Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
മലിനജല ശൃംഖലയിൽ കൈകടത്തൽ; മൂന്ന് പേർക്ക് 90,000 റിയാൽ പിഴ ചുമത്തി സൗദി വാട്ടർ അതോറിറ്റി

മലിനജല ശൃംഖലയിൽ കൈകടത്തൽ; മൂന്ന് പേർക്ക് 90,000 റിയാൽ പിഴ ചുമത്തി സൗദി വാട്ടർ അതോറിറ്റി

M
MathrubhumiSource Link
about 2 hours ago
ജിദ്ദ: ജല-മലിനജല മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമുള്ള നടപടികളുടെ ഭാഗമായി സൗദി വാട്ടർ അതോറിറ്റി മൂന്ന് നിയമ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിച്ചു. മലിനജല ശൃംഖലയിൽ അനധികൃത ഇടപെടൽ നടത്തിയതായി കണ്ടെത്തിയ മൂന്ന് പേർക്ക് ആകെ 90,000 റിയാൽ പിഴ ചുമത്തിയതായി അതോറിറ്റി അറിയിച്ചു. To advertise here, വെള്ളവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച സംഭവങ്ങളിൽ വിശദമായ പരിശോധനയും തെളിവെടുപ്പും പൂർത്തിയാക്കിയ ശേഷമാണ് നടപടി സ്വീകരിച്ചത്. ഇദ്‌രീസ് ഇബ്രാഹിം ഹസബല്ലാഹ് ഇബ്രാഹിം, അബ്ദു ഹസൻ അലി അൽ അസ്മരി, അൻവർ അബ്ദുൽ റഹീം തൗഫീഖ് അൽ സദാത്ത് ഫൗണ്ടേഷൻ എന്നിവർക്കെതിരെയാണ് പ്രത്യേക തീരുമാനങ്ങൾ പുറപ്പെടുവിച്ചത്. ഓരോരുത്തർക്കും 30,000 റിയാൽ വീതം പിഴയാണ് വിധിച്ചിരിക്കുന്നത്. ജിദ്ദയിലെ മലിനജല ശൃംഖലയുമായി ബന്ധപ്പെട്ട പരിശോധനാ കുഴികളുടെ മൂടികൾ അനധികൃതമായി തുറന്ന്, ഉറവിടം വ്യക്തമല്ലാത്ത മലിനജലം ശൃംഖലയിലേക്ക് ഒഴുക്കിവിട്ടതാണ് ഇവർക്കെതിരായ പ്രധാന കുറ്റം. ഇത്തരം പ്രവർത്തനങ്ങൾ മലിനജല സംവിധാനങ്ങളുടെ സുരക്ഷയെയും പ്രവർത്തനക്ഷമതയെയും ഗുരുതരമായി ബാധിക്കുന്നതാണെന്ന് അതോറിറ്റി വ്യക്തമാക്കി. പിഴയ്ക്ക് പുറമേ, അനധികൃത പ്രവർത്തനങ്ങൾ മൂലമുണ്ടായ കേടുപാടുകൾ പരിഹരിക്കുന്നതിനുള്ള മുഴുവൻ ചെലവും നിയമലംഘകർ തന്നെ വഹിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൂടെ ശൃംഖലയുടെ സാധാരണ പ്രവർത്തനം പുനഃസ്ഥാപിക്കുകയും പൊതുസേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ജല-മലിനജല അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷയും സേവനങ്ങളുടെ സ്ഥിരതയും ഉറപ്പാക്കുന്നതിനായി നിരീക്ഷണവും നിയമനടപടികളും കൂടുതൽ ശക്തമാക്കുമെന്ന് സൗദി വാട്ടർ അതോറിറ്റി അറിയിച്ചു. പൊതുസമ്പത്തുകൾ സംരക്ഷിക്കുന്നതിനും ജലസ്രോതസ്സുകളുടെ സുസ്ഥിര ഉപയോഗം ഉറപ്പാക്കുന്നതിനുമായി ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ തുടരുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. Content Highlights: Saudi Water Authority Fines Three for Illegal Sewage Network Interference Published: 10 Jun 2026, 01:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
പൂർണ്ണ വാർത്ത വായിക്കുക