Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
‘തൃണമൂൽ കള്ളന്മാരുടേയും ബലാത്സംഗികളുടെയും പാർട്ടി’; മമത നേതൃത്വത്തിനെതിരേ വീണ്ടും സുഖേന്ദു

‘തൃണമൂൽ കള്ളന്മാരുടേയും ബലാത്സംഗികളുടെയും പാർട്ടി’; മമത നേതൃത്വത്തിനെതിരേ വീണ്ടും സുഖേന്ദു

M
MathrubhumiSource Link
about 2 hours ago
കൊൽക്കത്ത: പാർട്ടി വിട്ടതിന് പിന്നാലെ മമത ബാനർജി നേതൃത്വത്തിനെതിരേ കടുത്ത വിമർശനവുമായി മുൻ തൃണമൂൽ കോൺഗ്രസ് നേതാവായ സുഖേന്ദു ശേഖർ. കള്ളന്മാരുടേയും ബലാത്സംഗികളുടെയും പാർട്ടിയാണ് ടിഎംസിയെന്ന് സുഖേന്ദു ആരോപിച്ചു. ആർ.ജി കർ വിവാദത്തിനിടെ താൻ രാജിവെച്ചിരുന്നെങ്കിൽ വാടക കൊലയാളികളാൽ താൻ കൊല്ലപ്പെടുമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ബംഗാളിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പ്രതിസന്ധിയിലായ ടിഎംസി നേതൃത്വത്തെ കുരുക്കിലാക്കിക്കൊണ്ടാണ് സുഖേന്ദുവിന്റെ ആരോപണങ്ങൾ. To advertise here, 'തൃണമൂൽ കോൺഗ്രസ് പാർട്ടി കള്ളന്മാരുടേയും റേപ്പിസ്റ്റുകളുടേയും പാർട്ടിയാണ്. ആർജി കർ സംഭവം രാജിക്കുവേണ്ടി തന്റെ മനസ്സിനെ പാകപ്പെടുത്തിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവമുണ്ടായപ്പോൾ ജനങ്ങൾ കൂട്ടത്തോടെ തെരുവിലേക്കിറങ്ങി. എന്റെ ഇതുവരെയുള്ള രാഷ്ട്രീയ ജീവിതത്തിൽ ഞാൻ അത്തരമൊരു സംഭവം കണ്ടിട്ടേയില്ല. അതിനെ കുറിച്ച് ഞാൻ സംസാരിച്ചു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരേയും തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ടു. പ്രതിഷേധക്കാർക്കൊപ്പമിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതിന് എന്നെ പോലീസ് ചോദ്യംചെയ്യുകപോലുമുണ്ടായി', സുഖേന്ദു പറഞ്ഞു. 2024 ഓഗസ്റ്റ് ഒമ്പതിനായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. ഡ്യൂട്ടിയിലായിരുന്ന 31 വയസ്സുള്ള പിജി ട്രെയിനി ഡോക്ടർ രാത്രിയോടെ ആർ.ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ മുറിയിൽവെച്ച് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും പിന്നാലെ കൊല്ലപ്പെടുകയും ചെയ്യുകയായിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ തെളിവുകൾ നശിപ്പിക്കപ്പെട്ടുവെന്നും അന്നത്തെ ടിഎംസി സർക്കാർ കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്നും കടുത്ത ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സംഭവം രാജ്യമെമ്പാടുമുള്ള ഡോക്ടർമാരുടെ സമൂഹത്തിനിടയിലും വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. മമത സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സംഭവവും തൃണമൂലിന്റെ പരാജയത്തെ സ്വാധീനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വരികയുംചെയ്തു. ഇതിന് പിന്നാലെ, ആർ.ജി കർ കേസ് വേഗത്തിലാക്കുമെന്നും കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും പുതിയ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 1998-ൽ സ്ഥാപിതമായതിന് ശേഷം മമതാ ബാനർജി നയിക്കുന്ന പാർട്ടി ഇതുവരെയില്ലാത്ത പ്രതിസന്ധികൾ നേരിടുകയാണ്. ഒരു വലിയ വിഭാഗം നേതൃത്വത്തിനെതിരെ പരസ്യമായി കലാപം ഉയർത്തിയിരിക്കുകയാണ്. പാർട്ടിയിലെ ആഭ്യന്തര കലഹം രൂക്ഷമാകുമ്പോൾ, തൃണമൂൽ കോൺഗ്രസ് ഒരു വലിയ പിളർപ്പിലേക്ക് നീങ്ങുന്നതായാണ് സൂചനകൾ. വിമത വിഭാഗം ഇതിനോടകം തന്നെ ഭരണകക്ഷിയായ എൻ.ഡി.എയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. Content Highlights: Sukhendu Sekhar quits TMC, labeling the party a haven for criminals and rapists., Claims he faced threats of assassination for speaking out on the RG Kar case., The 2024 RG Kar incident remains a pivotal factor in TMC's electoral downfall., BJP government under Suvendu Adhikari vows swift justice for the victim., TMC faces an existential crisis with internal rebellion and potential party split. Published: 09 Jun 2026, 04:43 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
പൂർണ്ണ വാർത്ത വായിക്കുക