കടയ്ക്കൽ : കഴിഞ്ഞ രണ്ടുവർഷത്തിനിടെ രണ്ടാംതവണ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്ന മണലിയിൽ കുളത്തിന്റെ പണി വീണ്ടും നിലച്ചു. കാലവർഷം തുടങ്ങുന്നതിനുമുൻപ് പണി പൂർത്തിയായില്ലെങ്കിൽ ഇരട്ടി പണികിട്ടുമെന്ന് ഉറപ്പാണ്. വിസ്തൃതമായ കുളത്തിന്റെ ഒരു ഭാഗം പൊളിച്ചതിനെതുടർന്ന് നിർമിച്ച നടപ്പാലത്തിന്റെയും കുളത്തിലേക്ക് ഇറങ്ങാനുള്ള റാമ്പിന്റെയും നിർമാണം പൂർത്തിയായിട്ടുണ്ട്. To advertise here, എന്നാൽ തകർന്ന സംരക്ഷണഭിത്തിയുടെ നിർമാണം ഇതുവരെ തുടങ്ങിയിട്ടില്ല. പെരുമഴക്കാലമായാൽ മണലിയിൽ തോട്ടിൽനിന്നു കുത്തിയൊലിച്ചെത്തുന്ന വെള്ളവും ചെളിയും തകർന്നുകിടക്കുന്ന സംരക്ഷണഭിത്തിവഴി കുളത്തിലേക്ക് ഇറങ്ങും. കുളം നികന്ന് പഴയസ്ഥിതിയിലാകും. ഇത് സമീപത്തെ വീടുകൾക്കും ഭീഷണിയാകും. സംരക്ഷണഭിത്തി തകർന്ന് മണ്ണും മാലിന്യങ്ങളും നിറഞ്ഞ് വർഷങ്ങളോളം കിടന്ന കുളം ലക്ഷങ്ങൾ ചെലവഴിച്ച് രണ്ട് വർഷം മുൻപ് നവീകരിച്ചിരുന്നു. ആറുമാസം തികയുന്നതിനുമുൻപ് സംരക്ഷണഭിത്തിയുടെ ഒരുഭാഗം ഇടിഞ്ഞ് കുളം വീണ്ടും തകർന്നു. മണ്ണും മാലിന്യങ്ങളും ഒലിച്ചിറങ്ങി പകുതിയോളം നികന്നു. ഇതിനെതുടർന്നാണ് വീണ്ടും നവീകരിക്കാൻ തീരുമാനിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 11 ലക്ഷം രൂപ ചെലവഴിച്ചാണ് കുളത്തിലേക്ക് ഇറങ്ങാനുള്ള റാമ്പും വശത്തെ പാതയോടുചേർന്ന നടപ്പാലവും നിർമിച്ചത്. ഇതോടെ പണി നിലച്ചിരിക്കുകയാണ്. ഇടിഞ്ഞ ഭാഗത്തെ സംരക്ഷണഭിത്തി നിർമിച്ച് തോടിന്റെ സ്വാഭാവിക ഒഴുക്ക് നിലനിർത്തിയില്ലെങ്കിൽ കുളത്തിന്റെ നാശത്തിന് വീണ്ടും അത് കാരണമാകും. കാലവർഷത്തിനുമുൻപ് സംരക്ഷണഭിത്തി കൂടി നിർമിച്ച് കുളത്തിന്റെ നവീകരണം പൂർത്തിയാക്കണമെന്നതാണ് ആവശ്യം. Published: 13 May 2026, 02:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
