Arun Nalan
സിനിമ ചെയ്യാൻ നടക്കുന്ന പലരുടെയും പോസ്റ്റ് കണ്ടപ്പോൾ എഴുതണം എന്ന് തോന്നി.. 130 രൂപ മുതൽ 200 രൂപ വരെ മുടക്കി സമയം കണ്ടെത്തി സിനിമ കാണുന്ന ഒരാൾക്ക് അതിനെ കുറിച്ച് അഭിപ്രായം പറയണമെങ്കിൽ യോഗ്യത സർട്ടിഫിക്കറ്റ് മേടിക്കേണ്ട അവസ്ഥ.. എന്ന് വെച്ചാൽ ക്യാഷ് മുടക്കി പടം കണ്ടാൽ വാ അടച്ചു മിണ്ടാതെ ഇറങ്ങി പോകുക.. അത് ഇനി എത്ര വധം പടം ആണെങ്കിൽ പോലും എന്നാണ് നമ്മുടെ മലയാളം സിനിമയിലെ ബുദ്ധിജീവികൾ പറയുന്നത്.. മറ്റു ഭാഷകളിലെ പടങ്ങൾ നമ്മുടെ നാട്ടിൽ റിലീസ് ആയിട്ട് ആളുകൾ അതിലേക്ക് മാറി ഹിറ്റ് ആകുന്നുണ്ടേൽ അത് നമ്മുടെ മലയാള സിനിമയുടെ പിടിപ്പ് കേടല്ലേ..
16 കോടി മുടക്കി കാന്താര 300 കോടി വരെ നേടിയെങ്കിൽ എന്ത് കൊണ്ട് മലയാള സിനിമയ്ക്ക് ആയികൂടാ.. ഈ പറയുന്ന മലയാള സിനിമകൾ കേരളത്തിൽ മാത്രമല്ല ഒതുങ്ങി പോകുന്നത് എന്നും കൂടി ഓർക്കണം.. Rorschach പോലുള്ള പടങ്ങൾ ഇറക്കി ഹിറ്റ് ആക്കിയതും നമ്മുടെ മലയാളം സിനിമ വ്യവസായമാണ്.. അത് മറക്കരുത്.. ഇന്നത്തെ കാലത്തു ചുമ്മാ കഥ പറഞ്ഞു പോകുക,, ഫീൽ ഗുഡ് കുത്തി നിറക്കുക,, നൊസ്റ്റാൾജിയ വൈബ് പിടിക്കുക,, etc etc… ഇതൊന്നും ആളുകൾക്ക് വേണ്ട.. ഇനി അതൊക്കെ കൊണ്ട് വന്നാലും വ്യത്യസ്തമായ സ്ക്രിപ്റ്റും മേക്കിങ് സ്റ്റൈലും ഉണ്ടേൽ ആളുകൾ ഏറ്റെടുക്കും.. അതിന്റെ വലിയ ഒരു ഉദാഹരണമാണ് ജയ ജയ ജയ ജയ ഹേ എന്ന സിനിമ.. കോടികൾ മുടക്കി വലിയ വലിയ താരങ്ങളെ വെച്ചു എന്തേലും കഥ തട്ടികൂട്ടി ഒന്നുമല്ലാതെ ആക്കുന്ന അവസ്ഥ.. ഇന്നും മുടക്കുന്ന കാശിനു എങ്ങനെ പടം ചെയ്യണമെന്ന് ബോധമില്ലാത്ത ഒരുപാട് ആളുകൾ ഉണ്ട് നമ്മുടെ മേഖലയിൽ..
ഹിന്ദി സിനിമ മേഖലയുടെ അവസ്ഥ നാളെ നമുക്ക് വരാതെ ഇരിക്കണമെങ്കിൽ നമ്മൾ തന്നെ ഉണരണം.. പ്രേക്ഷകരുടെ ഉള്ളറിയണം.. നമ്മളുടെ പേര് പടത്തിൽ എഴുതി കാണിക്കുന്നതിൽ അല്ല കാര്യം.. ആ പേര് ആളുകൾ ഓർത്തിരിക്കുന്നതിൽ ആണ് കാര്യം.. നമ്മൾ ചെയുന്ന വർക്കിന് നെഗറ്റീവ് കേട്ടാൽ ആ നെഗറ്റീവ് എത്രത്തോളം ശരിയാണ് എന്ന് നമ്മൾ പഠിക്കാൻ ശ്രമിക്കുക.. എങ്കിൽ മുന്നോട്ടുള്ള പാതയിൽ വിജയം കാണു.. നാളെ ഞാൻ ഒരു സിനിമ ചെയ്താലും ഇനി ഫുൾ നെഗറ്റീവ്സ് ആണേൽ ഞാൻ അത് അംഗീകരിച്ചു മുന്നോട്ടു പോകും.. കാരണം സിനിമ എന്നാൽ നമ്മൾ പ്രേക്ഷകർക്ക് നൽകുന്ന പ്രതീക്ഷയാണ്..
ഇതൊരു മത്സരമാണ്.. ജയിക്കണമെങ്കിൽ നമ്മൾ മറ്റുള്ളവരെ നോക്കാതെ നമ്മൾ തന്നെ മുന്നിട്ടിറങ്ങണം.. പിന്നെ ഈ പറയുന്ന യൂട്യൂബർമാരും റിവ്യൂ എഴുത്തുകാരും ഉള്ളോണ്ടാണ് ഇന്ന് മിക്ക സിനിമകളും ഹിറ്റ് ആകുന്നതു.. ഹിറ്റ് ആകുന്നില്ല ഫ്ലോപ്പ് ആകുന്നു എങ്കിൽ അതിനു കുറ്റക്കാർ അവരല്ല.. നമ്മൾ സിനിമ ഉണ്ടാക്കുന്നവർ തന്നെയാണ്.. നല്ല സിനിമയാണെങ്കിൽ ഈ റിവ്യൂസ് ഒന്നും കാണാതെ തന്നെ പടത്തിനു ആള് കയറും.. പിന്നെ പ്രൊമോഷനും വേണം.. മലയാള സിനിമ മുന്നേറട്ടേ.. നല്ല സിനിമകൾ ഉണ്ടാകട്ടെ ❤️