
മാഞ്ചസ്റ്റർ : സീസണിലെ അവസാന മത്സരത്തിൽ ഗോളിന് വഴിയൊരുക്കി റെക്കോർഡിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസ്. ബ്രൈറ്റണെതിരായ മത്സരത്തിൽ പാട്രിക് ഡോർഗുവിന്റെ ഗോളിൽ വഴിയൊരുക്കിയാണ് താരം ഈ നേട്ടം കൈവരിച്ചത്. ഇത് ബ്രൂണോയുടെ സീസണിലെ ഇരുപത്തിയൊന്നാം അസിസ്റ്റാണ്. ഒരു സീസണിൽ 20 അസിസ്റ്റ് നൽകിയ തിയറി ഹെൻറി, കെവിൻ ഡി ബ്രൂയിൻ എന്നിവരുടെ റെക്കോർഡാണ് താരം മറികടന്നത്.
2002/03 സീസണിലാണ് ഹെൻറി 20 അസിസ്റ്റ് കുറിക്കുന്നത്, 2019/20 സീസണിലായിരുന്നു കെവിൻ ഡി ബ്രൂയിനിന്റെ നേട്ടം. നേരത്തെ തന്നെ സീസണിലെ മികച്ച താരമായി ബ്രൂണോ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
