തിരുവനന്തപുരം: രണ്ടാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിച്ചു. 77.97 ആണ് വിജയശതമാനം. To advertise here, ഈ വർഷം ഹയർസെക്കൻഡറി വിഭാഗത്തിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 26,826 വിദ്യാർഥികളുമാണ് പരീക്ഷഎയെഴുതിയത്. മാർച്ച് ആറ് മുതൽ 26 വരെയാണ് ഹയർസെക്കൻഡറി പരീക്ഷ നടന്നത്. ജൂൺ 29 മുതൽ ജുലൈ മൂന്ന് വരെ സേ പരീക്ഷ നടത്തും. 1990 സ്കൂളിൽ നിന്ന് റെഗുലർ വിഭാഗത്തിൽ 372423 പേരാണ് പരീക്ഷയെഴുതിയത്. 290398 പേർ പരീക്ഷയിൽ യോഗ്യത നേടി. കഴിഞ്ഞ വർഷം ഹയർസെക്കൻഡറി പരീക്ഷയിൽ 77.81 ശതമാനവും വിഎച്ച്എസ്ഇയിൽ 70.06 ശതമാനവും വിജയശതമാനമായിരുന്നു. ഫലം അറിയാം കേരള സർക്കാരിന്റെ വിവിധ സേവനങ്ങൾ നൽകുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും കൂടാതെ വാട്ട്സ്ആപ്പിലൂടെയും പരീക്ഷ ഫലം അറിയാം. ഫലമറിയാൻ: www.results.hse.kerala.gov.in , www.prd.kerala.gov.in , results.kerala.gov.in , results.digilocker.gov.in , www.results.kite.kerala.gov.in , examresults.kerala.gov.in . മൊബൈൽ ആപ്പ്: PRD Live, SAPHALAM 2025, iExaMS - Kerala Content Highlights: Kerala General Education Minister N. Shamsudheen has officially announced the second-year Higher Secondary (DHSE) and Vocational Higher Secondary (VHSE) examination results, which can be checked online across multiple official websites and mobile applications like Saphalam 2026 and PRD Live. Published: 26 May 2026, 03:14 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
