Connect with us

Health

ജനങ്ങളുടെ അറിവില്ലായ്മയാണ് ഹോമിയോക്കാരൻ ചൂഷണം ചെയ്യുന്നത്

ഇമ്മ്യൂൺ ബൂസ്റ്റ് ചെയ്യാൻ ഒരു മരുന്ന് ഉണ്ടാക്കാൻ ആർക്കും കഴിയില്ല. അങ്ങനെയൊരു മരുന്ന് ഇല്ല താനും. ജനങ്ങളുടെ അറിവില്ലായ്മയാണ് ഹോമിയോക്കാരൻ ചൂഷണം ചെയ്യുന്നത്. അതുകൊണ്ട് മരുന്ന് കഴിച്ച് പ്രതിരോധശക്തി വർദ്ധിപ്പിക്കാം എന്നൊരു തെറ്റിദ്ധാരണ ആളുകൾക്ക് ഉണ്ടായിട്ടുണ്ട്

 21 total views

Published

on

Arun Anandan

ഇമ്മ്യൂൺ ബൂസ്റ്റ് ചെയ്യാൻ ഒരു മരുന്ന് ഉണ്ടാക്കാൻ ആർക്കും കഴിയില്ല. അങ്ങനെയൊരു മരുന്ന് ഇല്ല താനും. ജനങ്ങളുടെ അറിവില്ലായ്മയാണ് ഹോമിയോക്കാരൻ ചൂഷണം ചെയ്യുന്നത്. അതുകൊണ്ട് മരുന്ന് കഴിച്ച് പ്രതിരോധശക്തി വർദ്ധിപ്പിക്കാം എന്നൊരു തെറ്റിദ്ധാരണ ആളുകൾക്ക് ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിനു Sasi PK എന്ന സുഹൃത്ത് എന്നോട് ചോദിക്കുന്നു : കോവിഡ് 19 ബാധിച്ച ഈ കാലഘട്ടത്തിൽ പുറത്ത് വരുന്ന വിവരങ്ങളിൽ നിന്ന് ബയാസില്ലാതെ ചിന്തിച്ചാൽ ഒരു കാര്യം മനസ്സിലാകും. അതായത് മരുന്ന് കൊണ്ടല്ല പ്രതിരോധ ശക്തി കൊണ്ടാണ് രോഗം മാറുന്നത് എന്ന്. കാരണം മരുന്ന് ഇതുവരെ ഇല്ലല്ലൊ ? അപ്പോൾ പ്രതിരോധം വർധിപ്പിക്കാനുള്ള മരുന്ന് എവിടെയെങ്കിലും കിട്ടുമോ എന്നല്ലേ നോക്കേണ്ടത് എന്ന്.

മേൽ ചോദ്യം പലർക്കും ഉണ്ടാകാം എന്നത് കൊണ്ടാണ് ഈ പോസ്റ്റിലൂടെ മറുപടി പറയുന്നത്. പ്രതിരോധം വർദ്ധിപ്പിക്കാൻ മരുന്ന് ഇല്ല എന്നതാണ് ഒറ്റവാക്കിൽ ഉത്തരം. പ്രതിരോധശേഷി അല്ലെങ്കിൽ ശക്തി എന്ന വാക്കാണ് ഇവിടെ തെറ്റിദ്ധാരണ ഉണ്ടാക്കുന്നത്. നമ്മുടെ ശരീരത്തിൽ പ്രതിരോധ സംവിധാനം അണ് പ്രവർത്തിക്കുന്നത്. Immune system എന്ന് ഇഗ്ലീഷിൽ പറഞ്ഞാൽ സംഗതി ക്ലിയർ ആകും. കഠിനാധ്വാനം കൊണ്ടോ ഭക്ഷണം നേരത്തിനു കഴിക്കാത്തത് കൊണ്ടോ ചിലപ്പോൾ നമ്മൾ ക്ഷീണിതരാകും. അപ്പോൾ ഇപ്പറഞ്ഞ ഇമ്മ്യൂൺ സിസ്റ്റം ശരിയായി പ്രവർത്തിച്ചില്ല എന്ന് വരും. ആ ഇടവേളയിൽ രോഗാണുക്കൾ നമ്മളിൽ പ്രവേശിച്ച് രോഗഗ്രസ്തരാകാൻ ചാൻസ് ഉണ്ട്. അക്കാര്യം ഇവിടെ സൂചിപ്പിച്ചേ പറ്റൂ. കാരണം പലർക്കും ജലദോഷം പോലുള്ള രോഗങ്ങൾ ബാധിക്കുന്നത് ഇത് പോലെ ശരീരം വീക്ക് ആകുമ്പോഴാണ്.

എന്താണ് പ്രതിരോധ സംവിധാനം എന്ന് മനസ്സിലാക്കുക. ജനിക്കുമ്പോൾ തന്നെ ഒരു ഇമ്മ്യൂൺ സിസ്റ്റവും ആയിട്ടാണ് നമ്മൾ ജനിക്കുന്നത്. ജന്മനാ ഉള്ള ഈ സിസ്റ്റത്തെ Innate immunity അതായത് സ്വാഭാവിക പ്രതിരോധ ശേഷി എന്ന് പറയുന്നു. പുറത്ത് നിന്ന് പ്രവേശിക്കുന്ന അന്യപദാർഥങ്ങളെ തിരിച്ചറിഞ്ഞ് ഏതാനും അവയവങ്ങളും കോശങ്ങളും കെമിക്കൽ‌സും ഒക്കെ ചേർന്ന് ഒരുമിച്ച് പ്രതിരോധിച്ച് നശിപ്പിക്കുന്നതാണ് ഈ സിസ്റ്റം. നമ്മുടെ ചർമ്മം, ശ്വാസകോശ നാളിയിലെ ശ്ലേഷ്മസ്ഥരം, രക്തത്തിലെ വെള്ള അണുക്കൾ, കണ്ണുനീർ, പിന്നെ പനി എന്ന ശാരീരിക ഊഷ്മാവ് ഉയരൽ ഇതൊക്കെ ഈ സ്വാഭാവിക പ്രതിരോധത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. ചിലത് പുറത്ത് നിന്ന് വരുന്ന ആന്റിജൻ എന്ന അന്യപദാർത്ഥങ്ങളെ അപ്പോൾ തന്നെ പുറന്തള്ളുമ്പോൾ മറ്റ് ചിലതിനെ ആന്റിബോഡികൾ നിർമ്മിച്ച് നശിപ്പിക്കുന്നു. ഇങ്ങനെ ഒരു സംയുക്ത പ്രവർത്തനമാണ് പ്രതിരോധ ശേഷി എന്നത്. എല്ലിലെ മജ്ജ മുതൽ പ്ലീഹ , തൈമസ്, ലിംഫ് ഇങ്ങനെ ഒരുപാട് സംഗതികൾ ഈ സിസ്റ്റത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് ഒരു മരുന്നോ ഒറ്റമൂലിയോ ഈ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇല്ല എന്ന് മനസ്സിലാക്കുക. കൃത്യസമയത്തെ ആഹാരം കഴിക്കൽ ആണ് വേണ്ടത്. കാരണം ആഹാരമാണ് ശരീരത്തെ മൊത്തം പ്രവർത്തിപ്പിക്കുന്നത്.

ഇനി Jinu Thomas എന്ന സുഹൃത്ത് രണ്ട് ചോദ്യങ്ങൾ ചോദിച്ചിരുന്നു. അതിതാണ് :

1) മനുഷ്യ ശരീരത്തിനു സ്വാഭാവിക പ്രതിരോധശേഷി എന്നൊന്നില്ലേ? അതിനെ പരിപോഷിപ്പിക്കാൻ വാക്സിനല്ലാതെ മറ്റു പോം വഴികളൊന്നുമില്ലേ ?

2) ഇമ്മ്യൂണിറ്റി ഉള്ള ഒരാൾ വൈറസുമായി എക്സ്പോസ്ഡ് ആയി എന്നു കരുതുക. അയാളുടെ ശരീരത്തിൽ വൈറസ് കടക്കുകയേ ഇല്ലേ? ഇനി കടക്കുമെങ്കിൽ അയാളുമായി സമ്പർക്കം പുലർത്തുന്ന ഇമ്യൂണിറ്റിയില്ലാത്ത ഒരാൾക്കു വൈറസ് ബാ‌ധ ഏൽക്കുമോ ?
ഒന്നാമത്തെ ചോദ്യത്തിനു മേലെ എഴുതിയത് ഭാഗികമായി ഉത്തരമായി. അതായത് മനുഷ്യ ശരീരത്തിനു സ്വാഭാവിക പ്രതിരോധശേഷി ഉണ്ട്. അതിനെ പരിപോഷിപ്പിക്കാൻ വാക്സിനല്ലാതെ മറ്റു പോം വഴികളൊന്നുമില്ലേ എന്ന് ചോദിച്ചാൽ സമയത്തിനു ആഹാരം എന്നതാണ് ഉത്തരം. പിന്നെ വാക്സിന്റെ കാര്യം. അതിനെ പറ്റി പറയാം.

സ്വാഭാവിക പ്രതിരോധശേഷി ജനിക്കുമ്പോൾ ഉണ്ടെങ്കിലും പിന്നീട് കുറേ പ്രതിരോധശേഷികൾ നമ്മൾ ആർജ്ജിക്കുന്നുണ്ട്. ഇതിനെ നമ്മൾ ആർജ്ജിത പ്രതിരോധ ശേഷി (Acquired immunity അല്ലെങ്കിൽ Adaptive immunity) എന്ന് പറയും. സ്വാഭാവിക പ്രതിരോധശേഷി എന്നത് വൈറസ്, ബാക്ടീരിയ, ഫംഗസ് മുതലായ എല്ലാ പരാദങ്ങൾക്കും എതിരെ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുന്നതല്ല. കാരണം വൈറസും ബാക്റ്റീരിയകളും അവയുടെ ജനിതകഘടന മാറ്റിക്കൊണ്ടിരിക്കുന്നു. ഒരു സ്പെസിഫിക് വൈറസ് ബാധിച്ചാൽ ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റം ആ സ്പെസിഫിക് വൈറസിനെതിരെ സ്പെസിഫിക് ആന്റിബോഡി നിർമ്മിക്കുന്നു. എന്നിട്ട് ആ ആന്റിബോഡി ആ വൈറസിനെ നശിപ്പിക്കുന്നു. ആ സ്പെസിഫിക് ആന്റിബോഡിയുടെ കോപ്പി ശരീരത്തിലെ പ്രത്യേക കോശങ്ങളിൽ മെമ്മറിയായി സൂക്ഷിക്കുന്നു. പിന്നീട് വീണ്ടും അതേ വൈറസ് ബാധിച്ചാൽ മെമ്മറി ഉണരുകയും പെട്ടെന്ന് തന്നെ ആന്റിബോഡികൾ നിർമ്മിച്ച് വൈറസിനെ പെരുകാൻ സമ്മതിക്കാതെ അപ്പോൾ തന്നെ നശിപ്പിക്കുന്നു. അതുകൊണ്ട് ആ രോഗം നമുക്ക് വീണ്ടും ഉണ്ടാകുന്നില്ല. ഇതിനെയാണ് ആർജ്ജിത പ്രതിരോധശേഷി എന്ന് പറയുന്നത്. ഒരിക്കൽ ചിക്കൻ‌പോക്സ് വന്നാൽ വീണ്ടും വരാതിരിക്കുന്നത് ഈ Adaptive immunity കൊണ്ടാണ്.

Advertisement

ഈ ആർജ്ജിത പ്രതിരോധശേഷിയെ വൈറസ് ബാധിക്കുന്നതിനു മുൻപ് തന്നെ ശരീരത്തിൽ ഉണ്ടാക്കാനാണ് വാക്സിനേഷൻ എന്ന മാർഗ്ഗം കണ്ടുപിടിച്ചത്. ഉദാഹരണത്തിനു പോളിയോ വൈറസിനെതിരെ ആർജ്ജിത പ്രതിരോധ ശേഷി ഉണ്ടാകണമെങ്കിൽ ആ വൈറസ് ബാധിക്കണമല്ലൊ. പക്ഷെ അപ്പോൾ തന്നെ അംഗവൈകല്യവും സംഭവിച്ചിരിക്കും. വാക്സിനേഷൻ എന്നാൽ ഒരു സ്പെസിഫിക് വൈറസിനെ തീർത്തും ഇൻ‌ആക്റ്റീവ് അഥവാ നിർജ്ജീവമാക്കിയിട്ട് ശരീരത്തിൽ കടത്തി വിടലാണ്. പോളിയോ തുള്ളിയിലും അതാണ് ചെയ്യുന്നത്. ഇനി കോവിഡ് 19 നെതിരെയും അതാണ് ചെയ്യുക. അപ്പോൾ പോളിയോ അല്ലെങ്കിൽ കോവിഡ് 19 നെതിരെ ശരീരം ആന്റിബോഡികൾ നിർമ്മിക്കും. ആക്റ്റീവ് വൈറസ് ആണ് പ്രവേശിച്ചത് എന്ന ഉണർവിലാണ് ശരീരം ഈ ആന്റിബോഡികൾ നിർമ്മിക്കുന്നത്. ഈ ഇൻ‌ആക്റ്റീവ് വൈറസും അനാവശ്യ ആന്റിബോഡികളും അപ്പോൾ തന്നെ ശരീരം നീക്കം ചെയ്യും. എന്നിട്ട് ഈ ആന്റിബോഡികളുടെ കോപ്പിയും മെമ്മറിയും സൂക്ഷിക്കും. ആർജ്ജിത പ്രതിരോധ ശേഷിയിൽ പോളിയോക്കെതിരെയും കോവിഡ് 19 നെതിരെയും പ്രതിരോധം കൂട്ടിച്ചേർക്കപ്പെടുന്നു എന്നർത്ഥം. കോവിഡ് 19 നെതുരെ വാക്സിൻ കണ്ടുപിടിച്ചാൽ നടക്കാൻ പോകുന്നതും നിലവിലെ വാക്സിനേഷന്റെ തത്വവും ആണ് പറഞ്ഞത് കേട്ടോ?

അപ്പോൾ മാരക വൈറസുകൾ നിമിത്തം ആളുകൾക്ക് രോഗം ബാധിച്ച് അംഗവൈകല്യവും മരണവും സംഭവിക്കുന്നത് മുൻ‌കൂട്ടി തടയാൻ ആർജ്ജിത പ്രതിരോധശേഷി കൃത്രിമമായി ഉണ്ടാക്കുന്നതാണ് വാക്സിനേഷൻ എന്നതും എത്രയോ മാരകരോഗങ്ങളിൽ നിന്ന് മനുഷ്യരെ രക്ഷിക്കുന്നത് വാക്സിനേഷൻ ആണെന്നതും മനസ്സിലായല്ലൊ. പ്രതിരോധശേഷിക്ക് മരുന്നില്ല എന്നും വാക്സിൻ മാത്രമേ ഉള്ളൂ എന്നും ഹോമിയോക്കാരന്റെ ഇമ്മ്യൂൺ ബൂസ്റ്റർ പൊതുജനങ്ങളെ കബളിപ്പിക്കൽ ആണെന്നും മനസ്സിലാക്കുക. ബാക്റ്റീരിയ രോഗങ്ങൾക്ക് എല്ലാം ആന്റിബയോട്ടിക്ക് മരുന്നുകൾ ഉണ്ട്. എന്നാൽ എല്ലാ വൈറസുകൾക്കും മരുന്ന് ഇല്ല. അതുകൊണ്ടാണ് വാക്സിൻ അനിവാര്യവും അനുഗ്രഹവും ആകുന്നത്. കോവിഡ് 19 നെതിരെയും വാക്സിൻ കണ്ടു പിടിക്കുക തന്നെ ചെയ്യും.

 22 total views,  1 views today

Advertisement
cinema13 hours ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema2 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment2 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema3 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment3 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema4 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema5 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema6 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema7 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

Advertisement