ജിദ്ദ: യെമനിൽ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണഫലങ്ങൾ പുറത്തുവിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം പുറത്തിറക്കിയ പ്രാഥമിക പ്രസ്താവനയ്ക്ക് പിന്നാലെയാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. To advertise here, സംഭവത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും സാങ്കേതിക പരിശോധനകളും പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തലുകൾ പുറത്തുവിടുന്നതെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ മേജർ ജനറൽ തുർക്കി അൽ-മാലികി പറഞ്ഞു, അന്വേഷണഫലങ്ങൾ പ്രകാരം, മിസൈൽ മറ്റൊരു രാജ്യത്തേക്കാണ് ലക്ഷ്യമിട്ട് വിക്ഷേപിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ സാങ്കേതിക തകരാർ മൂലം മിസൈൽ ലക്ഷ്യത്തിലെത്താതെ വഴിതെറ്റുകയായിരുന്നു. ഇതാണ് മിസൈലിന്റെ യഥാർത്ഥ ലക്ഷ്യത്തെക്കുറിച്ച് കൃത്യതയില്ലാത്ത സൂചനകൾ ഉണ്ടാകാൻ കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി-യെമൻ അതിർത്തിക്ക് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്താണ് മിസൈൽ പതിച്ചതെന്നും, സംഭവത്തിൽ യാതൊരു നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മേജർ ജനറൽ അൽ-മാലികി കൂട്ടിച്ചേർത്തു. Published: 10 Jun 2026, 01:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
