Lifestyle Desk Last Updated: 09 June 2026, 08:31 PM IST ഏപ്രിലിലാണ് രണ്ടാമത്തെ കുഞ്ഞ് വരുന്നുവെന്ന സന്തോഷവാര്‍ത്ത ദീപികയും രണ്‍വീറും പങ്കുവെച്ചത് ബാന്ദ്രയിലെ വീട്ടിൽ ദീപികാ പദുക്കോണും രൺവീർ സിങ്ങും | Photos: instagram ബോ ളിവുഡിലെ ഏറെ ആരാധകരുള്ള താരദമ്പതിമാരാണ് ദീപികാ പദുക്കോണും രൺവീർ സിങ്ങും. ഇരുവരും രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണെന്ന വാർത്ത അൽപ്പകാലം മുമ്പാണ് പുറത്തുവന്നത്. ഇതിനുശേഷം ദീപികയെ അധികമൊന്നും പുറത്ത് കണ്ടിട്ടുമില്ല. ഇപ്പോഴിതാ, നിറവയറുമായുള്ള ദീപികയുടെ ദൃശ്യം പുറത്തുവന്നിരിക്കുകയാണ്. To advertise here, മുംബൈയിലെ പോഷ് ഏരിയയായ ബാന്ദ്രയിലെ പുതിയ വസതിയിൽ നിന്നുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ദീപികയ്‌ക്കൊപ്പം രൺവീർ സിങ്ങിനേയും കാണാം. വെള്ള നിറത്തിലുള്ള ലൂസ് കോർഡ് സെറ്റാണ് ദീപിക ധരിച്ചിരുന്നത്. രൺവീറാകട്ടെ ചുവന്ന കാഷ്വൽ ടി-ഷർട്ടും കറുത്ത ട്രാക്ക് പാന്റുമാണ് ധരിച്ചത്. ഒപ്പം കറുത്ത തൊപ്പിയും സൺഗ്ലാസും ധരിച്ചിരുന്നു. ഏപ്രിലിലാണ് രണ്ടാമത്തെ കുഞ്ഞ് വരുന്നുവെന്ന സന്തോഷവാർത്ത ദീപികയും രൺവീറും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. പോസിറ്റീവായ പ്രഗ്നൻസി ടെസ്റ്റ് കിറ്റ് കൈയിൽ പിടിച്ച മകൾ ദുവയുടെ ചിത്രമാണ് താരദമ്പതിമാർ പോസ്റ്റ് ചെയ്തത്. 2024 സെപ്റ്റംബർ എട്ടിനാണ് രൺവീർ സിങ്ങിനും ദീപികാ പദുക്കോണിനും ആദ്യ കുഞ്ഞായ ദുവ പിറന്നത്. 2018 നവംബർ 14-നാണ് രൺവീറും ദീപികയും വിവാഹിതരായത്. ഇറ്റലിയിലെ ലേക് കോമോയിൽ വെച്ചായിരുന്നു ആഡംബരപൂർണമായ വിവാഹം. രൺവീറിന്റെ സിന്ധി ആചാരപ്രകാരവും ദീപികയുടെ കൊങ്കണി ആചാരപ്രകാരവും രണ്ട് വിവാഹ ചടങ്ങുകളാണ് ഉണ്ടായിരുന്നത്. ദീർഘനാൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം. 2013-ൽ പുറത്തിറങ്ങിയ ഗോലിയോം കീ രാസ്ലീല രാം-ലീല എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് രൺവീറിന്റേയും ദീപികയുടേയും പ്രണയം പൂവിടുന്നത്. വർഷങ്ങൾ നീണ്ട ഡേറ്റിങ്ങിന് ശേഷം 2015-ൽ ഇരുവരും രഹസ്യമായി വിവാഹനിശ്ചയം നടത്തി. Content Highlights: Bollywood's beloved couple Deepika Padukone and Ranveer Singh, who are expecting their second child, were spotted together at their new residence in Bandra, Mumbai. A viral video shows a pregnant Deepika in a comfortable white co-ord set alongside Ranveer, delighting fans online. The couple, who married in 2018, welcomed their first daughter, Dua, in September 2024. Published: 09 Jun 2026, 08:31 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
