പാലാ : പഞ്ചഗുസ്തിയിൽ മെഡൽ നേട്ടവുമായി പാലാ സ്വദേശിനി. ഗുജറാത്തിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സീനിയർ വനിതാ വിഭാഗത്തിൽ പാലാ വള്ളിച്ചിറ കാലായപ്പള്ളിൽ ശോഭനാ ചന്ദ്രൻ(50) വെങ്കലമെഡൽനേടി. To advertise here, രാഷ്ട്രീയ രക്ഷാ യൂണിവേഴ്സിറ്റിയും ആം റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയും ഗുജറാത്ത് ആം റെസ്ലിങ് സ്പോർട്സ് അസോസിയേഷനും ചേർന്ന് ദേശീയതലത്തിൽ നടത്തിയ മത്സരത്തിലാണ് ശോഭനയുടെ വിജയം. പാലായിൽ നടന്ന ജില്ലാ മത്സരത്തിൽ ഗ്രാൻഡ് മാസ്റ്റർ 80 വിഭാഗത്തിൽ രണ്ട് സ്വർണവും വയനാട് നടന്ന സംസ്ഥാനതല മത്സരത്തിൽ ഇതേ വിഭാഗത്തിൽ രണ്ടു വെള്ളിയും നേടിയിരുന്നു. പല വിഭാഗങ്ങളിലായി കേരളത്തിൽനിന്ന് 250 മത്സരാർഥികൾ ദേശീയമത്സരത്തിൽ പങ്കെടുത്തു. മുത്തോലി ആംസ് ഫിറ്റ് ജിമ്മിലെ അനൂപ് പുളിക്കലാണ് പരിശീലകൻ. ആദ്യമായാണ് ദേശീയ തലത്തിൽ മെഡൽ നേടുന്നത്. പുലിയന്നൂർ ശ്രീരാമകൃഷ്ണ ആശ്രമം ഹോമിയോ ക്ലിനിക്കിലെ ഫാർമസിസ്റ്റാണ്. ഭർത്താവ് നിർമിതി കേന്ദ്രത്തിലെ മുൻ ജീവനക്കാരൻ വള്ളിച്ചിറ കാലായിപ്പള്ളിൽ കെ.ആർ. ചന്ദ്രശേഖരൻ. മക്കൾ. ശ്രീഹരി എസ്. ചന്ദ്രൻ, ശ്രീലക്ഷ്മി ചന്ദ്രൻ. Published: 03 Jun 2026, 02:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
