അച്ഛനായതിന്റെ സന്തോഷം പങ്കുവച്ചു സംവിധായകൻ അരുൺഗോപി. ഇന്ന് (മാർച്ച് 18) രാവിലെ ഇരട്ടക്കുട്ടികളുടെ അച്ഛനായതിന്റെ സന്തോഷമാണ് അരുൺ ഗോപി ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. അരുണിനും ഭാര്യ സൗമ്യയ്ക്കും ഒരു മകളും ഒരു മകനും ആണ് പിറന്നത്. അമ്മയും കുഞ്ഞുങ്ങളും എല്ലാം സുഖമായി ഇരിക്കുന്നെന്നും എല്ലാരുടെയും പ്രാർത്ഥനകൾ വേണമെന്നും അരുൺഗോപി പറയുന്നു. അരുൺ നീണ്ട പ്രണയത്തിനു ശേഷമാണ് സൗമ്യയെ വിവാഹം കഴിച്ചത്. ദിലീപ് നായകനായ രാമലീല, പ്രണവ് നായകനായ ഇരുപത്തി ഒന്നാം നൂറ്റാണ്ട് എന്നിവയാണ് അരുൺ ഗോപി സംവിധാനം ചെയ്ത സിനിമകൾ.

ഇനി മുതൽ ‘സാമി സാമി..’ ചുവടുവെക്കാൻ രശ്മിക തയ്യാറല്ല, സാമിയുടെ ഇടുപ്പ് ഉളുക്കിയെന്ന് ട്രോളർമാർ !
ഇനി മുതൽ ‘സാമി സാമി..’ ചുവടുവെക്കാൻ രശ്മിക തയ്യാറല്ല, സാമിയുടെ ഇടുപ്പ് ഉളുക്കിയെന്ന്