Connect with us

Movie Reviews

മായാനദിയിൽ മാത്തനോട് ഒന്നു പോയിത്തരാൻ പറയുന്ന അപ്പുവല്ല കാണക്കാണെയിലെ സ്നേഹ

2 വർഷങ്ങൾക്ക് മുൻപ് നാട്ടിലുള്ള ഒരു സിനിമ ഹാൾ. സിനിമയിൽ ആസിഡ് അറ്റാക്ക് വിക്ടിം ആയ നായികാ കഥാപാത്രത്തെ ഐയർ ഹോസ്റ്റസ് ആയി നിയമിച്ചുകൊണ്ടുള്ള

 71 total views

Published

on

Arun Paul Alackal

2 വർഷങ്ങൾക്ക് മുൻപ് നാട്ടിലുള്ള ഒരു സിനിമ ഹാൾ. സിനിമയിൽ ആസിഡ് അറ്റാക്ക് വിക്ടിം ആയ നായികാ കഥാപാത്രത്തെ ഐയർ ഹോസ്റ്റസ് ആയി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തുന്ന എയർലൈൻസ് കമ്പനി വൈസ് പ്രസിഡന്റ് ആയ നായക കഥാപാത്രത്തോട് സൗന്ദര്യം ഏറ്റവുമധികം വേണ്ട ജോലിയല്ലേ ഇതെന്ന് മാധ്യമപ്രവർത്തകന്റെ ചോദ്യം.നായക കഥാപാത്രത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു.
“ബുദ്ധിയുണ്ട്, ഹൃദയവുമുണ്ട്…2019 ആയില്ലേ സാർ… അങ്ങനെയും നിർവചിച്ചു തുടങ്ങിക്കൂടെ സൗന്ദര്യത്തെ നമ്മുക്ക്….?”

അപ്പോൾ തീയറ്ററിൽ സിനിമയുടെ ഭാഗമല്ലാത്ത ഒരു ശബ്ദം മുഴങ്ങിയത് എന്റെ കൈയ്യടി മാത്രമായിരുന്നു. മുൻസീറ്റുകളിൽ ഇരുന്ന പലരും എന്നെ തിരിഞ്ഞു നോക്കി. ഒരു ചളിപ്പും ചടപ്പും തോന്നിയില്ല. കാരണം തീയേറ്ററിൽ നമ്മുക്ക് സംതൃപ്തി നൽകുന്നതോ goosebumps ഉണ്ടാക്കുന്നതോ ആയ ഏതൊരു രംഗമോ ഡയലോഗോ മ്യൂസിക്കോ വിഷ്വലോ ‘മാസാ’ണെന്ന് define ചെയ്യാമെങ്കിൽ ഞാൻ ഒറ്റയ്ക്ക് കൈയ്യടിച്ചത് ആ സിനിമയിലെ മാസ് സീനുകളിലൊന്നിന് തന്നെയായിരുന്നു എന്ന ഉറപ്പുണ്ടായിരുന്നത് കൊണ്ട്.

ഇത് ഇപ്പോളിവിടെ പറയാൻ കാരണം അതേ എഴുത്തുകാരുടെ, അതേ സംവിധായകന്റെ മറ്റൊരു സിനിമ കണ്ടു തീർന്നപ്പോൾ തീയേറ്റർ ആരവങ്ങളില്ലാതെ, ലാപ്ടോപ്പിന് മുന്നിലിരുന്ന് അന്ന് തോന്നിയ അതേ സംതൃപ്തിയിൽ ഒരിക്കൽ കൂടി കൈയ്യടിക്കാൻ പറ്റി എന്നത് കൊണ്ടാണ്.

അടുക്കും ചിട്ടയുമുള്ള എഴുത്തും, കൊതിപ്പിച്ചു കളയും വിധമുള്ള അഭിനയപ്രകടനങ്ങളും, കൈയ്യടക്കമുള്ള സംവിധായകന്റെ കൈയ്യൊപ്പു പതിഞ്ഞ രംഗങ്ങളും ഒരു മികച്ച സിനിമ സൃഷ്ടിക്കാൻ പര്യാപ്തമാണെങ്കിൽ കാണെക്കാണെ ഈയടുത്തു കണ്ടവയിൽ ഏറ്റവും മികച്ച സിനിമകളിലൊന്നാണ്.ഭാസ്കര പൊതുവാളൊക്കെ തന്റെ മികച്ചവയിൽ ഒന്നുമാത്രമാണെന്ന് സുരാജ് അടിവരയിട്ടുറപ്പിക്കുന്നുണ്ട് ‘കാണെക്കാണെ’യിലെ ഡെപ്യൂട്ടി തഹസിൽദാർ പോൾ മത്തായിയിലൂടെ. സംഭാഷണങ്ങളിലും സംഭാഷണങ്ങൾക്കിടയിലെ ഇടർച്ചകളിലും സംഭാഷണങ്ങളില്ലാതിരിക്കുമ്പോൾ സംസാരിക്കപ്പെടുന്ന ഭാവപ്രകടനങ്ങളിലും രാകിമിനുക്കിയെടുക്കുന്ന പ്രതിഭയുടെ മിന്നലാട്ടങ്ങൾ പലകുറി കാണാനാവുന്നത് താരപ്പൊലിമയേക്കാൾ അഭിനയപ്രകടനങ്ങളെ ആരാധിക്കുന്ന ഒരു പ്രേക്ഷകനെന്ന നിലയിൽ അങ്ങേയറ്റം സന്തോഷം നൽകുന്ന കാര്യമാണ്.

മാത്തനോട് ഒന്നു പോയിത്തരാൻ പറയാനും സെക്‌സ് ഒരു പ്രോമിസല്ല എന്നു പറഞ്ഞു bold ആകാനും മാത്രമേ ഐശ്വര്യ ലക്ഷ്മിയ്ക്ക് മാക്സിമം കഴിയൂ എന്ന് കരുതുന്നവരുണ്ടെങ്കിൽ ‘കാണെക്കാണെ’യിലെ ‘സ്നേഹ’യെ ഒന്നു കാണണം. Controlled acting ന്റെയും ആറ്റിക്കുറുക്കിയെഴുതപ്പെട്ട സംഭാഷണങ്ങളുടെ സത്ത ചോരാതെയുള്ള അവതരണത്തിന്റെയും ഭംഗി ഐശ്വര്യ ലക്ഷ്മിയെ ഈ വർഷത്തിൽ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കപ്പെട്ട സ്ത്രീ കഥാപാത്രങ്ങളിലൊന്നാക്കുന്നുണ്ട്. ടോവിനോ ഒരോ സിനിമ കഴിയുമ്പോഴും നല്ല നടനിൽ നിന്നും മികച്ച നടനിലേക്കുള്ള യാത്രയിലെ ദൂരം കുറച്ചു കൊണ്ടുവരികയാണ്. അലൻ എന്ന കഥാപാത്രം കടന്നു പോകുന്ന emotions സിനിമയിൽ അയാൾക്ക് പൂർണമായും തന്റെ വരുതിയിൽ നിർത്താൻ കഴിഞ്ഞിട്ടുണ്ട്.

ബോബി-സഞ്ജയ്മാർ പിന്നെയും എഴുതി വിസ്മയിപ്പിക്കുന്നു. Emotions ന്റെ out burst ൽ തൂക്കം കൂടിയും കുറഞ്ഞും പോകാതെ തുലനം ചെയ്തെടുത്ത സംഭാഷണങ്ങൾ കഥാപാത്രങ്ങളിൽ പരസ്പരം തട്ടി തട്ടി മികച്ച രംഗങ്ങളുടെ രൂപത്തിൽ ചിതറിത്തെറിക്കുന്നത് രണ്ടു മണിക്കൂറിൽ വാരിക്കൂട്ടി എടുത്തു വച്ചിരിക്കുന്നത് മനോഹരമായാണ്. ഓരോ രംഗത്തിനും ഒരു മറുപുറമെന്ന രീതിയിൽ പൂർവകാലം കാണിക്കുന്ന രംഗങ്ങളെ അടുക്കി വയ്ക്കാൻ അവലംബിച്ച non linear രീതി എന്നിലെ പ്രേക്ഷകനെ അങ്ങേയറ്റം പിടിച്ചിരുത്തിയിരുന്നു.

മനു അശോകൻ, താങ്കളിവിടെ തന്നെ ഉണ്ടാവണം. ആരോ എവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട്, ഒരു പുതിയ സംവിധായകന്റെ കഴിവളക്കേണ്ടുന്നത് ഏറെ നാളത്തെ പരിശ്രമവും ഹോം വർക്കും കാരണം സൂപ്പർ ഹിറ്റായി മാറിയ അയാളുടെ ആദ്യ സിനിമയിലൂടെ അല്ല, പകരം ആദ്യ ഹിറ്റ് സിനിമ പ്രേക്ഷകരിൽ ഉണ്ടാക്കിയ പ്രതീക്ഷയ്ക്കു മുകളിൽ നിന്നു കൊണ്ട് അതിനേക്കാൾ നല്ലൊരു രണ്ടാം സിനിമ നൽകുന്നതിലൂടെയാണെന്ന്. അത് സത്യമാണെങ്കിൽ താങ്കൾ ഇവിടെ തന്നെ ഉണ്ടാവണം, ഇനിയും മികച്ച മൂന്നാമത്തെയും നാലാമത്തെയും അതിനു ശേഷമുള്ളതുമായ ഒരുപാട് നല്ല സിനിമകൾ നൽകാൻ.
‘കുട്ടു’, ഇടയ്ക്ക് വന്നു പോയ ‘ഷെറിൻ’, രഞ്ജിൻ രാജിന്റെ പാൽ നിലാവിൻ പൊയ്കയിൽ എന്ന മനോഹരഗാനം, രാത്രിയുടെ മികച്ച ചിത്രീകരണം എന്നിവയൊക്കെയും ‘കാണെക്കാണെ’യുടെ മാറ്റു കൂട്ടുന്ന മറ്റു ചിലതാണ്.

 72 total views,  1 views today

Advertisement
Advertisement
Entertainment11 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment18 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment1 day ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment6 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement