പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കാമ്പസിൽ പുലിയെ കണ്ടു എന്ന അഭ്യൂഹത്തെത്തുടർന്ന് വനംവകുപ്പധികൃതർ പരിശോധന നടത്തി. പ്രാഥമിക അന്വേഷണത്തിൽ കാട്ടുപൂച്ച ആണെന്ന നിഗമനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. To advertise here, ചൊവ്വാഴ്ച രാത്രി 7.30-ഓടെ കാമ്പസിലെ ഔഷധിറോഡിൽ പുലിയെപ്പോലൊരു ജീവി റോഡ് മുറിച്ചുകടന്നതായി പറയപ്പെടുന്നു. രാത്രി 10-ഓടെ നഴ്സിങ് കോളേജ് ഹോസ്റ്റൽ പരിസരത്തും സമാനമായ രീതിയിൽ ജീവിയെ കണ്ടതായി വാർത്ത പരന്നതോടെ വിദ്യാർഥികളും പരിഭ്രാന്തിയിലായി. വിവരമറിഞ്ഞ ഉടൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ വീണ്ടും വനംവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ചന്ദ്രനും പഞ്ചായത്തധികൃതരും മെഡിക്കൽ കോളേജ് ജീവനക്കാരും സ്ഥലത്തെത്തി. പ്രദേശത്ത് വനംവകുപ്പിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് തളിപ്പറമ്പ് റേഞ്ച് ഓഫീസർ പി.വി. സനൂപ് കൃഷ്ണൻ പറഞ്ഞു. Published: 04 Jun 2026, 04:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
