സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട് തുടരുന്നു. കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ രാവിലെ മുതൽ കനത്ത മഴ തുടരുകയാണ്. വയനാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലാ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽവരും. ജൂലൈ 31 അർധരാത്രി വരെയാണ് നിരോധനം.
