Last Updated: 12 May 2026, 11:41 AM IST ഈന്തപ്പഴംകൊണ്ട് ഹല്‍വ ഉണ്ടാക്കിയാലോ... ആവശ്യമായ സാധനങ്ങൾ: To advertise here, ഈന്തപ്പഴം: മുപ്പതെണ്ണം പാൽ: ഒരു കപ്പ് പഞ്ചസാര പൊടിച്ചത്: ഒന്നേകാൽ കപ്പ് നെയ്യ്: കാൽ കപ്പ് അണ്ടിപ്പരിപ്പ്: ആറെണ്ണം ഏലയ്ക്കാപ്പൊടി: ഒരു നുള്ള് തയ്യാറാക്കുന്ന വിധം: ഈന്തപ്പഴം കുരുവും തൊലിയും കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിക്കണം. ഇതിൽ പാൽ ചേർത്ത് തിളപ്പിച്ച് കുറുക്കിക്കോളൂ. നന്നായി കുറുകി കഴിയുമ്പോൾ പഞ്ചസാരപ്പൊടിയും നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും ബാക്കി നെയ്യും ചേർത്ത് ഇളംതീയിൽ നന്നായി വഴറ്റണം. ഇനി ഏലയ്ക്കാപ്പൊടി വിതറി അടുപ്പിൽ നിന്ന് ഇറക്കി വെക്കാം. തണുത്തു കഴിയുമ്പോൾ ഇഷ്ടമുള്ള രൂപത്തിൽ മുറിച്ചെടുത്ത് കഴിച്ചോളൂ. Content Highlights: Simple recipe using dates, milk, and ghee, Step-by-step instructions for perfect consistency, Includes tips for adding cashew and cardamom for flavor, Quick and healthy dessert option. Published: 12 May 2026, 11:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
