ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വയ്ബ നേതാവും മുംബൈ ഭീകരാക്രമണ സൂത്രധാരനുമായ അബ്ദുൾ റഹ്മാൻ മക്കിയെ അജ്ഞാതൻ വധിച്ചു എന്ന ആവകാശവാദത്തോടെ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ കുറേ നാളുകളായി പല ഭീകരവാദികളും പാകിസ്താനിൽ അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിന്‍റെ ചുവടു പിടിച്ചാണ് ഈ പ്രചാരണവും. എന്നാൽ ഇതിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ തെറ്റാണ് എന്നതാണ് യാഥാർത്ഥ്യം. To advertise here, പ്രചരിക്കുന്ന പോസ്റ്റർ ഇന്ത്യ കൊടുംഭീകരരുടെ പട്ടികയിൽപ്പെടുത്തിയ തീവ്രവാദികളിൽ പലരും പാകിസ്താനിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ലഷ്‌കർ-ഇ-ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ, ഖാലിസ്ഥാൻ വാദികൾ തുടങ്ങിയ ഭീകരസംഘടനകളിലെ പ്രധാന നേതാക്കളാണ് അജ്ഞാതരുടെ തോക്കിന് ഇരയായത്. ദുരൂഹ കൊലപാതക പരമ്പരയിലെ പുതിയ ഏടെന്ന തരത്തിലാണ് അബ്ദുൾ റഹ്മാൻ മക്കി കൊല്ലപ്പെട്ടെന്ന ഈ പ്രചാരണം. എന്നാൽ ഈയടുത്ത ദിവസങ്ങളിൽ പാകിസ്താനിൽ ഭീകരവാദികൾ അജ്ഞാതന്‍റെ തോക്കിനിരയായി കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകളില്ല. ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ചിട്ടുള്ള അബ്ദുൾ റഹ്മാൻ മക്കിക്ക്, 2000ലെ ചെങ്കോട്ട ആക്രമണം, രാംപൂർ സിആർപിഎഫ് ക്യാമ്പ് ആക്രമണം, 2008ലെ മുംബൈ ഭീകരാക്രമണം എന്നിവയുടെ ഗൂഢാലോചനയിലും ഇന്ത്യയിലേക്കുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റത്തിനായി സാമ്പത്തിക സഹായം നൽകുന്നതിലും മുഖ്യപങ്കുണ്ട്. ലഷ്‌കറിന്റെ രാഷ്ട്രീയകാര്യ മേധാവിയായി പ്രവർത്തിച്ചിരുന്ന മക്കിയെ 2010ൽ അമേരിക്ക കൊടുംഭീകര പട്ടികയിൽപ്പെടുത്തി, ഇയാളെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് 2 ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിക്കുക, ആക്രമണങ്ങൾ ആസൂത്രണം ചെയ്യുക, യുവാക്കളെ റിക്രൂട്ട് ചെയ്യുക എന്നീ കുറ്റങ്ങൾ ചുമത്തി 2023 ജനുവരിയിൽ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയും മക്കിയെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി സ്വത്തുക്കൾ മരവിപ്പിക്കുകയും യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രചരിക്കുന്ന പോസ്റ്ററിൽ പറയുന്നതുപോലെ ഇയാൾ കൊല്ലപ്പെട്ടു എന്ന വാദം ശരിയല്ല. രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരകരിൽ ഒരാളും ലഷ്‌കർ-ഇ-ത്വയ്ബ സ്ഥാപകൻ ഹാഫിസ് സയ്യിദിന്‍റെ സഹോദരി ഭർത്താവുമായ അബ്ദുൾ റഹ്മാൻ മക്കി മരിച്ചിട്ട് രണ്ട് വർഷത്തോളമായി. കൊടുംകുറ്റവാളിയായ മക്കി ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ലാഹോറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2024 ഡിസംബറിൽ മരിച്ചതായാണ് ലഭ്യമായ വിവരം. ഹൃദയാഘാതമായിരുന്നു മരണകാരണെന്ന് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. Content Highlights: Clarifies that viral claims of Abdul Rehman Makki being killed by unknown gunmen are false., Confirms Makki died in December 2024 in Lahore due to cardiac arrest., Explains Makki's history as a Lashkar-e-Taiba leader and UN-designated terrorist., Debunks the ongoing misinformation campaign surrounding Pakistani terror figures. Published: 09 Jun 2026, 07:43 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
