എന്തൊക്കെ ചെയ്തിട്ടും, പട്ടിണി കിടന്നിട്ടും, കിലോമീറ്ററുകളോളം നടന്നിട്ടും നിങ്ങളുടെ പൊണ്ണത്തടി കുറയുന്നില്ലേ? എങ്കില്‍ നിങ്ങളോട് ഒരു ചോദ്യം..നിങ്ങള്‍ രാത്രി കിടന്നു ഉറങ്ങുന്നത് ലൈറ്റിട്ടാണോ? എങ്കില്‍ സംശയിക്കണ്ട..നിങ്ങളുടെ തടിയുടെ രഹസ്യം അത് തന്നെയാണ്..!
ലൈറ്റും പൊണ്ണത്തടിയും തമ്മില്‍ എന്താണ് ബന്ധം എന്ന് ആകും നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്, ഉത്തരം സിമ്പിള്‍…
കൃത്രിമ വെളിച്ചങ്ങള്‍ നമ്മുടെ ശരീരത്തിലുള്ള ബയോളജിക്കല്‍ ക്ലോക്കിനെയും ഊര്‍ജത്തെ വിഘടിക്കുന്ന കോശങ്ങളെയും മോശമാക്കുമെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഉറങ്ങുന്നതിനു മുന്‍പ് നമ്മള് തീര്‍ച്ചയായും ചെയ്തിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്….
നിങ്ങള്‍ ഉറങ്ങുന്നതിനു തൊട്ട് മുന്‍പ് ടിവിയോ കമ്പ്യൂട്ടറോ കണ്ടിരിക്കും. ഉറക്കം വന്നാല്‍ അപ്പാടെ കിടക്കയില്‍ ഒരു വീഴ്ചയാണ്. ചിലര്‍ ടിവിക്കുമുന്നില്‍ തന്നെയാണ് ഉറക്കം. കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഇതൊക്കെ മാറ്റി വയ്ക്കണമെന്നാണ് പറയുന്നത്.
അതുപൊലെത്തന്നെ ഉറങ്ങുമ്പോഴും ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്.
ലൈറ്റ് പോലും ഓഫാക്കാതെ കിടക്കയില്‍ വീഴുന്നവരുണ്ട്. ഇങ്ങനെയാണോ നിങ്ങള്‍ കിടക്കുന്നത്.. നിങ്ങളുടെ ഈ ശീലങ്ങള്‍ നിങ്ങളെ പൊണ്ണത്തടിയന്മാരാക്കാം. ലൈറ്റ് ശരീരത്തില്‍ ഏല്‍ക്കുന്നത് കോശങ്ങളെ മോശമാക്കുകയും ഉറക്കം ശരിയാവാതെ വരികയും ചെയ്യുന്നു. ഇത് ശരീരത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങളെയും താളം തെറ്റിക്കുന്നു. ഇതുമൂലം ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടി തടി വയ്ക്കുകയും ചെയ്യുന്നു.
ഉറക്കം അത്ര സിമ്പിള്‍ അല്ല എന്ന് ഇപ്പോള്‍ മനസിലായില്ലേ?