രാജ്യം പ്രഖ്യാപിച്ചതിൽ വച്ചേറ്റവും വലിയ പാക്കേജ്, ഒന്നേ മുക്കാൽ ലക്ഷം കോടിയുടെ കരുതൽ, രാഷ്ട്രമൊന്നാകെ ചേരുകയാണ്

78
 Arun Kumar
വിശപ്പിനോടും കോവിഡിനോടും പൊരുതാൻ കേന്ദ്ര സഹായമെത്തുന്നു.
രാജ്യം പ്രഖ്യാപിച്ചതിൽ വച്ചേറ്റവും വലിയ പാക്കേജ്.ഒന്നേ മുക്കാൽ ലക്ഷം കോടിയുടെ കരുതൽ. രാഷ്ട്രമൊന്നാകെ ചേരുകയാണ്.
കൊറോണ രോഗികളെ ശുശ്രൂഷിയ്ക്കുന്ന 20 ലക്ഷം ആരോഗ്യ പ്രവർത്തകർക്ക്, ഡോക്ടർമാരും നഴ്സുമാരും ആശാ പ്രവർത്തകരും ശുചീകരണ തൊഴിലാളികളുമടക്കം ഓരോരുത്തർക്കും 3 മാസത്തേക്ക് 50 ലക്ഷം രൂപയുടെ ഇൻഷൂറൻസ്…
80 കോടി പാവപ്പെട്ടവർക്ക് 3 മാസത്തേക്ക് പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജനയിൽ ഇപ്പോൾ ലഭിയ്ക്കന്ന 5 കിലോയ്ക്ക് പുറമെ ഓരോ വ്യക്തിയ്ക്കും 5 കിലോ അരി / ഗോതമ്പ് (ആകെ 10 kg), കുടുംബത്തിന് 1 kg പയർ / പരിപ്പ് സൗജന്യമായ് റേഷൻ കടകൾ വഴി ലഭിയ്ക്കും.
3 കോടി വിധവകൾ, മുതിർന്നവർ, വികലാംഗർക്ക്
1000 രൂപ 2 തവണകളായി അവരുടെ അക്കൗണ്ടിലേക്ക്.
8.69 കോടി കർഷകർക്ക്
കിസാൻ സമ്മാൻ നിധിയുടെ 2000 രൂപ ഏപ്രിൽ ആദ്യ വാരം അവരുടെ അക്കൗണ്ടിലേക്ക് …
തൊഴിലുറപ്പ് പദ്ധതിയുടെ കൂലി 182 രൂപയിൽ നിന്ന് 202 രൂപയാക്കി. 5 കോടി കുടുംബങ്ങൾക്ക് ഗുണം.
20 കോടി വനിതാ ജൻ ധൻ അക്കൗണ്ടിലേക്ക് .അടുത്ത 3 മാസത്തേക്ക് 500 രൂപ വീതം….
ഉജ്ജ്വല പദ്ധതിയിൽപ്പെട്ട 8.3 കോടി BPL കുടുംബങ്ങൾക്ക് 3 മാസത്തേക്ക് സൗജന്യ ഗ്യാസ് സിലിണ്ടർ….
രാജ്യത്തെ 63 ലക്ഷം വനിതാ SHG കൾക്ക് 20 ലക്ഷം രൂപ വീതം ജാമ്യമില്ലാത്ത ലോൺ…
100 തൊഴിലാളികളിൽ താഴെയുള്ള സ്ഥാപനങ്ങളിലെ 15000 രൂപയിൽ താഴെ ശമ്പളവുമുള്ള തൊഴിലാളികളുടെ 24% പ്രൊവിഡൻ്റ് ഫണ്ട് വിഹിതം അടുത്ത 3 മാസത്തേക്ക് കേന്ദ്ര സർക്കാർ അടയ്ക്കും. 80 ലക്ഷം തൊഴിലാളികൾക്കും 4 ലക്ഷം സ്ഥാപനങ്ങൾക്കും ഇതിൻ്റെ ഗുണം ലഭിയ്ക്കും.
പ്രൊവിഡൻ്റ് ഫണ്ടിൽ നിന്ന് 75% തുക ജീവനക്കാർക്ക് പിൻവലിയ്ക്കാം. ഇത് തിരിച്ചടയ്ക്കേണ്ട ആവശ്യമില്ല.
31,000 കോടിയുടെ Labour Welfare Fund ഉപയോഗിച്ച് 3.5 കോടി നിർമ്മാണ തൊഴിലാളികളെ സഹായിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം…
മെഡിക്കൽ പരിശോധന, മരുന്ന് തുടങ്ങിയ ആരോഗ്യ ആവശ്യങ്ങൾക്കായ് ജില്ലാ മിനറൽ ഫണ്ട് ഉപയോഗിയ്ക്കാൻ കേന്ദ്ര നിർദ്ദേശം..
പൊരുതാനുറച്ചാണ്. അഭിവാദ്യങ്ങൾ. ഒപ്പമുണ്ട്. ഞങ്ങളും.