COVID 19
മാസം 15കോടി വാക്സിൻ ഉത്പാദിപ്പിച്ചു തുടങ്ങിയാലും ഇന്ത്യക്കാർക്ക് ഒരു ഡോസെങ്കിലും എടുക്കാൻ 2 വർഷത്തിലേറെ വേണ്ടിവരുമെന്ന്
സീറം ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ ഒരു മാസം പുറത്തിറക്കാൻ ‘ഉദ്ദേശിക്കുന്നത്’ 10 കോടി വാക്സിൻ ഡോസുകളാണ്. ഭാരത് ബയോടെക്ക് 4 കോടി, ഡോ. റെഡ്ഡി 1 കോടി. ഈ ലെവലിലേക്ക് അവരുടെ
112 total views

സീറം ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ ഒരു മാസം പുറത്തിറക്കാൻ ‘ഉദ്ദേശിക്കുന്നത്’ 10 കോടി വാക്സിൻ ഡോസുകളാണ്. ഭാരത് ബയോടെക്ക് 4 കോടി, ഡോ. റെഡ്ഡി 1 കോടി. ഈ ലെവലിലേക്ക് അവരുടെ പ്രൊഡക്ഷൻ/സ്റ്റോറേജ് സംവിധാനങ്ങൾ ഇതു വരെ ഉയർന്നിട്ടില്ല. ഈ നിലയിൽ വാക്സിൻ ഉത്പാദിപിച്ചാലും ഇന്ത്യൻ ജനതയെ മുഴുവൻ ആദ്യ ഡോസിൽ വാക്സിനേറ്റ് ചെയ്യാൻ 14 മാസങ്ങൾ വേണം. രണ്ട് ഡോസ് വാക്സിൻ എല്ലാവർക്കും എത്താൻ അതിൻ്റെ ഇരട്ടി, അതായത് 28 മാസങ്ങൾ. രണ്ടു വർഷം 4 മാസം.45 വയസ്സിനു മുകളിലുള്ള ആളുകൾക്കാണ് ഇപ്പോൾ വാക്സിൻ കൊടുക്കുന്നത്. ആ വിഭാഗത്തിൽ 40 കോടി ആളുകളുണ്ട്. അവരിൽ എത്ര ശതമാനം ഇതുവരെ വാക്സിനേറ്റ് ചെയ്യപ്പെട്ടു എന്ന കണക്ക് എവിടെയും ഉള്ളതായി കണ്ടില്ല.മെയ് 1 മുതൽ 18-45 ഗ്രൂപ്പിലുള്ളവക്കും വാക്സിൻ ലഭിക്കുമെന്ന് പറയുന്നു. ആ വിഭാഗത്തിൽ 60 കോടി ആളുകളുണ്ട്. നിലവിലെ ഉത്പാദനത്തിൻ്റെ റേറ്റ് വച്ച് ഇത് 4-5 വർഷം വരെ നീണ്ടുപോയേക്കാം. വലിയ കാലയളവാണ്. വലിയ അസംതൃപ്തിയുണ്ടാകും ജനങ്ങൾക്കിടയിൽ. വാക്സിൻ വിതരണം കേന്ദ്രത്തിൻ്റെ മാത്രം ഉത്തരവാദിത്വമായി നിന്നാൽ, വിതരണം വൈകിയാൽ ജനങ്ങൾ മുഴുവൻ കേന്ദ്രത്തിനെതിരാവും.
മറ്റു രാജ്യങ്ങളിൽ നിന്നുള്ള വാക്സിൻ വാങ്ങുകയാണ് ഒരു പരിഹാരം. പക്ഷേ മറ്റു രാജ്യങ്ങൾ അവരുടെ ജനതയെ വാക്സിനേറ്റ് ചെയ്ത ശേഷമേ നമുക്ക് വാക്സിൻ വിൽക്കൂ. റഷ്യയിൽ നിന്നുള്ള സ്പുട്നിക് V വാക്സിൻ ഈ വർഷം അവസാനത്തോടെയേ എത്തൂ എന്നാണ് കരുതുന്നത്.അപ്പോഴേക്കും വലിയ ജനരോഷമുണ്ടായേക്കാം. അതുകൊണ്ടായിരിക്കണം ഇപ്പോൾ സംസ്ഥാനങ്ങളോടും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ സ്ഥാപനങ്ങളോടും വാക്സിൻ വാങ്ങിക്കൊള്ളാൻ ഭരണകൂടം ആവശ്യപ്പെടുന്നത്.18-45 ഏജ് ഗ്രൂപ്പിൽ വരുന്ന 60 കോടിയോളം ആളുകളെ സൗജന്യമായി വാക്സിനേറ്റ് ചെയ്യുന്ന ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്രം സമർത്ഥമായി ഒഴിവായി. 28 സംസ്ഥാനങ്ങളുള്ള ഒരു ഫെഡറൽ ഭരണകൂടത്തിൽ ഒരു സംസ്ഥാന ഭരണകൂടത്തോട് പോലും സംസാരിക്കാതെയാണ് ഈ തീരുമാനം.
ഇപ്പോൾ കേന്ദ്രത്തിന് 150 രൂപയ്ക്ക് ലഭിക്കുന്ന വാക്സിൻ സംസ്ഥാനങ്ങൾ 400 രൂപ കൊടുത്ത് വാങ്ങണം. ഒരു പ്രൈവറ്റ് ആസ്പത്രിയിൽ പോയാൽ സാധാരണക്കാരൻ 600 രൂപയും സർവ്വീസ് ചാർജും ഒരു ഡോസിന് കൊടുക്കണം. പാൻഡമിക് എമർജൻസിയുടെ സമയത്ത് വാക്സിൻ വില വിലപേശി ഏകീകരിച്ച് തുല്യ വിതരണം ഉറപ്പാക്കുന്നതിനു പകരം കേന്ദ്രം കൈ കഴുകി മാറി നിൽക്കുകയാണ്.
യൂറോപ്പിലെ Astra zeneca വാക്സിൻ അവർ വിതരണം ചെയ്യുന്നത് 167 ഇന്ത്യൻ രൂപയ്ക്കാണ്. ആ സ്ഥാനത്ത് പകർച്ചവ്യാധിയുടെ ഈ അടിയന്തരാവസ്ഥാ സമയത്ത് ഇവിടെ രണ്ട് ഡോസ് വാക്സിനെടുക്കാൻ നാം 1200 രൂപ കൊടുക്കണം.സംസ്ഥാനങ്ങൾ സ്വന്തം പണം കൊണ്ടോ, ജനങ്ങളുടെ സംഭാവനകളിൽ നിന്ന് സമാഹരിച്ചോ വാക്സിൻ വാങ്ങാമെന്ന് കരുതിയാലും തുല്യ വിതരണം ഉറപ്പുപറയാൻ ആരെങ്കിലും ഉണ്ടോ? വാക്സിൻ ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾക്ക് First preference സ്വാഭാവികമായും കിട്ടില്ലേ? ഇതൊക്കെ regulate ചെയ്യാൻ ഏതെങ്കിലും സർക്കാർ ഏജൻസികളുണ്ടോ?ഒരു മാസം അഞ്ച് ലിറ്റർ പെട്രോൾ അടിച്ചാൽ നമ്മുടെ 270 രൂപ ടാക്സ് ആയി കൊണ്ടു പോകുന്ന സർക്കാരാണ് പറയുന്നത്, വാക്സിൻ വേണമെങ്കിൽ കാശുകൊടുത്തു വാങ്ങിക്കൊള്ളാൻ. അടിപൊളി !
113 total views, 1 views today