Connect with us

ബ്ലോഗിന്റെ കഷ്ടകാലമോ, ബെര്‍ളിയുടെ നഷ്ടകാലമോ ?

മലയാള ബ്ലോഗുകള്‍ക്ക്‌ കഷ്ടകാലം എന്ന തലക്കെട്ടില്‍ ശ്രീ ബെര്‍ലി തോമസ്‌ മനോരമയില്‍ എഴുതിയ ലേഖനം വായിച്ചപ്പോള്‍ ചില കാര്യങ്ങള്‍ പറയാതെ ഇരിക്കാന്‍ ആവില്ല എന്ന് തോന്നുന്നു . ചില മഹത്തുക്കള്‍ ഉയരങ്ങളില്‍ എത്തുമ്പോള്‍ അവര്‍ കടന്നു വന്ന വഴികളിലേക്ക് തിരിഞ്ഞു നോക്കുകയും കൂടുതല്‍ വിന്യാന്വിതര് ആകുകയും ചെയ്യും . എന്നാല്‍ പരേതന്‍ ആയ ശ്രീ എം കൃഷ്ണന്‍ നായര്‍ അദ്ദേഹത്തിന്റെ സൂപ്പെര്‍ ഹിറ്റ്‌ [ബ്ലോഗ്‌ കാലത്തിനു മുന്‍പ് ] പംക്തി ആയ സാഹിത്യവാരഫലത്തില്‍ ഒരിക്കല്‍ പറഞ്ഞത് പോലെ ‘വാനരന്മാര്‍ തെങ്ങിന് മുകളിലേക്ക് കയറുമ്പോള്‍ അവര്‍ ഒരുപക്ഷെ വിചാരിക്കും ലോകം മുഴുവന്‍ അവരെ കാണുകയും ബഹുമാനിക്കുകയും ചെയ്യും എന്ന് .

 131 total views

Published

on

മലയാള ബ്ലോഗുകള്‍ക്ക്‌ കഷ്ടകാലം എന്ന തലക്കെട്ടില്‍ ശ്രീ ബെര്‍ലി തോമസ്‌ മനോരമയില്‍ എഴുതിയ ലേഖനം വായിച്ചപ്പോള്‍ ചില കാര്യങ്ങള്‍ പറയാതെ ഇരിക്കാന്‍ ആവില്ല എന്ന് തോന്നുന്നു . ചില മഹത്തുക്കള്‍ ഉയരങ്ങളില്‍ എത്തുമ്പോള്‍ അവര്‍ കടന്നു വന്ന വഴികളിലേക്ക് തിരിഞ്ഞു നോക്കുകയും കൂടുതല്‍ വിന്യാന്വിതര് ആകുകയും ചെയ്യും . എന്നാല്‍ പരേതന്‍ ആയ ശ്രീ എം കൃഷ്ണന്‍ നായര്‍ അദ്ദേഹത്തിന്റെ സൂപ്പെര്‍ ഹിറ്റ്‌ [ബ്ലോഗ്‌ കാലത്തിനു മുന്‍പ് ] പംക്തി ആയ സാഹിത്യവാരഫലത്തില്‍ ഒരിക്കല്‍ പറഞ്ഞത് പോലെ ‘വാനരന്മാര്‍ തെങ്ങിന് മുകളിലേക്ക് കയറുമ്പോള്‍ അവര്‍ ഒരുപക്ഷെ വിചാരിക്കും ലോകം മുഴുവന്‍ അവരെ കാണുകയും ബഹുമാനിക്കുകയും ചെയ്യും എന്ന് . എന്നാല്‍ തെങ്ങിന്റെ ചുവട്ടില്‍ കൂടി നില്‍ക്കുന്ന പുരുഷാരത്തിനു വാനരന്റെ പ്രിഷ്ട്ടം മാത്രമേ കാണുവാന്‍ കഴിയൂ ‘ . ശ്രീ ബെര്‍ളിയുടെ ലേഖനം രണ്ടാമത്തെ ഇനത്തില്‍ വരും എന്ന് തോന്നുന്നു .

അദ്ദേഹത്തിന്റെ പഴകി പറിഞ്ഞ ശങ്കരാടി ഡയലോഗില്‍ തുടങ്ങുന്ന ലേഖനം മുഖ്യധാരാ മാധ്യമങ്ങളും ബ്ലോഗുകളും പ്രഥമദ്രിഷ്ടിയാ അകല്‍ച്ചയില്‍ ആയിരുന്നു എങ്കിലും അവര്‍ക്കിടയിലെ അന്തര്‍ധാര സജീവം ആയിരുന്നു എന്ന് കണ്ടെത്തുന്നു . അദ്ദേഹത്തിന്റെ മനോരമ ബാക്ക് അപ്പ്‌ ഉള്ള വീക്ഷണകോണകത്തില്‍ നിന്ന് നോക്കുമ്പോള്‍ മുഖ്യധാര മാധ്യമങ്ങളുടെ കൊള്ളരുതായ്മ [ അനുഭവം ഗുരു ] തുറന്നു കാട്ടാനും അവരെ തുടച്ചു നീക്കികൊണ്ട് പുതിയ ഒരു ലോകക്രമം സംജാതം ആക്കുന്നതിനും വേണ്ടിയാണത്രേ മലയാളത്തില്‍ ബ്ലോഗുകള്‍ അവതരിച്ചത് . മുന്‍‌കൂര്‍ ജാമ്യത്തിനായി ഇത് ബുദ്ധിജീവികളുടെ വീക്ഷണകോണകം ആയി അദ്ദേഹം അവതരിപ്പിക്കുന്നു . അല്പം ബുദ്ധി എങ്കിലും ഉള്ള ഒരു ജീവി ആ കോണകം അഴിച്ചുവെച്ച് നോക്കിയാല്‍ വാസ്തവം ഇതല്ല എന്ന് മനസ്സിലാകും . ലോകത്ത് ‍ എമ്പാടും സ്വീകാര്യത ഉള്ള ഈ മാധ്യമം മുഖ്യധാര മാധ്യമങ്ങളെ തുടച്ചു നീക്കാന്‍ അവതരിച്ചത് ആണെന്ന് ഒരു ബുദ്ധിജീവിയും ഒരിടത്തും പ്രസ്താവിച്ചിട്ടില്ല .മറിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത പലതും ബ്ലോഗിന് ചെയ്യാന്‍ കഴിയും എന്നത് പരക്കെ അന്ഗീകരിക്കപ്പെട്ടിട്ടും ഉണ്ട് .

മലയാളത്തില്‍ ബ്ലോഗ്‌ എന്ന മാധ്യമത്തിനു ഇപ്പോള്‍ ഉള്ളതിനേക്കാള്‍ ഒരു കഷ്ടകാലം വരാനില്ല എന്ന് അദ്ദേഹത്തിന്റെ ദിവ്യദ്രിഷ്ടിയില് തെളിയുന്നു . മഹാനായ ബ്ലോഗ്ഗരെ, ദിവ്യദ്രിഷ്ട്ടി അടച്ചു ഇരുട്ടാക്കരുത് . സോഷ്യല്‍ മീഡിയയുടെ വ്യാപനവും , ഒന്നോ രണ്ടോ ബ്ലോഗ്ഗര്‍മാരുടെ പുസ്തക പ്രസാധനവും മലയാളത്തിലെ ബ്ലോഗ്‌ എന്ന മാധ്യമത്തിന്റെ കൂമ്പ് അടച്ചു എന്ന് വിധി കല്പിക്കുന്നതിന് മുന്‍പ് നൂറു കണക്കിന് നവബ്ലോഗ്ഗര്‍മാരെയും അവര്‍ കൊണ്ടുവന്ന വൈവിധ്യത്തെയും കണ്ണ് തുറന്നു ഒന്ന് കാണുവാന്‍ തയ്യാറാകണം . ഗവാസ്കര്‍ക്കും കപില്‍ ദേവിനും ശേഷം ഇന്ത്യന്‍ ക്രിക്കെറ്റ് നാമവശേഷം ആകും എന്ന് പ്രവചിച്ചു വിഡ്ഢികളായ ക്രിക്കെറ്റ് പണ്ഡിതന്‍ മാരുടെ ഗണത്തില്‍ അറിഞ്ഞുകൊണ്ട് എത്തിപ്പെടാന്‍ ശ്രമിക്കരുത് .

നല്ല ചില ബ്ലോഗ്ഗര്‍മാര്‍ വായനക്കാര്‍ മാത്രം ആയിമാറി എന്നത് കൊണ്ടും സോഷ്യല്‍ മീഡിയ കൂടുതല്‍ പോപ്പുലര്‍ ആയി എന്നത് കൊണ്ടും ബ്ലോഗിന്റെ പ്രസക്തി നഷ്ടപ്പെട്ടു എന്ന കണ്ടെത്തല്‍ തുലോം വിചിത്രം ആയിരിക്കുന്നു . സ്വന്തം ബ്ലോഗിലെ ഹിറ്റ്‌ റേറ്റ് കുറയുന്നു എന്നതാവാം ഈ വിചിത്രമായ കണ്ടെത്തലിനു പിന്നില്‍ . എഴുതാനുള്ളതെല്ലാം എഴുതിക്കഴിഞ്ഞു ഉറവ വറ്റിയ ചിലര്‍ പുസ്തകം പ്രസിദ്ധീകരിച്ചു എന്ന കാരണം പറഞ്ഞു ബ്ലോഗില്‍ നിന്നും തല ഊരിപോയതിനും , പിന്നീട് അവര്‍ ബ്ലോഗ്‌ ഒരു നിക്രിഷ്ട്ടമായ മാധ്യമം ആണ് എന്ന് കണ്ടെത്തിയതിനും പിന്നില്‍ അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന് മലയാളത്തിലും ,കയറിപ്പോയ ഗോവണി കത്തിച്ചു കളയുക എന്ന് ആംഗലെയത്തിലും ഉപമകളുണ്ട് .ബ്ലോഗ്‌ ഒരു ഹീനമായ മാധ്യമം ആണെന്ന്  അഭിപ്രായമുള്ള  എക്സ് ബ്ലോഗ്‌ സാഹിത്യകാരന്മാര്‍  ‍ എഴുത്തച്ചന്‍ , ഉണ്ണായി വാരിയര്‍ , ഓ .ചന്ദുമേനോന്‍ , ഓ .എന്‍ .വീ , എം ടീ വാസുദേവന്‍ നായര്‍ , ഓ. വീ . വിജയന്‍ , എം മുകുന്ദന്‍ ,സക്കറിയ , പുനത്തില്‍ കുഞ്ഞബ്ദുള്ള , കെ പീ അപ്പന്‍ , സുകുമാര്‍ അഴീക്കോട് , വീ കെ എന്‍ , എം പീ നാരായണപിള്ള തുടങ്ങിയവരുടെ നാല് അയലത്ത് ഉള്ള ഏതെങ്കിലും ഗണത്തില്‍ സ്ഥാനം ഉറപ്പിച്ചവര്‍ എങ്കില്‍ ,ഈ ‍ പ്രസ്താവിച്ച അഹങ്കാരത്തിന്റെ പത്തില്‍ ഒന്നിന് എങ്കിലും അര്‍ഹര്‍ ‍ ആയിരിക്കും. എന്തിനു കട്ടകയത്തു ചെറിയാന്‍ മാപ്പിളയുടെ നൂറില്‍ ഒന്ന് പോപ്പുലാരിറ്റി എങ്കിലുംഈ വിമര്‍ശകര്‍ക്ക് അവകാശപ്പെടാന്‍ കഴിയുമോ ? ബ്ലോഗില്‍ എഴുതി പോപ്പുലര്‍ ആയ കൃതികള്‍ക്ക് പുറമേ വായനക്കാരെ ആകര്‍ഷിക്കാന്‍ തക്ക എന്തെങ്കിലും രചനകള്‍ നിര്‍വഹിച്ചവരും അഹംകരിക്കാന്‍ അര്‍ഹര്‍ തന്നെ . ഈ ഗണത്തില്‍ പെടുന്ന എത്ര പേരെ ചൂണ്ടിക്കാണിക്കാന്‍ കഴിയും നമ്മുടെ ഭാഷാസാഹിത്യത്തില്‍ ? പറഞ്ഞു വരുമ്പോള്‍ പല മഹാന്മാരും സന്തോഷ്‌ പണ്ടിട്ടിന്റെ ഗണത്തില്‍ തന്നെ വരും .

ലോകത്ത് എത്ര പ്രശസ്ത സാഹിത്യകാരും ദയിനം ദിനം കൃതികള്‍ പടച്ചു വിടാന്‍ തക്ക സര്‍ഗ്ഗ ശേഷി ഉള്ളവര്‍ ആയി അറിയപ്പെട്ടിട്ടില്ല . മറിച്ച് അവരുടെ മാസ്റ്റര്‍ പീസ്‌ ആയിട്ടുള്ള കൃതികളുടെ പേരില്‍ അറിയപ്പെടുന്നവര്‍ ആണ് അധികവും .അങ്ങിനെ ഒന്നില്‍ അധികം മഹത്തായ കൃതികള്‍ രചിക്കുന്നവര്‍ സര്‍ഗധനന്‍ മാരായ പ്രതിഭകളുടെ നിരയില്‍ ഇടം പിടിക്കുന്നു . അവര്‍ താളിയോലയില്‍ എഴുതിയോ , കടലാസില്‍ എഴുതിയോ എന്ന് നോക്കിയല്ല അവരുടെ പ്രതിഭയും സ്ഥാനവും അളക്കുന്നത് . മുട്ടത്തു വര്‍ക്കിമാരും , മാത്യൂ മറ്റങ്ങളും ഒരേ സമയം ഡസന്‍ കണക്കിന് കഥകള്‍ പടച്ചു വിട്ടവര്‍ ആയിരുന്നു എന്നും അത് മലയാളത്തില്‍ പോപ്പുലാരിട്ടിയില്‍ മുന്‍ പന്തിയില്‍ ആയിരുന്നു എന്നത് കൊണ്ടും അവര്‍ മലയാള ഭാഷയിലെ മഹത്തുക്കള്‍ ആയ സാഹിത്യകാരന്മാരുടെ നിരയില്‍ ഇടം പിടിക്കുന്നില്ല . അങ്ങിനെ സൌഹൃദ വലയവും കൂട്ടായ്മയും മാത്രം സൃഷ്ടിക്കുവാന്‍ കഴിയുന്ന പോപ്പുലര്‍ ബ്ലോഗ്ഗര്‍ മാര്‍ ,സോഷിയല്‍ മീഡിയയിലേക്ക് ചേക്കേറി എന്നത് കൊണ്ട് മാത്രം ബെര്‍ലി തോമസ്‌ അനുഭവിക്കുന്ന ശൂന്യത മറ്റു പലരും ഈ രംഗത്ത് അനുഭവിക്കുന്നില്ല എന്നത് ആണ് വാസ്തവം .ഈ വിഭാഗത്തില്‍ പെടുന്ന പല സാഹിത്യകാരന്മാരെയും അവരുടെ പുസ്തകങ്ങളെയും അറിയണമെങ്കില്‍ അവരുടെ പൂട്ടിപോയ ബ്ലോഗുകളില്‍ ചെന്ന് നോക്കണം എന്ന സ്ഥിതിവിശേഷവും ഉണ്ട് .

പതിനഞ്ചു ഭക്തന്‍മാര്‍ ആറെണ്ണം വീതം ഇടുന്ന തൊണ്ണൂറു കമന്റും , പരസ്പരം പുറം ചൊറിഞ്ഞു കൊടുക്കാന്‍ വേറെ ഒരു പത്തു പേരും ഉള്ളത് മാത്രം ആണ് മലയാളം ബ്ലോഗ്‌ സാഹിത്യം എന്ന് കരുതുന്ന കൂപമണ്ടൂകങ്ങള്‍ ആയി നമ്മുടെ സൂപ്പെര്‍ ബ്ലോഗ്ഗെമാര്‍ അധപതിക്കുന്നത് ദയനീയം ആയ ഒരു കാഴ്ചയാണ് . ആ ഒരു കാഴ്ച കാണുന്നവര്‍ മലയാളം ബ്ലോഗിറെ സുവര്‍ണ കാലം കഴിഞ്ഞോ എന്ന് ചോദിച്ചാലും തെറ്റില്ല !!!!!! എന്നാല്‍ അവെര്‍ക്കെല്ലാം ഉള്ള മറുപടിയായി മാറുകയാണ് ബൂലോകം ഓണ്‍ലൈന്‍ തുടങ്ങിയ വളരെ പോപ്പുലര്‍ ആയ ബ്ലോഗ്‌ പത്രങ്ങളിലൂടെ എഴുതി തെളിഞ്ഞു വരുന്ന നവബ്ലോഗ്ഗര്‍മാരുടെ താരോദയം . ബ്ലോഗ്‌ രംഗത്ത് വൈവിധ്യം നിറഞ്ഞ രചനകളുമായി കടന്നു വരുന്ന ഈ തലമുറക്കുള്ള പ്രോത്സാഹനം നമ്മുടെ കടമയായി കരുതുന്ന ബൂലോകം ഓണ്‍ലൈന്‍ , ആ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുമ്പോള്‍ , രാഷ്ട്രീയത്തിലെ എക്കാലവും കടിച്ചു തൂങ്ങിക്കിടക്കുന്ന കടല്‍ ക്കിഴ്വന്‍ മാരായ നേതാക്കളെപ്പോലെ , കറവവറ്റിയ മലയാള ബ്ലോഗ്ഗിലെ വിശുദ്ധപശുക്കള്‍ പാല്‍ ചുരത്തിയാല്‍ മാത്രമേ ബ്ലോഗ്ഗില്‍ സുവര്‍ണ കാലം വരൂ എന്ന് പുലമ്പുന്നത് അല്പത്തരം ആണ് .

ഒന്നേ പറയാനുള്ളൂ . അല്‍പജ്ഞാനികളായ മുഖ്യധാര കുഴലൂത്ത്കാര്‍  എന്തൊക്കെ പറഞ്ഞാലും ബെര്‍ലി തോമസിനെപ്പോലെ ബ്ലോഗിന്റെ ശക്തിയും ,വ്യാപ്തിയും അറിവുള്ള മോഡേണ്‍ എഴുത്തുകാരന്‍ , ഖദര് കൊണ്ട് കോണകം കെട്ടുന്ന രണ്ടു രാഷ്ട്രീയക്കാര്‍ക്ക് സ്തുതി പാടിയും , ഐശ്വരാറായിയുടെ പേറ്റു നോവ്‌ വിളമ്പിയും , ഗോവിന്ദചാമിയുടെ സൌന്ദര്യം വര്‍ണ്ണിച്ചും, സന്തോഷ്‌ പണ്ടിട്ടിന്റെ മഹാത്മ്യം ജപിച്ചും ട്ട വട്ടത്തില്‍ കാലക്ഷേപം കഴിക്കാതെ , എല്ലാ വിഷയങ്ങളെയും സാധാരണക്കാരന്റെ കണ്ണിലൂടെ നോക്കി കണ്ടാല്‍ അദ്ദേഹത്തിന്റെ ബ്ലോഗിന്റെ സുവര്‍ണകാലം തിരികെ കിട്ടുമെന്ന് ഉള്ളതിന് ഒരു സംശയവും ഇല്ല .

മലയാള ബ്ലോഗിന്റെ ഉച്ചിയില്‍ തൊട്ട കൈകള്‍ കൊണ്ട് അതിനു ‍ ഉദകക്രിയ ചെയ്യരുത്

Advertisement

 132 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema9 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema1 day ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema2 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment2 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema3 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema4 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema5 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema6 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement