നഴ്സായി വേഷമിടുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന് പരിപാടിക്കിടെ നടിയും എംപിയുമായ കങ്കണ റണാവത്ത് നടത്തിയ വിവാദപരാമര്‍ശത്തിന് പിന്നാലെ ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നൽകി യൂത്ത് കോണ്‍ഗ്രസ് നേതാവ്. ഒരു എംപി എന്ന പദിവിയിലിരിക്കെ നടി നടത്തിയ പരാമര്‍ശം അതീവ ഗുരുതരമാണെന്നും കടുത്ത നടപടി വേണമെന്നുമാണ് പരാതിയിൽ പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവും ഒരു നഴ്സിന്റെ മകനുമായ വിനീത് തോമസാണ് കത്ത് നല്‍കിയത്. ഇന്ത്യയിലെ നഴ്സിംഗ് ജോലി ലൈംഗിക വത്കരിക്കപ്പെട്ടെന്നും വിദേശ രീതിയിലുള്ള വേഷം മാറേണ്ടതുണ്ടെന്നുമാണ് കങ്കണ പറഞ്ഞത്. […]
