മുംബൈ: തൃണമൂൽ കോൺഗ്രസിലെ വിമതനേതാക്കൾക്കെതിരേ അതിരൂക്ഷ പരാമർശവുമായി ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവുത്ത്. വിമതരെ വഞ്ചകർ എന്ന് വിളിച്ച റാവുത്ത്, അവരെ തെരുവിൽവെച്ച് ചെരിപ്പുകൊണ്ട് അടിക്കണമെന്നും പറഞ്ഞു. ടിഎംസിയുടെ മുതിർന്ന നേതാവും ലോക്‌സഭാ എംപിയുമായ കീർത്തി ആസാദ്, വിമതരെ വിമർശിച്ചുകൊണ്ട് എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു റാവുത്തിന്റെ പരാമർശം. To advertise here, ‘കീർത്തി ആസാദ് ജി, ഇത്തരം വഞ്ചകരെ തെരുവിൽവെച്ച് ചെരിപ്പുകൊണ്ട് അടിക്കണം. ഈ പ്രക്ഷോഭം രാജ്യമാകെ ആരംഭിക്കണം’, എന്ന് സഞ്ജയ് റാവുത്ത് എക്സിൽ കുറിച്ചു. വിമതരെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ളതാണ് കീർത്തി ആസാദ് പങ്കുവെച്ച വീഡിയോ. ഡൽഹിയിൽ ടിഎംസി എംപി കല്യാൺ ബാനർജിക്കൊപ്പം വാർത്താസമ്മേളനം നടത്തിയതിൽനിന്നുള്ള ഒരു ഭാഗമാണിത്. വിമതരെ വഞ്ചകർ എന്ന് വിളിച്ച ആസാദ്, തിരഞ്ഞെടുപ്പിന് ശേഷം മാത്രം എന്തുകൊണ്ടാണ് അവർ (വിമതർ) ആവലാതി ഉന്നയിക്കുന്നതെന്ന് ആരായുന്നുണ്ട്. ഞങ്ങളുടെ 29 എംപിമാർ മാ മാടി മാനുഷ് (ടിഎംസിയുടെ പ്രചാരണവാക്യം) എന്നതിന്റെ പേരിൽ വിജയിച്ചാണ് എംപിമാരായത്. എനിക്ക് ഈ വഞ്ചകരിൽനിന്ന് അറിയണം, എന്തുകൊണ്ടാണ് ഇവർ തിരഞ്ഞെടുപ്പിന് ശേഷം ഇവർ ആവലാതി ഉന്നയിച്ചതെന്ന്. എന്തുകൊണ്ട് മുൻപേ പറഞ്ഞില്ലെന്ന്, എന്ന് കീർത്തി ആസാദ് വീഡിയോയിൽ പറയുന്നുണ്ട്. ടിഎംസിയിൽ ഉൾപ്പാർട്ടി കലാപം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് റാവുത്തിന്റെ പരാമർശം. ലോക്‌സഭാ എംപി കകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിൽ ഏകദേശം ഇരുപതോളം എംപിമാരാണ് ടിഎംസി ബന്ധം അവസാനിപ്പിച്ച് എൻഡിഎയുമായി സഖ്യംചേരാൻ തയ്യാറാണെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ അറിയിച്ചിട്ടുള്ളത്. Content Highlights: Sanjay Raut condemned TMC rebels as traitors for planning to join the NDA., Raut supported Kirti Azad's call for public protest against the defecting MPs., Around 20 TMC MPs have approached Lok Sabha Speaker Om Birla regarding a potential alliance with the NDA., Internal conflict in TMC intensifies following the post-election grievances raised by rebels. Published: 09 Jun 2026, 09:44 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
