തൃക്കരിപ്പൂർ: റേഷൻകട വഴി അന്ത്യോദയ അന്നയോജന (എ.എ.വൈ.) കാർഡ് ഉടമകൾക്ക് കിട്ടിക്കൊണ്ടിരുന്ന പഞ്ചസാരയുടെ വിതരണം താത്കാലികമായി നിർത്തിവെച്ചു. സംസ്ഥാനത്ത് ആറുലക്ഷത്തോളം വരുന്ന മഞ്ഞക്കാർഡ് ഉടമകൾക്കാണ് സബ്സിഡി നിരക്കിൽ പഞ്ചസാര ലഭിച്ചിരുന്നത്. പ്രതിമാസം ഒരുകിലോഗ്രാം പഞ്ചസാര 27 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്. To advertise here, റേഷൻ വിതരണത്തിനെത്തിച്ച പഞ്ചസാര ഇ-പോസ് സംവിധാനത്തിൽനിന്ന് ഒഴിവാക്കിയതോടെ റേഷൻകടകളിൽ സ്റ്റോക്കുണ്ടായിട്ടും കഴിഞ്ഞ മാസങ്ങളിൽ വിതരണം നടത്താനാകാത്ത സ്ഥിതിയുമുണ്ടായി. തുടർന്നാണ് 2025-26 കാലയളവിൽ റേഷൻ കടകൾക്ക് അനുവദിച്ചിരുന്ന സ്റ്റോക്കിൽ നീക്കിയിരിപ്പുള്ള പഞ്ചസാര ആദ്യമാദ്യം വരുന്ന എ.എ.വൈ. കാർഡ് ഉടമകൾക്ക് വിതരണം ചെയ്തു തീർക്കാൻ സർക്കാർ അനുമതി നൽകിയത്. പഞ്ചസാരവിതരണം ബയോമെട്രിക് വിതരണ സംവിധാനം ഉപയോഗിച്ച് മാത്രമേ പാടുള്ളൂവെന്നും ഏതെങ്കിലും റേഷൻ ഡിപ്പോയിൽ ഒരുമാസത്തെ ആവശ്യകതയിൽ കൂടുതൽ സ്റ്റോക്ക് നീക്കിയിരിപ്പുണ്ടെങ്കിൽ അത് കുറവുള്ള റേഷൻ ഡിപ്പോയിലേക്ക് മാറ്റി നൽകി വിതരണം ചെയ്യണമെന്നുമാണ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറുടെ നിർദേശം. ഇതിനായി നിലവിൽ പഞ്ചസാര ഇ-പോസ് സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിതരണം പൂർത്തിയാക്കി 31-ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശമുണ്ട്. വിതരണം പൂർണമായി നിലച്ചേക്കും അന്ത്യോദയ അന്നയോജന വിഭാഗം കുടുംബങ്ങൾക്ക് പ്രതിമാസം ഒരു കിലോ പഞ്ചസാര വിതരണം ചെയ്യുന്ന സ്കീമിന്റെ കാലാവധി 2026 മാർച്ച് 31-ന് അവസാനിച്ചിരുന്നു. ശേഷം സ്കീം ദീർഘിപ്പിച്ച് നൽകിയിട്ടില്ല. ഏപ്രിൽ, മേയ് മാസങ്ങളിലെ വിതരണത്തിനുള്ള പഞ്ചസാര കൂടി എത്താതായതോടെ പദ്ധതി പൂർണമായും നിലയ്ക്കാനുള്ള സാധ്യതയും കാണുന്നു. ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ പരിധിയിൽ വരുന്നതാണ് മഞ്ഞക്കാർഡുകാർ. അതുകൊണ്ട് ഇവർക്ക് നൽകുന്ന പഞ്ചസാരയുടെ നിശ്ചിത തുക കേന്ദ്രം നൽകും. ബാക്കിയാണ് സംസ്ഥാനം കണ്ടെത്തേണ്ടത്. സപ്ലൈകോ വഴി പഞ്ചസാര സംഭരിച്ച് റേഷൻകടവഴി വിതരണം ചെയ്തശേഷം കണക്ക് സമർപ്പിച്ചാലേ കേന്ദ്രത്തിൽനിന്ന് തുക കിട്ടൂ. Content Highlights: Sugar distribution for AAY card holders officially ended on March 31, 2026., Remaining stock is being distributed via biometric e-POS systems., The scheme extension remains uncertain for subsequent months., Central government subsidy is contingent on Supplyco procurement reports. Published: 13 May 2026, 07:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
