മുഖ്യമന്ത്രി വി ഡി സതീശന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിൽ പരാതിയുമായി ബിജെപി രംഗത്ത്. കോടതി ഉത്തരവുള്ള സ്ഥലത്ത് വീഡിയോ ചിത്രീകരിച്ചുവെന്നും ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തിയെന്നും പരാതിയിൽ ബിജെപി ചൂണ്ടിക്കാണിക്കുന്നു. മുഖ്യമന്ത്രിക്കും അനുയായികൾക്കുമായി വി ഐ പി ദർശനം അനുവദിച്ചുവെന്നും പരാതിയിൽ പറയുന്നു. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കാണ് ഇതുമായി ബന്ധപ്പെട്ട പരാതി കൈമാറിയിരുന്നത്. നടന്നത് ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പരാതിയിൽ പറയുന്നു. രാത്രി 11 മണി മുതൽ ദർശനത്തിനായി കാത്തുനിന്ന ഭക്തർ മുഖ്യമന്ത്രിയുടെ […]
