ഐപിഎൽ 2026 സീസണിൽ 15-കാരനായ വൈഭവ് സൂര്യവൻഷി നടത്തിയ പ്രകടനം ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്. തകർപ്പൻ ബാറ്റിംഗിലൂടെ അഞ്ച് പ്രധാന പുരസ്കാരങ്ങൾ സ്വന്തമാക്കിയാണ് ഈ കൗമാരതാരം ചരിത്രം കുറിച്ചത്. റൺവേട്ടക്കാരിൽ ഒന്നാമനായ വൈഭവ്, ഓറഞ്ച് ക്യാപ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളാണ് ഏറ്റുവാങ്ങിയത്. രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റാണ് രാജസ്ഥാൻ റോയൽസ് ഐപിഎലിൽനിന്നു പുറത്തായത്. മത്സരത്തിൽ വൈഭവ് 96 റൺസ് നേടി തിളങ്ങിയെങ്കിലും രാജസ്ഥാന് പരാജയം സമ്മതിക്കേണ്ടി വന്നു. 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത്, എട്ടു […]
