Arun Nk
ഒരു സിനിമയുടെ ഫൈനൽ ആക്ടിന് ആ സിനിമയെപ്പറ്റിയുള്ള നമ്മുടെ മൊത്തം അഭിപ്രായത്തെ തന്നെ ഭയങ്കരമായി സ്വാധീനീക്കാനുള്ള കഴിവുണ്ട്. ഞാൻ ഇത് അനുഭവത്തിലൂടെ മനസിലാക്കിയ രണ്ട് ചിത്രങ്ങളുണ്ട്, ഒന്ന് Céline Sciamma യുടെ സംവിധാനത്തിൽ 2109 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ചിത്രം “Portrait of a Lady On Fire” ഉം പിന്നെ ഈ വർഷം റിലീസ് ആയ റിഷബ് ഷെട്ടിയുടെ കാന്താരയും. രണ്ട് സിനിമകളുടെയും ക്ളൈമാക്സ് സീനിൽ കിട്ടിയ തീയറ്റർ Experience 🔥 വാക്കുകളിൽ പറഞ്ഞറിയിക്കാനാവാത്തതാണ്.
Portrait of a lady on Fire ഞാൻ കാണുന്നത് IFFK യിൽ നിശാഗന്ധി ഓപ്പൺ തിയറ്ററിൽ വച്ചാണ്. സിനിമ അവസാനിക്കുന്നത് ഒരു ലോങ് ഷോട്ടിലാണ്. ഒരു തിയറ്ററിൽ Opposite സൈഡിൽ ഇരിക്കുന്ന Héloïse ഉം Marianne യും. ഒരു ഡയലോഗ് പോലുമില്ലാത്ത ഈ രംഗത്ത് ക്യാമറ പതിയെ നീങ്ങി Héloïse യുടെ ക്ലോസപ്പിലെക്ക് പോവുകയാണ്. Marianne യെ അവൾ കാണുന്നതായി സിനിമയിൽ വ്യക്തമാക്കുന്നില്ല, ഒരുപക്ഷേ അവിടെ പ്ളേ ചെയ്യുന്ന മ്യൂസിക്കിലൂടെ അവളുടെ മനസ്സ് Marianne യുമൊത്തുള്ള ഓർമ്മകളിലേക്ക് സഞ്ചരിച്ചതാവാം. സ്ക്രീനിലേക്ക് മാത്രം ശ്രദ്ധിച്ചിരിക്കുന്ന Héloïse അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളിലൂടെ നമ്മളും കടന്നു പോവുന്ന ഫീൽ ആണ് നമുക്ക് ആ സീനിൽ കിട്ടുന്നത്, അവളുടെ സ്നേഹം, അവളെ വേദനിപ്പിക്കുന്ന പഴയ ഓർമ്മകൾ,സങ്കടം വന്ന് കരയാൻ വെമ്പി നിൽക്കുന്ന കണ്ണുകൾ ഹോ..💔 ആ രംഗം നമ്മുടെ മനസ്സിൽ ഇത്രയും ആഴത്തിൽ പതിയാണുള്ള പ്രധാന കാരണം Background ൽ പ്ലേ ചെയ്യുന്ന Vivaldi യുടെ “The Storm” എന്ന മ്യൂസിക് ആണ്. വേറെ ഒന്ന് രണ്ട് സിനിമകളിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഈ മ്യൂസിക് ഏറ്റവും ഗംഭീരമായി Place ചെയ്തത് ഈ സിനിമയിലാണ്.
അവസാനത്തെ ആ 10 മിനുറ്റ് സീൻ വരെ എനിക്ക് ഇതൊരു സാധാരണ ലെസ്ബിയൻ പ്രണയ കഥ ആയിരുന്നു, ഇടയ്ക്ക് മനോഹരമായ ഒരുപാട് സീനുകൾ വരുന്നുണ്ടെങ്കിലും ഈ സിനിമയെ ഒരു മാസ്റ്റർപീസ് അല്ലെങ്കിൽ അതി ഗംഭീര വർക്ക് എന്നൊക്കെ പറയാൻ കാരണം ഇതിന്റെ ക്ലൈമാക്സിലെ ഈ സീൻ കാരണം മാത്രമാണ്. അന്ന് അവിടെ കൂടിയിരുന്ന എല്ലാവരും എഴുനേറ്റ് നിന്ന് കയ്യടിച്ചാണ് തിയറ്റർ വിട്ടത്. എനിക്ക് ആ സീൻ തന്ന രോമാഞ്ചം..😘ഒരു 2 മിനുറ്റ് അങ്ങനെ ഇരുന്ന് പോയി അവിടെ.. അതിനു മുമ്പ് ആ സിനിമയിൽ എന്തെങ്കിലും ചെറിയ കുറവുകൾ നമ്മൾക്ക് തോന്നിട്ടുണ്ടെങ്കിൽ പോലും ആ ഒറ്റ സീൻ കൊണ്ട് അതെല്ലാം തന്നെ നമ്മൾ വിസ്മരിച്ചിരിക്കും. ഈ സിനിമ പിന്നീട് Download ചെയ്ത് ഈ സീൻ മാത്രം ഒരുപാട് തവണ റിപ്പീറ്റ് അടിച്ചു കണ്ടിട്ടുണ്ട് ഞാൻ. സമാനമായ അനുഭവമാണ് റിഷബിന്റെ കാന്താരയും നൽകിയത്. ഇടയ്ക്ക് വരുന്ന ചില നെഗറ്റീവ്സ് ഒക്കെ ആ ഒരു എൻഡിങ് സീനോടെ നമ്മൾ പൂർണമായും മറക്കും. ആരെങ്കിലും സിനിമയെപ്പറ്റിയുള്ള അഭിപ്രായം ചോദിച്ചാൽ അതി ഗംഭീരം എന്നെ നമ്മൾ പറയുള്ളൂ.. ഒരു മികച്ച ക്ളൈമാക്സ് നൽകുന്ന Impact അത്രയും വലുതാണ്. റിഷബ് ഷെട്ടിയുടെ മാസ്മരിക പ്രകടനത്തിനൊപ്പം കാന്താരയിലെ മ്യൂസിക്കും അതിനൊരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. അവിടെ Vivaldi യുടെ Storm ആണെങ്കിൽ ഇവിടെ അത് വരാഹരൂപം സോങ് ആണ്….🥰🥰🥰