ആരാണ് ആദിത്യ അയ്യര്‍( Aditya Iyer ) ?⭐
അറിവ് തേടുന്ന പാവം പ്രവാസി
👉 നമ്മുടെ സമൂഹത്തിന്‍റെ വലിയൊരു ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എ.ഐ ) അഥവാ നിര്‍മിത ബുദ്ധി ഇപ്പോള്‍ സിനിമകളിലും മറ്റും വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സിലൂടെ പിറന്ന ഒരു യുവാവാണ് ആദിത്യ അയ്യര്‍. ഇന്‍സ്റ്റഗ്രാമില്‍ ആദിത്യ അയ്യര്‍ എന്ന പേരിലുള്ള ഈ പ്രൊഫൈലിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ആരാധകര്‍.
വളരെക്കാലം മുന്‍പാണ് അക്കൗണ്ട് ഉണ്ടാക്കിയതെങ്കിലും ഫെബ്രുവരിയിലാണ് ഇന്‍സ്റ്റഗ്രാമില്‍ ആദിത്യ തന്‍റെ ആദ്യത്തെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്. ചിത്രം കണ്ടതോടെ ആദിത്യക്ക് പതിയെ പതിയെ ആരാധകര്‍ കൂടി. അദ്ദേഹം ഓൺലൈനിൽ എത്തി കുറച്ച് ദിവസങ്ങൾക്ക് ശേഷം, ആളുകൾ അവന്‍റെ പ്രൊഫൈലിലേക്ക് ഒഴുകുകയും ‘കൃത്രിമ’ മനുഷ്യനെ കണ്ടുപിടിക്കാൻ തുടങ്ങുകയും ചെയ്തു. മികച്ച താടിയെല്ലും , പേശീബലവുമുള്ള ഒരു ഉത്തമ ഇന്ത്യൻ പുരുഷനായാണ് അയ്യർ സങ്കൽപ്പിക്കപ്പെടുന്നത്.
വൃത്തിയൊതുക്കിയ താടിയും , ചീകിയൊതുക്കിയ മുടിയും പുഞ്ചിരി നിറഞ്ഞ മുഖവുമായി ആദിത്യ ആരാധകരെ കൂട്ടിക്കൊണ്ടിരിക്കുകയാണ്. ആദിത്യ പാചകം ചെയ്യുന്ന ചിത്രവും ഇന്‍സ്റ്റഗ്രാമിലുണ്ട്. പുരുഷ സങ്കല്‍പങ്ങളുടെ നേര്‍രൂപമായ ഇയാളെ ആരാണ് സൃഷ്ടിച്ചതെന്നായിരുന്നു പിന്നെ സോഷ്യല്‍മീഡിയയുടെ സംശയം. മാർക്കറ്റിംഗ് കാമ്പെയ്‌നിന്റെ ഭാഗമായി ഭാരത് മാട്രിമോണി എന്ന മാച്ച് മേക്കിംഗ് സൈറ്റാണ് ആദിത്യ അയ്യരെയും അദ്ദേഹത്തിന്‍റെ പ്രൊഫൈലും സൃഷ്ടിച്ചത്. പ്രൊഫൈലിലെ എല്ലാ ചിത്രങ്ങളും ഒരു AI യുടെ സഹായത്തോടെ സൃഷ്ടിച്ചതാണ് കൂടാതെ എല്ലാ അടിക്കുറിപ്പുകളും chatGPT വഴിയാണ് ടൈപ്പ് ചെയ്യുന്നത്.വെറും 26 പോസ്റ്റുകള്‍ മാത്രമാണ് ആദിത്യയുടെ അക്കൗണ്ടിലുള്ളത്. ഇതിനിടയില്‍ 10,000ത്തിലധികം ഫോളോവേഴ്സിനെ നേടാനും ആദിത്യക്ക് സാധിച്ചു.
“ഞാൻ വെറുമൊരു ആൺകുട്ടിയാണ്, എന്‍റെ ഹൃദയത്തിൽ പ്രതീക്ഷയും എന്‍റെ കൈയിൽ കാപ്പിയുമുണ്ട്. ചിലപ്പോൾ എനിക്ക് എന്നെ നഷ്ടപ്പെട്ടതായി തോന്നുന്നു, ചിലപ്പോൾ ലക്ഷ്യബോധത്തോടെ ലോകത്തെ നോക്കുന്നു. എന്‍റെ സ്വപ്ന സുന്ദരിയെ കണ്ടെത്താനായി ഞാന്‍ കാത്തിരിക്കുന്നു” എന്നാണ് അയ്യര്‍ തന്‍റെ പ്രൊഫൈലില്‍ എഴുതിയിരിക്കുന്നത്.ആദിത്യ നായ്ക്കുട്ടികളുടെ ഫോട്ടോകൾ പോസ്റ്റു ചെയ്യുന്നു, ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നു, പാചകം ചെയ്യുന്നു, സാഹസികത ഇഷ്ടപ്പെടുന്നു. വായിക്കുന്നു, വികാരങ്ങൾ പ്രകടിപ്പിക്കാനും അവനറിയാം. AI- യ്ക്ക് മാത്രമേ എല്ലാം തികഞ്ഞൊരു വ്യക്തിയെ സൃഷ്ടിക്കാന്‍ കഴിയൂ എന്ന് മുന്നോട്ടു വയ്ക്കുകയാണ് ഭാരത് മാട്രിമോണി. “നമ്മൾ ഓരോരുത്തരും മനോഹരമായി പിഴവുള്ളവരാണ്. സന്തുഷ്ടമായ ഒരു ദാമ്പത്യം രൂപപ്പെടുത്തുന്നതിന് പരസ്‌പരം തികഞ്ഞ അപൂർണരായ രണ്ടുപേർ ആവശ്യമാണ് കമ്പനി പറയുന്നു.
പ്രണയ ദിനവുമായി ബന്ധപ്പെട്ട്, ഓരോരുത്തരുടെയും സൗന്ദര്യം കാഴ്ചക്കാരന്റെ കണ്ണിലാണെന്ന് ഓര്‍മിപ്പിക്കാനായിരുന്നു ഈ ദൗത്യം.ഭാരത് മാട്രിമോണി പുതിയ എ ഐ കഥാപാത്രത്തിനെ അവതരിപ്പിച്ചത് പ്രണയ ദിനത്തില്‍ പൊതുബോധത്തില്‍ ഉള്ള സൗന്ദര്യ സങ്കല്പങ്ങളെ അടിസ്ഥാനമാക്കി പെര്‍ഫെക്റ്റ് വാലന്റ്‌റ്റൈനെ തിരയുന്നവരെ ലക്ഷ്യമാക്കിയാണ്.