ഖിലാഫത്തുകാരെ ഇന്ത്യ ആക്രമിക്കാൻ ക്ഷണിച്ചർ, നേതാജി ഭരിച്ചാൽ ഫാസിസം വന്നേനെ എന്ന് പുലമ്പുന്നു

118

അരുൺ കീഴ്മഠം

പണ്ട് പേമാരി കുത്തിപ്പെയ്യുന്ന ഇടവപ്പാതിക്ക് , നിറഞ്ഞൊഴുക്കുന്ന പുഴയുടെ അക്കര നിന്ന് , തുടലിൽ കെട്ടിയ നായയെ കണ്ട് നമ്പൂരി പേടിച്ചു കാര്യസ്ഥനോട് പറഞ്ഞത്രേ ,
” രാമാ ,ഈ പുഴയങ്ങട്ട് വറ്റി, ആ തുടൽ അങ്ങട്ട് പൊട്ടിയാൽ ആ നായ നമ്മെ കടിക്കില്ലേ “ന്ന് ….
ഏതാണ്ട് ആ നമ്പൂരിടെ ഭയം ഞാൻ ഇന്നലെ ഒരു പോസ്റ്റിൽ വായിച്ചു.
നേതാജി ഇന്ത്യ ഭരിച്ചിരുന്നു “എങ്കിൽ” ഇന്ത്യ ഒരു ഫാസിസ്റ്റ് രാജ്യമായിരുന്നു ,
നേതാജി ഇന്ത്യ ഭരിച്ചിരുന്നു “എങ്കിൽ”
നേതാജി ഒരു ഏകാധിപതിയാവുമായിരുന്നു ,
നേതാജി ഇന്ത്യ ഭരിച്ചിരുന്നു “എങ്കിൽ” ഹിറ്റ്‌ലർ ഇന്ത്യ കീഴടക്കിയിരുന്നു ,
നേതാജി ഇന്ത്യ ഭരിച്ചിരുന്നു “എങ്കിൽ”
ജാപ്പനീസ് സൈന്യം ഇന്ത്യയിൽ കേറി നിരങ്ങിയേന്നെ ,
അതിന് അവസരമുണ്ടാക്കാതെ , സോഷ്യലിസ്റ്റായ നെഹ്രുവിന്റെ കൈയ്യില് അധികാരം എത്തിച്ച ഗാന്ധിജി എന്ത്‌ മഹാൻ …..
തങ്ങൾ നിഷ്കരുണം ചരിത്രത്തിന്റെ ചവറ്റുക്കൊട്ടയിലെറിഞ്ഞ ഒരു പോരാളിയെ, ചാരം ചികഞ്ഞു കൊണ്ട് ഇന്നത്തെ തലമുറ എടുത്തു തലയിൽ വെക്കുന്നത് കണ്ടരിശം മൂത്ത ചില ലിബറൽ കോൺഗ്രെസ്സുകാർ ഇന്നലെ ഇട്ട പോസ്റ്റാണ് .ഈ രാജ്യത്തിന് വേണ്ടി ഒരു പുരുഷായുസ്സിൽ ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടും മാറി നിന്ന ഒരാളെ പറ്റിയാണ് ഈ സാങ്കല്പിക ചോദ്യങ്ങൾ ( Hypothetical Questions) കൊണ്ട് അപവാദം പറയുന്നത് എന്നോർക്കണം .

ആദ്യം പറയാനുള്ളത് അധികാരകൊതിയും ദുരയും മൂത്ത് , അധികാരത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന വെള്ളയും വെള്ളയുമിട്ട ഊച്ചാളികളുടെ നിരയിൽ ആ പേര് എണ്ണരുത് എന്നാണ്.കോളേജിൽ പഠിക്കുന്ന സമയത്ത് ഇന്ത്യയെ കുറ്റം പറഞ്ഞതിന് കാലിൽ കിടന്ന ചെരുപ്പൂരി വെള്ളക്കാരൻ സായിപ്പിന്റെ മുഖമടച്ചു തല്ലുമ്പോൾ ജാനകിനാഥ്‌ ബോസിന്റെ മകൻ വയസ്സ് 18 തികഞ്ഞിരുന്നില്ല , ആ പ്രായത്തിൽ മോത്തിലാൽ നെഹ്രുവിന്റെ മകൻ വെള്ളക്കാരുടെ കൂടെ പോളോ കളിച്ചു നടക്കുകയായിരുന്നു.ഒരു ഇന്ത്യാക്കാരന് ബ്രിട്ടീഷ് ഇന്ത്യയിൽ എത്തിപ്പെടാൻ കഴിയുന്നത്തിൽ വെച്ച് ഏറ്റവും ഉയർന്ന പദവിയായിരുന്ന സിവിൽ സർവീസിനുള്ള ഐ സി എസ് പരീക്ഷ പുഷ്പം പോലെ എഴുതി പാസായിട്ട് , നേടിയത് പുല്ല് പോലെ വലിച്ചെറിയാൻ പോന്ന ത്യാഗികളുടെ നാടാണ് ഭാരതം എന്ന് പറഞ്ഞു കൊണ്ട് നേതാജി സിവിൽ സർവീസ് പദവി ഒരു ദിവസം പോലും അധികാരമേൽക്കാതെ രാജി വെച്ച കാലത്ത് ഗാന്ധിജിയുടെ പേരിന് മുൻപിൽ ബ്രിട്ടീഷ് സർക്കാർ ബഹുമാനപുരസ്കരം നൽകിയ “ഓർഡർ ഓഫ് നെറ്റ്ഹുഡ്” പദവി ഉണ്ടായിരുന്നു.

ഈ രാജ്യത്തിന്റെ സ്വാതന്ത്രത്തിന് വേണ്ടി അദ്ദേഹം ബെർലിനിലും , ജർമനിയിലും, ജപ്പാന്റെ യുദ്ധകപ്പലിലും മൃതപ്രായനായി അലയുമ്പോൾ നിങ്ങളുടെ നേതാക്കൾ വൈസ്രോയിയുടെ പത്നിയുടെ പാദത്തിന് ചുവട്ടിൽ കൂന്നിക്കൂടി ഇരിക്കുകയായിരുന്നു.
നേതാജി ഫാസിസം വെച്ചല്ല കൊണ്ഗ്രെസ്സ് പ്രസിഡന്റ് ആയത് ,ജനാധിപത്യമില്ലാതിരുന്ന കൊണ്ഗ്രെസ്സിൽ ഗാന്ധിജിയുടെ സ്ഥാനാർത്ഥിയെ മത്സരിച്ചു തോൽപ്പിച്ചാണ് നേതാജി പ്രസിഡന്റ് ആയത് .പിന്നീട് രണ്ടാം വട്ടവും അട്ടിമറിക്ക് ശ്രമിക്കാതെ തിരഞ്ഞെടുപ്പ് വഴി അദ്ദേഹം പ്രസിഡണ്ടായി . കുതന്ത്രങ്ങൾ കൊണ്ട് അദ്ദേഹത്തെ പിന്നിൽ നിന്ന് കുത്തിയപ്പോൾ അദ്ദേഹം കൊണ്ഗ്രെസ്സിൽ നിന്ന് രാജിവെച്ചു , ശ്രീരാമനെ പോലെ വനവാസം സ്വീകരിച്ചു. കടൽ താണ്ടി,പോരാളികളെ കൂട്ടി, സൈന്യമുണ്ടാക്കി,ബ്രിട്ടീഷ്ക്കാരെ അടിമുടി തച്ചുതകർത്തു.രണ്ടാം ലോകമഹായുദ്ധത്തിലുണ്ടായ വലിയ സാമ്പത്തിക തകർച്ച കാരണമാണ് ബ്രിട്ടീഷ്‌ക്കാർക് ഇന്ത്യ വിടേണ്ടി വന്നത് എന്ന് ബോധമുള്ള ആർക്കും അറിയാവുന്ന കാര്യമാണ്.

ചെങ്കോട്ടയിലെ ആസാദ് ഹിന്ദ് ഫൗജിലെ ജവാന്മാരുടെ വിചാരണയിൽ നേരിട്ട ജനരോഷവും, നാവിക കലാപത്തിലുണ്ടായ പാളയത്തിൽ പടയും ആ പതനത്തിന് വേഗത കൂട്ടി. അതിന് കാരണം നേതാജിയാണ് എന്ന് ചരിത്രം പഠിച്ചവർക്ക് നിസംശയം പറയാൻ സാധിക്കും.
പരമാവധി അദ്ദേഹത്തിന്റെ ഓർമ്മ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ പ്രഭയോടെ അദ്ദേഹം സ്വതന്ത്രഭാരതത്തിന്റെ നഭസ്സിൽ വിളങ്ങി നിന്നു.ആ പ്രഭ നശിപ്പിക്കാനാണ് പുതിയ ആരോപണം , അദ്ദേഹം സന്ധി ചെയ്ത ജർമനിയും ജപ്പാനും ഭാരതം നശിപ്പിച്ചെന്നെ ,അതിൽ നിന്ന് നെഹ്റു ഭാരതത്തെ രക്ഷിച്ചു എന്ന്.ശത്രുവിന്റെ ശത്രു മിത്രമെന്ന തത്വം സ്വീകരിച്ചാണ് അദ്ദേഹം ഹിറ്റ്ലരോട് സന്ധി ചെയ്തത് .അതും രണ്ടാം ലോകമഹായുദ്ധം തുടങ്ങി ഹിറ്റ്ലർ ബ്രിട്ടന് എതിരായത്തിന് ശേഷം , അതിൽ എന്ത് തെറ്റാണ് നിങ്ങൾക്ക് കാണാൻ സാധിക്കുന്നത് ? തുർക്കിയിലെ ഖലീഫ എന്ന ഏകാധിപതിക്ക് വേണ്ടി കൊണ്ഗ്രെസ്സ് വാദിച്ചത്തിനെ പറ്റി പറയുമ്പോൾ ഈ രോഷമൊന്നും കാണാനില്ലലോ ?

ആ സമയത്ത് ഖിലാഫത്ത് പുനർസ്ഥാപിക്കാൻ പോയ തീവ്രവാദികളെ ഭാരതത്തെ ആക്രമിക്കാൻ ക്ഷണിച്ചതിനെ ( ഡോ.അംബേഡ്കർ പറഞ്ഞത് ഇത് കൊണ്ഗ്രെസ്സ് സ്വീകരിച്ച ഭ്രാന്തൻ തീരുമാനമായിരുന്നു എന്നാണ്) നിങ്ങൾ എന്ത് കൊണ്ട് എതിർക്കുന്നില്ല ?
ആപ്പോൾ വിഷയം നേതാജിക്ക് ഇന്ന് കിട്ടുന്ന ജനപ്രീതിയാണ്, അത് നിങ്ങളെ ഭയപ്പെടുത്തുന്നു. നേതാജിയോട് നിങ്ങളുടെ നേതാക്കൾ ചെയ്ത അവഗണന നിങ്ങളുടെ നേതാകൾക്ക് ഭാരതം തിരിച്ചു നൽകുമോ എന്ന് നിങ്ങൾ ഭയക്കുന്നു. അങ്ങനെ സംഭവിച്ചാൽ നേതാജിയെ പോലെ ചരിത്രത്തിന്റെ ചാരത്തിൽ നിന്ന് അവർക്ക് ഒരിക്കലും ഉയർത്തെഴുന്നേൽക്കാൻ സാധിക്കില്ല എന്ന് നിങ്ങൾക്ക് നന്നായി അറിയാം കാരണം നിങ്ങളുടെ നേതാക്കൾ ഇന്നും ജീവിക്കുന്നത് അധികാരമുള്ളപ്പോൾ അവർ സ്വന്തമായി സ്വന്തം പേരിൽ അടയാളപ്പെടുത്തിയ ജന്മദിനങ്ങളുടെയും, അധികാരത്തിന്റെ ചെങ്കോലു കൊണ്ട് ചരിത്രപുസ്തകങ്ങളിൽ കോറിയിട്ട സ്തുതി ഗീതങ്ങളിലും, സിമന്റും കമ്പിയും കൊണ്ട് പണിതു വെച്ച സ്മൃതി മണ്ഡപങ്ങളിലുമാണെങ്കിൽ നേതാജി സുഭാഷ് ചന്ദ്രബോസ് ജീവിച്ചത് കോടിക്കണക്കിന് ഭാരതീയരുടെ ഹൃദയത്തിലും , സിരകളിൽ ഓടുന്ന ചോരയിലുമാണ്. ഈ ഭയം നിങ്ങളെ ഗ്രസിച്ചിരിക്കുന്നു.ഇനി നിങ്ങളുടെ ഈ സങ്കല്പിക ചോദ്യത്തിന് ഉത്തരം തരാം.

ജപ്പാനീസ് പട്ടാളത്തിൽ അന്ന് ഉണ്ടായിരുന്നത് ഏകദേശം 50 ലക്ഷം പട്ടാളക്കാർ ആയിരുന്നു. അവർ രണ്ട് പേർ കൂടി ഒരു ഇന്ത്യാക്കാരനെ കൊന്നു എന്ന് വെക്കുക ( സാങ്കല്പികത്തിന്റെ പരമാവധി ആണ് ഇത് എന്നറിയാം എന്നാലും കിടക്കട്ടെ ) 25 ലക്ഷം ഇന്ത്യാക്കാർ അങ്ങനെ കൊല്ലപ്പെട്ടെനെ. കോണ്ഗ്രസ് നേതാജിയെ ഒഴിവാക്കിയതിന് ശേഷം , പൂർണമായും അഹിംസയിലേക്ക് മാറിയപ്പോൾ , രണ്ടാം ലോകമഹായുദ്ധത്തിൽ സായിപ്പിന് ഉണ്ണാൻ ഭാരതീയന്റെ ധാന്യപ്പുര വെള്ളക്കാരൻ കൊള്ളയടിച്ചപ്പോൾ , വരണ്ടുണങ്ങിയ ഭൂമിയിൽ നിന്ന് പെറുക്കിയെടുത്ത അവസാന അരിമണിയും സായിപ്പ് തട്ടിയെടുത്ത് യുദ്ധ മുഖത്തെ പട്ടാളക്കാർക് അയച്ചു കൊടുത്തപ്പോൾ , ബംഗാളിൽ മാത്രം പട്ടിണിയും മലേറിയായും ബാധിച്ച് തെരുവിൽ പിടഞ്ഞു വീണ് മരിച്ചത് എത്ര പേരാണ് എന്ന് നിങ്ങൾക്ക് വല്ല നിശ്ചയവുമുണ്ടോ ?
സായിപ്പിന്റെ കണക്കിൽ 30 ലക്ഷം പേര് ( 2 മുതൽ 3 മില്യണ് ) , കൂടുതൽ വിവരങ്ങൾക്ക് Bengal Famine 1943, എന്നൊന്ന് ഗൂഗിൾ ചെയ്യുക.

1947 ൽ യാതൊരു മുന്നൊരുക്കവുമില്ലാതെ ലോക ചരിത്രം കണ്ട ഏറ്റവും അഭയാർത്ഥി പ്രവാഹത്തിന് ഭാരതം സാക്ഷിയായി. മതത്തിന്റെ പേരിൽ ആരോ വരച്ച അതിർവരമ്പിൽ , ഇന്നലെ വരെ ജീവിച്ച സ്വന്തം മണ്ണിൽ പാകിസ്താനിലെ ഭാരതീയൻ അഭയാർത്ഥിയായി. ലക്ഷക്കണക്കിന് പേർക്ക് വീട് നഷ്ട്ടപ്പെട്ടു , സ്ത്രീകൾക്ക് മാനം നഷ്ടമായി,അമ്മമാർക്ക് കുട്ടികളെ നഷ്ടമായി. വിഭജനത്തെ തുടർന്നുള്ള കലാപങ്ങളിൽ 10 ലക്ഷത്തിലധികം പേർക്ക് ജീവൻ നഷ്ടമായി എന്നാണ് കണക്കുകൾ പറയുന്നത്.അന്ന് ഭാരതീയന്റെ ഭാഗധേയം കൈയ്യിലേന്തിയ കൊണ്ഗ്രെസ്സിന് ഇതിൽ യാതൊരു ഉത്തരവാദിത്വവുമില്ലേ ?

ബംഗാൾ ക്ഷാമവും വിഭജനവും കാരണം, 1943 മുതൽ 1948 വരെയുള്ള 5 കൊല്ലത്തിനുള്ളിൽ 40 ലക്ഷത്തിലധികം ഭാരതീയർക്കാണ് ജീവൻ നഷ്ടമായത്. ചരിത്രം രേഖപ്പെടുത്തിയ ഈ പാപകറ കൈയ്യിലുള്ളവരാണ് ,ജപ്പാൻ സേന ഇന്ത്യ ആക്രമിച്ചിരുന്നെങ്കിൽ എന്ന് രോധിച്ചു വരുന്നത് …..( നേതാജിയുടെ ത്യാഗനിർഭരമായ ജീവിതം ഓർക്കുമ്പോൾ കൂടുതൽ എഴുതാൻ തോന്നുന്നുണ്ട് എങ്കിലും നിർത്തുന്നു)

May be an image of 4 people and people standing
ചിത്രം:- 1931 ൽ ഗാന്ധിജി ഇറ്റലി സന്ദർശിച്ചത്തിന് ശേഷം മുസോളനിയുടെ ഫാസിസ്റ്റ് സേനാനായകന്മാർക്കൊപ്പം..