എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി ജയരാജൻ. വെള്ളാപ്പള്ളിക്ക് ബഹുമുഖ വേഷമാണെന്ന് പി ജയരാജൻ പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ രണ്ട് തോണിയിൽ കാലുവെക്കുന്നയാളാണെന്നും ഒരേ സമയം നവോത്ഥാന സമിതി അധ്യക്ഷനും മകൻ സംഘപരിവാറിനൊപ്പവുമാണെന്നും പി ജയരാജൻ പറഞ്ഞു. KSEA യുടെ സാംസ്കാരിക വിഭാഗമായ രചന സംഘടിപ്പിച്ച സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന പുസ്തകത്തെ പറ്റിയുള്ള പ്രഭാഷണത്തിലാണ് വിമർശനം. ശ്രീനാരായണ ദർശനത്തിന് എതിരായ നിലപാടാണ് ഇപ്പോൾ എസ്എൻഡിപി തലപ്പത്തുള്ളവർക്കെന്നും ജയരാജൻ പറഞ്ഞു. […]
