fbpx
Connect with us

Entertainment

സൗന്ദര്യം കണ്ട് ആരാധകരായവരെ അഭിനയചാതുര്യം കൊണ്ടു കൂടി വശീകരിക്കുന്ന മൃണാൾ

Published

on

Arun Paul Alackal

‘സീതാരാമ’ത്തിലെ ഏറ്റവും ആകർഷകമായ ഒരു ഘടകം ടൈറ്റിൽ കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച മൃണാൾ താക്കൂർ എന്ന നടിയായിരുന്നു. ലെഫ്റ്റനന്റ് റാമിനെ പ്രണയിച്ച സീതാമഹാലക്ഷ്മി എന്ന സുന്ദരിയെ അവർ മികച്ച രീതിയിൽ സ്ക്രീനിൽ എത്തിച്ചിരുന്നു. ഒറ്റനോട്ടത്തിൽ മിക്കവരും ഇഷ്ടപ്പെട്ടുപോകുന്ന ഒരു സുന്ദരി എന്നതിനപ്പുറം അവർ ഒരു ഗംഭീര നടി കൂടിയാണെന്ന് അടിവരയിട്ടുറപ്പിച്ച ഒരു സിനിമ കണ്ടു. ഹിന്ദിയിലെ അവരുടെ അരങ്ങേറ്റ സിനിമ – ‘ലവ്, സോണിയ’.

ഉത്തരേന്ത്യയിലെ വരണ്ടുണങ്ങിയ ഒരു ഗ്രാമത്തിൽ നിന്നും മുംബൈ നഗരത്തിനുള്ളിലെ അഴുക്കു പിടിച്ച ഒരു തെരുവിലേക്ക് എത്തിപ്പെടുന്ന ഒരു കൗമാരക്കാരിയുടെ കഥയാണ് ലവ്, സോണിയ. കർഷകനും കടം കേറി ദരിദ്രനുമായി തീർന്ന പിതാവിന്റെ രണ്ടു പെണ്മക്കളിൽ ഒരുവളായ സോണിയ നഷ്ടപ്പെട്ടുപോയ തന്റെ സഹോദരി പ്രീതിയെ അന്വേഷിച്ചാണ് ഇന്ത്യയുടെ സാമ്പത്തിക കേന്ദ്രത്തിലേക്ക് ഒറ്റയ്ക്ക് എത്തിച്ചേരുന്നത്. എന്നാൽ അവിടെ അവളെ കാത്തിരുന്നത് പുതിയൊരു ജീവിതമായിരുന്നു.

സാധാരണ ഹിന്ദി സിനിമകളിൽ കാണുന്ന മുംബയിലെ ഉപരിവർഗ്ഗ ജീവിതത്തിന്റെ വർണശബളമായ കാഴ്ചകളിൽ നിന്ന് മാറി ഈ സിനിമ പ്രേക്ഷകന് നൽകുന്നത് അസ്വസ്ഥയുളവാക്കുന്ന, ലൈംഗിക ബിസിനസും വൃത്തിശൂന്യതയും ഇരുട്ടു പിടിപ്പിച്ച മുംബയിലെ അധഃപതിച്ച ലോവർ ക്ലാസ് ജീവിതങ്ങളുടെ നേർക്കാഴ്ച്ചയുമാണ്. അലോസരപ്പെടുത്തുന്ന ധാരാളം രംഗങ്ങളുമായി നീങ്ങുന്ന സിനിമ അതിന്റെ Dark tone കൊണ്ടും കഥാപാത്രാവതരണങ്ങൾ കൊണ്ടും സീരിയസ് ആയ ആശയങ്ങളുള്ള, പ്രകടനങ്ങളുള്ള സിനിമകളെ പ്രതീക്ഷിക്കുന്നവർക്ക് അങ്ങേയറ്റം തൃപ്തി നൽകി മുന്നോട്ടു പോകുന്നുണ്ട്.

ഫ്രിഡ പിന്റോ, മനോജ് ബാജ്പേയി, സായി തംഹങ്കാർ, ആദിൽ ഹുസൈൻ, അനുപം ഖേർ, രാജ്കുമാർ റാവു, റിച്ച ഛദ്ദ, ഡെമി മൂർ എന്നിങ്ങനെ ദേശീയതലത്തിലും അന്തർദേശീയമായും സുപരിചിതരായ ഒരുകൂട്ടം അഭിനേതാക്കൾ വലുതും ചെറുതുമായ വേഷങ്ങൾ ചെയ്ത സിനിമയുടെ ആത്മാവെന്നു പറയുന്നത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മൃണാൾ താക്കൂർ തന്നെയാണ്. തന്റെ 24 ആം വയസിൽ 17 വയസുള്ള സോണിയയെന്ന ഗ്രാമീണ പെൺകുട്ടിയെ അസൂയാവഹമായ രീതിയിലാണ് അവർ അവതരിപ്പിച്ചു വച്ചിരിക്കുന്നത്.

ഒരു സാധാരണ ബോളിവുഡ് വാണിജ്യസിനിമയുടെ ഫോർമാറ്റിലെ അല്ലാത്ത ‘ലവ്, സോണിയ’യിൽ ഇരുണ്ട നിറമുള്ള, മേക്കപ്പോ കൃത്രിമമായ സൗന്ദര്യത്തിന്റെ യാതൊരുവിധ അലങ്കാരങ്ങളോ ഇല്ലാത്ത, ഒരു ഹിന്ദി സിനിമാ നായികയുടെ നടപ്പുരീതികൾക്ക് തീർത്തും വിരുദ്ധമായ രൂപത്തിൽ തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞു നിൽക്കുന്ന മൃണാൾ, ബാഹ്യമായ deglamorized get up നപ്പുറം ആ കഥാപാത്രത്തിന് പ്രകടനപരമായി നൽകുന്ന ജീവൻ അങ്ങേയറ്റം പ്രശംസനീയമാണ്.

നിഷ്കളങ്കയായ ഒരു സ്കൂൾ പെൺകുട്ടിയിൽ നിന്നും വേശ്യാവൃത്തിയുടെ മുഷിഞ്ഞ ഇടനാഴികളിലേക്ക് എത്തിച്ചേരുന്ന സോണിയയെ മനസിൽ വേദനയുണ്ടാക്കുന്ന വിധത്തിൽ അവർ അവതരിപ്പിച്ചിരിക്കുന്നു. മറ്റു വേഷങ്ങളിൽ വന്ന നടീനടന്മാരും അതിനെ മികച്ച രീതിയിൽ തന്നെ പെർഫോം ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് മനോജ് ബാജ്പേയും റിച്ച ഛദ്ദയും ഫ്രിഡ പിന്റോയും.

സൗന്ദര്യം കണ്ട് ആരാധകരായ എന്നെപ്പോലെയുള്ള സിനിമാസ്നേഹികൾക്ക് തന്റെ അഭിനയചാതുര്യം കൊണ്ടു കൂടി ഇഷ്ടപ്പെടാൻ വക തന്ന മൃണാൾ താക്കൂറിന്റെ ആദ്യ സിനിമ എന്നതിനോടൊപ്പം കണ്ടു പഴകിയതെങ്കിലും അങ്ങേയറ്റം ഗൗരവമുള്ള, എന്നും പ്രസക്തമായ ആയ ഒരു വിഷയം കൈകാര്യം ചെയ്യുന്ന, അന്തർദേശീയമായി തന്നെ പ്രശംസപിടിച്ചുപറ്റുന്ന ഒരു സിനിമ

 860 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment10 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment10 hours ago

മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

Entertainment10 hours ago

പൊന്നിയിൻ സെൽവന്റെ ഒന്നര കോടിയിൽ പരം ടിക്കറ്റ് വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ

Entertainment11 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment11 hours ago

ഇനി ചേരന്മാരുടെ കഥ തമിഴിൽ നിന്നും ഇറങ്ങിയാലും കപടസമൂഹമായ മലയാളത്തിൽ ഇറങ്ങും എന്ന് പ്രതീക്ഷയില്ല

Entertainment11 hours ago

“ചേച്ചീ കുറിച്ച് ഫോർപ്ളേ എടുക്കട്ടേ ” എന്നായിരുന്നു ആ സിനിമ ഇറങ്ങിയതിനു പിന്നാലെ എന്നോട് പലരും ചോദിച്ചത്

Entertainment11 hours ago

പ്രഭാസിന്റെ ആദിപുരുഷ് ടീസർ കാണുമ്പോഴാണ് രാജമൗലിയൊക്കെ എന്ത് കിടിലമെന്നു മനസിലാകുന്നത്

Entertainment12 hours ago

ഭക്ഷണമില്ലെങ്കിലും സെക്സ് ഇല്ലാതെ പറ്റില്ലെന്ന് സാമന്ത

Entertainment12 hours ago

“സെക്സ് ണ്ടെന്നു കരുതി പലരും പ്രതിഫലം കൂട്ടിച്ചോദിച്ചു “

Entertainment12 hours ago

”മരിക്കാനെനിക്ക് ഭയമില്ലെന്നൊരാൾ പറഞ്ഞാൽ ഒന്നുകിൽ അയാൾ കള്ളം പറഞ്ഞതാവും അല്ലേൽ അയാളൊരു പട്ടാളക്കാരനാവും”

Entertainment13 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment13 hours ago

നവ്യയാണ് അഭിനയ രം​ഗത്തെ തന്റെ ആദ്യത്തെ ടീച്ചർ എന്ന് പൃഥ്വിരാജ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment5 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment4 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment11 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment13 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment2 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment2 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment3 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment4 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »