ചൈനയുടെ കൃത്രിമ സൂര്യൻ ഭയപ്പെടുത്തുന്നു !

0
75

 

 

Sihab Thangal ന്റെ കുറിപ്പ്

ഒരു ഭയം മനസ്സിൽ ഉരുത്തിരിഞ്ഞത് കൊണ്ടാണ് ഇന്ന് ഞാൻ നിങ്ങളുടെ മുമ്പിൽ നിൽക്കുന്നത്. പ്രകൃതിയെ കുറിച്ച് സംസാരിക്കാൻ ജൂൺ മാസത്തിലെ അഞ്ചാമത്തെ ദിവസം തന്നെ വേണമെന്നില്ലലോ. ചൈനയുടെ കൃത്രിമ സൂര്യൻ എന്ന ആശയം മനസ്സിലും ശരീരത്തിലും ഭയമുളവാക്കുന്നു.

Chinese 'artificial sun' hits new mark in fusion energy mission | South China Morning Postചൈനയെ കൂടാതെ ഇന്ത്യയും അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനും റഷ്യയെയും പോലുള്ള രാജ്യങ്ങൾ ‘ഇന്റർനാഷണൽ തെർമോ നൂക്ലിയർ എക്സ്പീരിമെന്റൽ റിയാക്ടർ ‘ എന്ന ബ്രഹ്ത് പദ്ധതിയുമായി സഹകരിക്കുന്നു എന്നുക്കൂടി കേട്ടപ്പോൾ മുട്ടിടിക്കുന്നു.

China turns on nuclear-powered 'artificial sun' for first timeജനിച്ചാൽ മരണം ഉറപ്പാണ്. മരിക്കാൻ ഭയമുണ്ടായിട്ടല്ല. നമ്മളുടേതല്ലാത്ത കാരണം കൊണ്ട് മരിക്കുമ്പോഴാണ് അത് കൊലപാതകമായി മാറുന്നത്. ഓക്സിജൻ ക്ഷാമവും കൊറോണയും മരുന്നില്ലായിമയും ആഗോളത്താപനവും പ്രളയവും ഉരുൾപൊട്ടാലും വരൾച്ചയും സൈക്ലോണുകളും.. പിന്നെ ബീഫും എല്ലാം ചൂട്പിടിച്ചു നിൽക്കുന്ന ലോകത്തിലേക്കാണ് യഥാർത്ഥ സൂര്യനിൽ നിന്ന് പുറപ്പെടിക്കുന്നതിനേക്കാൾ എട്ടിരട്ടി ഊഷ്മാവ് കൃത്രിമമായി സൃഷ്ടിച്ചുകൊണ്ട് മറ്റൊരു സൂര്യനുമായി ചൈന വരുന്നത്.

China's 'artificial sun' may be the solution for limitless energy - The Weekഇതിന്റെ പേര് ‘എക്സ്പീരിമെന്റൽ അഡ്വാൻസ്ഡ് സൂപ്പർ കണ്ടക്ടിങ് ടോകമാക് (ഈസ്റ്റ്‌ ). ഇതൊരു ന്യൂക്ലീർ ഫ്യൂഷൻ റിയാക്ടറാണ്. ഓർക്കേണ്ടത് യഥാർത്ഥ സൂര്യന്റെ ഊഷ്മാവ് 1.5 കോടി ഡിഗ്രി സെൽഷ്യസാണ്. എന്നാൽ കൃത്രിമ സൂര്യൻ സൃഷ്ടിച്ചതോ 12 കോടി ഡിഗ്രി സെൽഷ്യസും.

Is China going to make its nuclear-powered 'artificial sun' operational?“ചക്കിന് വെച്ചത് കൊക്കിന് കൊണ്ട”ചരിത്രമാണ് നമുക്കുള്ളത്. മഹാനായ ആൽഫ്രഡ് നോബേൽ കണ്ടെത്തിയ ഡൈനോമീറ്റിനെ സമൂഹം ദുരുപയോഗം ചെയ്ത് തുടങ്ങിയപ്പോഴാണ് അതിൽ മനംനൊന്ത് നോബേൽ തന്റെ മുഴുവൻ സ്വത്തും സമാധാനത്തിനും മറ്റുമായി മാറ്റിവെച്ചത്.ഇനിയങ്ങോട്ട് ഒരു സൂര്യൻ ഒരു ഭൂമി ഒരാകാശം എന്നുള്ളതൊക്കെ മാറ്റേണ്ടി വരുമോ എന്നുള്ളതാണ്. പണ്ട് അങ്ങേ ദേശക്കാർ സൂര്യനെ പിടിച്ചു കെട്ടിയിട്ട കഥ യാഥാർഥ്യമാകുമോ?.

China commissions 1st nuclear-powered 'artificial sun'ഇതൊക്കെ കാണുമ്പോൾ കൊറിയൻ സംവിധായകനായ ബോംഗ് ജൂൺ ഹോ സംവിധാനം ചെയ്ത് രണ്ടായിരത്തി മൂന്നിൽ ഇറങ്ങിയ “സ്‌നോ പിയർസർ ” എന്ന സിനിമയാണ് ഓർമ വരുന്നത്. ഈ ദുനിയാവിൽ ഇനിയങ്ങോട്ടുള്ള ജീവിതം വളരെ ദുർഗഡമാണെന്ന് ഓർമപ്പെടുത്തിക്കൊണ്ട്..’മനുഷ്യനെ ഒന്ന് ശ്രദ്ദിക്കണം ‘ എന്ന് ഓർമപ്പെടുത്തിക്കൊണ്ട് നിർത്തുന്നു..

No photo description available.

*