 10:30 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
പൂർണ്ണ വാർത്ത വായിക്കുക