fbpx
Connect with us

Entertainment

രക്ഷിത് ഷെട്ടി എന്ന നടൻ പുലർത്തുന്ന ജോണർ വൈവിധ്യം തികച്ചും ശ്ലാഘനീയമാണ്

Published

on

Arun Paul Alackal

സിനിമയിലെത്തിയിട്ട് 13 വർഷങ്ങളായതിൽ ഇന്നേ വരെ അഭിനയിച്ചത് 14 എണ്ണത്തിൽ, അതിൽ 4 എണ്ണം അതിഥി റോളുകൾ, ഒരെണ്ണം സപ്പോർട്ടിങ്ങ് റോളും. ബാക്കിയുള്ള 9 സിനിമകളുടെ കണക്കെടുത്താൽ ഡ്രാമ ഉണ്ട്, ത്രില്ലർ ഉണ്ട്, റോം-കോം ഉണ്ട്, കോളജ് മൂവി ഉണ്ട്, സറ്റയർ ഉണ്ട്, നിയോ നോയിർ ക്രൈം ഉണ്ട്, ഫാന്റസി അഡ്വെഞ്ചർ ഉണ്ട്, ഫീൽ ഗുഡ് ഉണ്ട്. എഴുത്തുകാരനായിട്ടുണ്, സംവിധായകനും ആയിട്ടുണ്ട്. പുറത്തേയ്ക്ക് അധികം പ്രസിദ്ധിയാർജിച്ചിട്ടില്ലാത്ത ഒരു റീജിയണൽ ഇൻഡസ്ട്രിയിൽ നിന്ന് മറ്റു ഭാഷക്കാർക്ക് ആസ്വദിക്കാൻ പറ്റുന്ന തരത്തിൽ ഒരു പിടി നല്ല സിനിമകൾ. പറഞ്ഞു വരുന്നത് രക്ഷിത് ഷെട്ടിയെ കുറിച്ചാണ്. ഉളിദവരു കണ്ടന്തെയും കിറിക്ക് പാർട്ടിയും അവസാനമായി 777 ചാർളിയും നമ്മുക്ക് തന്ന രക്ഷിത് ഷെട്ടിയെ കുറിച്ച്.

കന്നഡ സിനിമ അധികം കാണാൻ മെനക്കെടാതിരുന്ന, താല്പര്യം തോന്നിയിട്ടില്ലാത്ത ഒരു ഇൻഡസ്ട്രി ആയിരുന്നു. ഇന്നിപ്പോ ‘KGF’ ഉം അതിന്റെ തുടർച്ചയും കൊണ്ട് രാജ്യവ്യാപകമായി ചർച്ചയായ, ‘വിക്രാന്ത് റോണ’ കൊണ്ട് ഡിജിറ്റൽ യുഗത്തിലെ ഇന്ത്യൻ 3D സിനിമകൾക്ക് പുതിയ സ്കോപ്പ് നൽകുന്ന കന്നഡ സിനിമാ ലോകം, മലയാളത്തിനും തമിഴിനും ഹിന്ദിയ്ക്കും ഇംഗ്ലീഷിനും ഡബ്ബ് ചെയ്ത തെലുങ്ക് സിനിമകൾക്കും പുറമെ മറ്റിതര ഭാഷ സിനിമകൾ കണ്ടു തുടങ്ങുന്ന കാലത്ത് അന്യമായി നിന്ന ഒരു ഭാഷയായിരുന്നു. യൂട്യുബിലും മറ്റും ചില കന്നഡ സിനിമകൾ കാണാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും മേക്കിങ്ങ് ക്വാളിറ്റി കൊണ്ടോ കഥാപാത്രങ്ങളെ അവർ സിനിമകളിൽ പ്രസന്റ് ചെയ്യുന്ന രീതി കൊണ്ടോ എന്തോ വീണ്ടും വീണ്ടും കന്നഡ സിനിമകൾ കാണാൻ കാര്യമായ ഒരു താല്പര്യം ഉണ്ടായിട്ടില്ലായിരുന്നു.

ആയിടക്കാണ് ‘ലൂസിയ’ എന്ന സിനിമ കാണുന്നത്. സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റി വച്ചു നോക്കിയാൽ ആ സമയത്ത് ഇറങ്ങാറുണ്ടായിരുന്ന ഹൃസ്വചിത്രങ്ങളുടെ നിലവാരമേ ലൂസിയയ്ക്ക് അവകാശപ്പെടാൻ ഉണ്ടായിരുന്നുള്ളൂ എങ്കിലും സിനിമ പറഞ്ഞ concept മികച്ചതായിരുന്നു. അങ്ങനെ popular flicks വിട്ട് മറ്റു സമാന കന്നഡ സിനിമകൾ പരതി നടന്ന സമയത്ത് ‘രംഗി തരംഗ’, ‘കിരിക്ക് പാർട്ടി’, ‘ഉളിദവരു കണ്ടന്തേ’, ‘സിംപിൾ ആഗി ഒന്തു ലവ് സ്റ്റോറി’, ‘ഗോധി ബന്ന സാധാരണ മയ്ക്കട്ട്’ എന്നിങ്ങനെ സജഷൻസ്‌ ലഭിച്ചു. ആദ്യം കണ്ടത് രംഗി തരംഗ ആയിരുന്നു. ലൂസിയയേക്കാൾ അല്പം കൂടി മെച്ചമുള്ളതെങ്കിലും ക്വാളിറ്റി മേക്കിങ്ങ് എന്നു പറയാനുള്ളതൊന്നും ആ സിനിമയിലും ഇല്ലായിരുന്നു. എന്നാലും തെയ്യമെന്ന കലാരൂപത്തെയും, ഗ്രാമീണരക്കിടയിലെ മിത്ത് വച്ചും, നല്ലൊരു സസ്പെൻസ്ഫുൾ ക്ലൈമാക്സ് വച്ചും ഉണ്ടാക്കിയ രംഗി തരംഗയും ഇഷ്ടപ്പെട്ടു.

പിന്നെയാണ് കിറിക്ക് പാർട്ടിയിലേക്ക് കടന്നത്. പ്രേമം, ഹാപ്പി ഡെയ്‌സ് ഒക്കെ കണ്ടിട്ടുള്ള മലയാളിയുടെ മുന്നിൽ അത്ര ഗംഭീരമൊന്നുമല്ലാത സിനിമായിരിക്കാം കഥാപരമായി കിറിക്ക് പാർട്ടി. എന്നാൽ നല്ല ഫ്രഷ്നസ് തോന്നിയ visuals, പ്രകടനങ്ങൾ, തമാശകൾ, പാട്ടുകൾ എന്നിവയൊക്കെയായി ഒരു repeat watchability തീർച്ചയായും ഉണ്ടായിരുന്ന ആ സിനിമയിൽ കുറച്ചേറെ ശ്രദ്ധിച്ചത് നായകനായി രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിൽ വരുന്ന രക്ഷിത് ഷെട്ടി എന്ന നടനെ ആയിരുന്നു.നായകനൊപ്പം എഴുത്തുകാരൻ കൂടിയായി രക്ഷിത് ഷെട്ടി തിളങ്ങിയ കിറിക്ക് പാർട്ടി, ഇയാളുടെ സിനിമകൾ ഇനിയും കാണണമല്ലോ എന്നു തോന്നിപ്പിച്ചു.

Advertisement

അതിനു ശേഷം കണ്ട സിനിമ ‘സിംപിൾ ആഗി ഒന്തു ലവ് സ്റ്റോറി’. പേരു പോലെ തന്നെ സിംപിളായ ഒരു ലവ് സ്റ്റോറി. പ്രമുഖ ഹോളിവുഡ് സിനിമയിലടക്കം കണ്ടു മറന്ന ഒരു പ്ലോട്ട് twist ഉം ഒക്കെയായി ഒരു സിനിമയാണ് എങ്കിലും അതിലെ നായികാ നായകന്മാരുടെ കെമിസ്ട്രിയും, സ്വാഭാവികവും അതിഭാവുകത്വവും നിറഞ്ഞ നർമ്മ സംഭാഷണങ്ങളും ഭേഷാ രസിക്കാൻ തക്കവണ്ണം ഉള്ളതായിരുന്നു. അതിനും ശേഷമാണ് ഗോധി ബന്ന സാധാരണ മയ്ക്കട്ട് എന്ന സിനിമയിലേക്ക് വരുന്നത്. വെറ്ററൻ താരവും KGF ന്റെ ‘കഥപറച്ചിലുകാരനു’മായി പരിചിതനായ ആനന്ദ് നാഗ്, മലയാളിയായ ശ്രുതി ഹരിഹരൻ എന്നിവർക്കൊപ്പം രക്ഷിത് പ്രധാനവേഷങ്ങളിലൊന്നായി എത്തിയ ആ സിനിമ ഒരേ സമയം ഇമോഷണൽ ഡ്രാമ എലിമെൻസിലൂടെയും ത്രില്ലിംഗ് ഫാക്ടർസിലൂടെയും മികച്ചൊരു സിനിമയായി മാറി.

ലിസ്റ്റിൽ പിന്നെ ബാക്കിയുണ്ടായിരുന്നത് ഉളിദവരു കണ്ടന്തേ എന്ന സിനിമയായിരുന്നു. നോക്കിയപ്പോൾ അദ്ദേഹം തന്നെ എഴുതി സംവിധാനം ചെയ്ത സിനിമ. Rashomon effect എന്ന സങ്കേതം അവതരണത്തിൽ ഉപയോഗിച്ച ആ സിനിമ കന്നഡ സിനിമകളെ പറ്റിയുള്ള മുൻധാരണകളൊക്കെയും തച്ചുടച്ചു കളഞ്ഞതായിരുന്നു. റിച്ചി എന്ന നായക കഥാപാത്രവും അതിനെ എഴുതി സ്ക്രീനിൽ അവതരിച്ച പെർഫോമെൻസും അത്രയേറെ ഗംഭീരമായിരുന്നു. ഓരോ സെഗ്മെന്റ് കളായി മറ്റു കഥാപാത്രങ്ങളുടെ പെർസ്പെക്റ്ററ്റീവിൽ റിച്ചിയുടെ കഥ ചുരുളഴിയുന്ന ഉളിദവരു കണ്ടന്തെയുടെ neo noir style ഉം കർണാടകയുടെ ദക്ഷിണ തീരദേശ, folk setting ഉം ആടിക്കുഴഞ്ഞുള്ള രക്ഷിതിന്റെ പ്രകടനവും കൗതുകമുണർത്തുന്ന പരുവത്തിലുള്ളതായിരുന്നു.

മലയാളിയുടെ പ്രിയതാരം നിവിൻ പോളിയെ നായകനാക്കി തമിഴിൽ ആ സിനിമ റീമേക്ക് ചെയ്തിട്ടും കാണാൻ ശ്രമിക്കാത്തത് രക്ഷിതിന്റെ ഒരു ബഞ്ച്മാർക്ക് പ്രകടനം മനസ്സിലുള്ളത് കൊണ്ടായിരുന്നു. അങ്ങനെ കണ്ട നാല് സിനിമകളിലും അങ്ങേയറ്റത്തും ഇങ്ങേയറ്റതുമായി നിൽക്കുന്ന നാല് വ്യത്യസ്ത തരം വേഷങ്ങളും ജോണറുകളുമായി രക്ഷിത് ഷെട്ടി കന്നഡയിലെ ഇഷ്ടസിനിമാക്കാരനായി മാറി.

ആദ്യമായി രക്ഷിത് ഷെട്ടിയുടെ ഒരു സിനിമ തീയേറ്ററിൽ കാണുന്നത് ‘അവനേ ശ്രീമൻനാരായണ’ എന്ന ഫാന്റസി സിനിമയായിരുന്നു. അല്പം adventure style ലുള്ള അതിന്റെ അവതരണവും നല്ല പ്രൊഡക്ഷൻ ക്വാളിറ്റിയും കേരളത്തിലെ ഏറ്റവും വലിയ തീയേറ്ററുകളിലൊന്നായ ഏരീസ് പ്ലെക്സ് ഓഡി 1 ൽ തന്നെ കാണാൻ പറ്റി. Witty dialogues ഉം മികച്ച നിലവാരമുള്ള Vfx ഉം ഒരു western cowboy രീതിയിലുള്ള വേഷവിധാനങ്ങളുമായി രക്ഷിത് ഷെട്ടിയും ആ സിനിമയും നല്ലൊരു അനുഭവമായി മാറി. 2019 ൽ ഇറങ്ങിയ ആ സിനിമ കഴിഞ്ഞ് പിന്നെയൊരു രക്ഷിത് സിനിമ ഇറങ്ങുന്നത് 2022 ലാണ്. മൂന്നു വർഷത്തിന് ശേഷമുള്ള തന്റെ തിരിച്ചു വരവും വേറൊരു ജോണറിൽ ഭൂരിഭാഗത്തിനും ഇഷ്ടമാകുന്ന ഒരു സിനിമയിലൂടെയായിരുന്നു. 777 Charlie എന്ന ആ സിനിമയിലൂടെ കേന്ദ്ര കഥാപാത്രമായ ചാർളി എന്ന ലാബ്രഡോർ നായയും ധർമ എന്ന വേഷത്തിൽ രക്ഷിത് ഷെട്ടിയും ഒരു feel ‘good’ പ്രോഡക്ട് തന്നെ തീയേറ്ററിൽ തന്നു. (പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ കീഴിൽ വിതരണം ചെയ്യപ്പെട്ട അതിന്റെ മലയാളം ഡബ്ബിൽ ശരൺ പുതുമന എന്ന ഡബ്ബിങ്ങ് ആർടിസ്റ്റിന്റെയും അങ്ങേയറ്റം നിലവാരത്തോടെ ‘മലയാളീകരിച്ച’ അതിന്റെ മറ്റു സാങ്കേതിക വശങ്ങളെയും അഭിനന്ദിക്കേണ്ടിയിരിക്കുന്നു)

പ്രധാന വേഷങ്ങളിലെത്തിയ 9 സിനിമകളിൽ, കണ്ട 6 സിനിമകളിൽ രക്ഷിത് എന്ന നടൻ പുലർത്തുന്ന ജോണർ വൈവിധ്യം തികച്ചും ശ്ലാഘനീയമാണ്. ഒരു നടൻ എന്നതിനൊപ്പം എഴുത്തുകാരൻ, സംവിധായകൻ എന്നിങ്ങനെയുള്ള multiple talents ഉം. പൊതുവെ extreme negative review കിട്ടിയത് എന്നു പറയാവുന്ന ഒരു സിനിമ filmography യിൽ ഇല്ല എന്നതും ഒരു അഭിനേതാവ് എന്ന നിലയിൽ അയാളുടെ വിജയവുമാണ്. കന്നഡ സിനിമകൾ വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിച്ച, പ്രിയപ്പെട്ട നടന്റെ ‘ഗോധി ബന്ന’…യുടെ സംവിധായകനൊപ്പമുള്ള ‘സപ്ത സാഗരദാച്ചേ എല്ലോ’ എന്ന അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു.

Advertisement

‘ഉളിദവരു കണ്ടന്തേ’യെ പറ്റി എഴുതിയ ഒരു കുറിപ്പ് :

“മേശപ്പുറത്ത്‌ ഒരു പ്ലേറ്റ്‌ ബീഫ്‌ ബിരിയാണി ഇരിക്കുന്നു. മേശയ്ക്കു ചുറ്റും മൂന്ന് ആൾക്കാരും. അവരിലൊരാൾ ഭക്ഷണം ഒക്കെ കഴിഞ്ഞ്‌ ഇരിയ്ക്കുകയാണ്. രണ്ടാമൻ രാവിലേ മുതൽ ഒന്നും കഴിക്കാതെ മുഴു പട്ടിണിയിലും. എന്നാൽ മൂന്നാമനാകട്ടെ, പോത്തിറച്ചിയോട്‌ അലർജ്ജിയുള്ളവനാണ്. മൂന്നുപേർക്കും മുൻപിൽ പൊതുവായി വച്ചിരിയ്ക്കുന്ന വസ്തു ഒന്നു തന്നെ ആണെങ്കിലും അവർ മൂന്നു പേരും അതിനെ നോക്കി കാണുന്ന രീതി മൂന്നു തരത്തിലായിരിക്കും. ഒന്നാമൻ ഭക്ഷണമെല്ലാം കഴിച്ച്‌ വിശപ്പടക്കി ഇരിക്കുന്നതായതിനാൽ ഒരു ബീഫ്‌ ബിരിയാണി അയാളിൽ ഒരു വികാരവും ജനിപ്പിക്കില്ല. രണ്ടാമനു ചിലപ്പോൾ ഒറ്റയിരിപ്പിനു അതു മുഴുവൻ അകത്താക്കാൻ തക്ക വിശപ്പുണ്ടാകും. മൂന്നാമൻ അലർജ്ജിയുടെ പ്രശ്നം ഉള്ളതിനാൽ തനിക്കതു കഴിക്കാൻ പറ്റുന്നില്ലല്ലോ എന്ന വിഷമത്തിലായിരിക്കും. അതായത്‌ ഒരേ വസ്തുത തന്നെ അതുമായി ബന്ധപ്പെട്ടവർ നോക്കിക്കാണുന്നത്‌ പലവിധത്തിലായിരിക്കും. ഇതൊരു സിനിമയെ അവതരിപ്പിക്കുന്ന സ്റ്റൈൽ ആണെങ്കിലോ ? സിനിമയ്ക്ക് ആസ്പദമായ ഒരു സംഭവത്തിനെ പല കഥാപാത്രങ്ങളുടെ കണ്ണിലൂടെ നോക്കിക്കണ്ടാൽ അതേ സംഭവത്തിന്റെ പല വേർഷനുകൾ നമ്മുക്കു കിട്ടും. സിനിമയിൽ ഇത്തരമൊരു ആവിഷ്ക്കാരത്തിനെ “റാഷോമോൻ” എഫക്റ്റ്‌ എന്നു വിളിക്കുന്നു.”
ഉളിദവരു കണ്ടന്തേ

(Kannada, Crime-drama, 2014)
“””””””””””””””””””””””””””””””””””””””””
റിച്ചി, രഘു, മുന്ന, രത്നക്ക, ബാലു എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ചില സംഭവങ്ങളിലേക്ക്‌ റെജീന എന്ന ഒരു ജേർണ്ണലിസ്റ്റ്‌ ഒരു അന്വേഷണം നടത്തുന്നു. അവരുമായി പരിചയമുള്ള ചിലരുടെ വിവരണങ്ങളിൽ നിന്നുമാണ്‌ റെജീന തനിക്കാവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നത്‌. മേൽപറഞ്ഞ കഥാപാത്രങ്ങൾ പരസ്പരം എങ്ങനെ കഥയിൽ ബന്ധിതരായിരിക്കുന്നു, ഒരേ സംഭവത്തിന്റെ പല പല വിവരണങ്ങളിൽ നിന്നും റെജീനയ്ക്ക്‌ ഒരു നിഗമനത്തിലെത്തുവാൻ സാധിക്കുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങളിലൂടെ കഥ കടന്നു പോകുന്നു.

മേൽപറഞ്ഞ ‘റാഷോമോൻ എഫക്റ്റി’നു സമാനമായി ഒരുക്കിയിരിക്കുന്ന ‘ഉളിദവരു കണ്ടന്തേ’ ശ്രദ്ധിയ്ക്കപ്പെടുന്നത്‌ സംശയമൊന്നുമില്ലാതെ ഗംഭീരം എന്നു വിളിയ്ക്കാൻ പറ്റുന്ന അതിന്റെ തിരക്കഥ മൂലമാണ്. തിരക്കഥയെ അതിന്റെ പൂർണ്ണതയിലെത്തിക്കുന്ന സംവിധാനമികവും സ്വാഭാവികവും അതേ സമയം കാഴ്ച്ചക്കാരെ ആരാധകരാക്കും വിധമുള്ള പ്രധാന അഭിനേതാക്കളുടെ പ്രകടനങ്ങളും ചിത്രത്തെ ഞാനീയടുത്തു കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാക്കുന്നു. ഒരു ആന്തോളജി ചിത്രമായും പരിഗണിക്കാവുന്ന ‘ഉളിദവരു കണ്ടന്തേ’ അവതരിപ്പിക്കപ്പെടുന്നത്‌ കഥയുടെ ചുരുളഴിയുന്ന ക്രമത്തിൽ പല ചാപ്റ്ററുകളായാണ്‌. എന്നാൽ എനിക്കു പരിചിതമായ ചില ആന്തോളജി സിനിമകളിൽ നിന്നും ‘ഉളിദവരു കണ്ടന്തേ’ വ്യത്യസ്ഥമാകുന്നത്‌ ചാപ്റ്ററുകൾ അഥവാ ഉപകഥകളെ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയിലൂടെയാണ്.

ഒരേ ആശയത്തിൽ നിന്നും സൃഷ്ടിച്ച പല കഥകളെ ഒന്നിച്ചുചേർക്കുന്ന ‘അഞ്ചു സുന്ദരികളു’ടെയോ ‘വൈൽഡ്‌ റ്റേൽസി’ന്റെയോ രീതിയല്ല ഇതിനു. പല കഥകളെ ഏതെങ്കിലുമൊരു പോയിന്റിൽ മാത്രം ബന്ധിപ്പിക്കുന്ന ‘കേരളാ കഫേ’ രീതിയുമല്ല. വ്യക്തതയുള്ള പാത്രസൃഷ്ടിലൂടെയും ബുദ്ധിപരമായി അവരെ കോർത്തിണക്കുന്നതിലൂടെയും വിജയിച്ച തിരക്കഥാകൃത്തിന്റെ വൈഭവം പറയപ്പെടേണ്ടതു തന്നെയാണ്‌. കേവലം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതു മാത്രമല്ല തിരക്കഥ എന്ന് അവയ്ക്കു പശ്ചാത്തലമായി കഥ നടക്കുന്ന സ്ഥലത്തെ സാംസ്കാരികതയുടെ ഭാഗമായ പുലികളിയെയും യക്ഷഗാനത്തെയും മൽസ്യബന്ധനക്കാരുടെ തുളു കലർന്ന കന്നഡയെയും ഭംഗിയായി ചേർത്തിട്ടു കൊണ്ട്‌ ഇവിടെ തെളിയിച്ചിരിക്കുന്നു. പ്രധാനകഥാപാത്രങ്ങളിലൊന്ന് ഇടയ്ക്കിടെ പറയുന്ന ഒരു വട്ടൻ കഥയുടെ ആവശ്യകതയും അവസാനം പ്രേക്ഷകനു അനുഭവവേദ്യമാകുന്നു. ഇത്തരത്തിൽ പ്രേക്ഷകന്റെ ബുദ്ധിയ്ക്കും ചിന്തയ്ക്കും വിലകൽപ്പിക്കുന്ന, കണ്ടിരിക്കുന്നവനെ കൂടി കഥാപാത്രങ്ങൾക്കൊപ്പം ചിന്തിപ്പിക്കാൻ വിടുന്ന തിരക്കഥ തന്നെയാണു ചിത്രത്തിന്റെ നട്ടെല്ല് എന്ന് നിസംശയം പറയാം.

Advertisement

കഥാപാത്രങ്ങളിലേക്കു വന്നാൽ, കഥാപാത്രമായി അക്ഷരാർത്ഥത്തിൽ ‘അഴിഞ്ഞാടിയ’ റിച്ചി അഥവാ റിച്ചാർഡ്‌ ആന്റണി തന്നെയാണു കൂട്ടത്തിലെ താരം. അയാളുടെ ചേഷ്ടകളും നല്ലതും കെട്ടതുമായ ഭാഷ പ്രയോഗിക്കുന്നതിലെ അനായാസതയും വേഷവിധാനങ്ങളും ‘റിച്ചി’ എന്നത്‌ നിങ്ങളുടെ ഓർമ്മയിൽ നിൽക്കുന്ന കഥാപാത്രങ്ങളിലൊന്നാക്കുമെന്നത്‌ തീർച്ച. തിരക്കഥയും ഒപ്പം സംവിധാനവും കൈകാര്യം ചെയ്ത രക്ഷിത്‌ ഷെട്ടി തന്നെയാണ് റിച്ചി എന്ന ഒന്നാന്തരം കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്‌ എന്നറിയുമ്പോൾ ആരും അയാളുടെ ആരാധകനായി പോകും. ‘മുന്ന’യായി എത്തിയ കിഷോറും ‘രത്നക്ക’യായി എത്തിയ താര എന്ന നടിയും ‘ബാലു’വായി എത്തിയ അച്യുത്‌ കുമാറും ‘രഘു’വായി എത്തിയ ‘കിറിക്ക്‌ പാർട്ടി’ അമരക്കാരൻ ഋഷഭ്‌ ഷെട്ടിയും താന്താങ്ങളുടെ കഥാപാത്രങ്ങൾ ഗംഭീരമാക്കിയപ്പോൾ മനസു കവർന്നത്‌ ‘ഡെമോക്രസി’ എന്ന കഥാപാത്രമായി സ്ക്രീനിലെത്തിയ മാസ്റ്റർ സോഹനാണ്. ഒന്നാന്തരമായിരുന്നു ആ കൊച്ചു പയ്യന്റെ പ്രകടനം. വളരെ മികച്ച പശ്ചാത്തലസംഗീതമാണു ചിത്രത്തിന്റേത്‌. പ്രത്യേകിച്ച്‌ ‘റിച്ചി’യുടെ ക്യാരക്ടർ തീം മ്യൂസിക്കും പുലികളിപ്പാട്ട്‌ പശ്ചാത്തലമായി വരുന്ന ഭാഗങ്ങളും. ഗാനങ്ങൾ ശരാശരിയ്ക്കും മുകളിലായി തോന്നി. ഛായാഗ്രഹണവും നന്നായിരുന്നു. രഘുവിന്റെ കഥയിലെ ചിലഭാഗങ്ങളുടെ ചിത്രീകരണം ഹോളിവുഡ്‌ ചിത്രമായ ‘സിൻ സിറ്റി’യെ ഓർമ്മിപ്പിച്ചു.
രക്ഷിത്‌ ഷെട്ടിയെ പറ്റി ചിലത്‌.

കന്നഡ സിനിമാ താരങ്ങളെക്കുറിച്ചോ അവരുടെ സ്റ്റാർ വാല്യൂ, പ്രസിദ്ധമായ സിനിമകൾ എന്നിവയെക്കുറിച്ചോ വലിയൊരു അറിവില്ലെങ്കിലും ഇന്ന് ഞാൻ ഇഷ്ടപ്പെടുന്ന ഒരു കന്നഡ ‘സിനിമാക്കാര’നാണ് രക്ഷിത്‌ ഷെട്ടി. ചുരുങ്ങിയ സിനിമകളിൽ അഭിനയിച്ചും ചിലത്‌ എഴുതിയും ഒന്ന് സംവിധാനിച്ചും അദ്ദേഹം കന്നഡ സിനിമയിൽ ഇന്ന് നേടിയെടുന്ന പേരും പെരുമയും ശ്രദ്ധിക്കപ്പെടേണ്ടതു തന്നെയാണ്. പൊതുവേ റീമേക്ക്‌ സിനിമകളുടെ കൂത്തരങ്ങായി വിശേഷിപ്പിക്കപ്പെടുന്ന സാന്റൽവുഡ്‌ ഇന്ന് മാറ്റത്തിന്റെ പാതയിലാണെന്നും അതിന്റെ ഒരു ഭാഗമാണു ഈ ചെറുപ്പക്കാരനെന്നും അറിയുന്നു. ഇനി ഇതൊന്നും വക വച്ചില്ലെങ്കിൽ കൂടി ഭാഷ കാര്യമാക്കാതെ സിനിമയെ ഇഷ്ടപ്പെടുന്ന എന്നെപ്പോലൊരു സാധാരണ പ്രേക്ഷകന്റെ ആരാധനയ്ക്കു പാത്രമാകാൻ ഉള്ള എന്തോ ഒന്ന് രക്ഷിത്‌ ഷെട്ടിയിലും അദ്ദേഹത്തിന്റെ സിനിമകളിലും ഉണ്ട്‌. ആ പ്രതീക്ഷകൾ നിലനിൽക്കട്ടെ.

‘കിറിക്ക് പാർട്ടി’യെ പറ്റി എഴുതിയ കുറിപ്പ് :

സിനിമയ്ക്ക്‌ ഭാഷ ഒരു പ്രശ്നമല്ല എന്നാണു എന്റെ പക്ഷം എങ്കിലും കന്നഡ സിനിമകൾ അധികം ഒന്നും കണ്ടിട്ടില്ല. ലൂസിയ, യു ടേൺ, മിലാന എന്നിങ്ങനെ വിരലിലെണ്ണാവുന്ന ചില സിനിമകൾ മാത്രം. അങ്ങനെയിരിക്കെയാണു കന്നഡ സിനിമയിലെ പുത്തൻ സെൻസേഷൻ രക്ഷിത്‌ ഷെട്ടിയെ കുറിച്ചും പുതുമയുടെ ചേലുമായി എത്തിയത്‌ എന്ന് നിരൂപകർ ഒന്നടങ്കം വിശേഷിപ്പിച്ച അദ്ദേഹത്തിന്റെ ‘ഉളിദവരു കണ്ടന്തേ’ എന്ന സിനിമയെ കുറിച്ചും കേൾക്കുന്നത്‌. ആയിടെ തന്നെ ആ സിനിമ ഡൗൺലോഡ്‌ ചെയ്തു വച്ചെങ്കിലും ഇതു വരെ അതു കാണാൻ ഒരു മൂഡ്‌ തോന്നിയിട്ടുണ്ടായിരുന്നില്ല. അപ്പോഴാണ് കഴിഞ്ഞ വർഷത്തെ കന്നഡയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ രക്ഷിത്‌ ഷെട്ടിയുടെ തന്നെ ‘കിറിക്ക്‌ പാർട്ടി’ എന്ന സിനിമയെ കുറിച്ചു കേട്ടത്‌. മലയാളികൾ നെഞ്ചിലേറ്റിയ ‘പ്രേമ’ത്തിന്റെയും ‘ബാംഗ്ലൂർ ഡേയ്സി’ന്റെയും കൂടാതെ ‘ഹാപ്പി ഡേയ്സ്‌’, ‘3 ഇഡിയറ്റ്സ്‌’ പോലുള്ള അറിയപ്പെടുന്ന പടങ്ങളുണ്ടെയും നിഴലുകൾ ‘കിറിക്ക്‌ പാർട്ടി’യിൽ ഉണ്ട്‌ എന്നറിഞ്ഞിട്ടു കൂടി അതൊന്നു കാണണം എന്ന് ആഗ്രഹം തോന്നി. അങ്ങനെ തപ്പിപ്പിടിച്ചെടുത്ത്‌ അതു കണ്ടു. കണ്ടു കഴിഞ്ഞപ്പോൾ സിനിമയും അതിലെ നായകനും മനസിൽ കയറി പറ്റി, കൂടെ നായികയും. 😉 അങ്ങനെ ആ നായകന്റെ തന്നെ ‘സിമ്പിൾ ആഗി ഒന്ദു ലവ്‌ സ്റ്റോറി’, ‘ഗോധി ബന്ന സാധാരണ മയ്ക്കട്ട്‌ എന്നിവ തേടി പിടിച്ചു കണ്ടു. ഏറ്റവുമൊടുവിൽ ‘ഉളിദവരു കണ്ടന്തേ’യും. എല്ലാം നന്നായി
ഇഷ്ടപ്പെട്ടു. അതിൽ ‘കിറിക്ക്‌ പാർട്ടി’യെ പറ്റി ചിലത്‌ കുറിക്കുന്നു.
കിറിക്ക്‌ പാർട്ടി.
(Rom-com/college-drama, 2016)
“”””””””””””””””””””
നായകനായ രക്ഷിത്‌ ഷെട്ടിയുടെ രചനയിൽ നടൻ കൂടിയായ ഋഷഭ്‌ ഷെട്ടി സംവിധാനം ചെയ്ത കോളേജ്‌ മൂവിയാണു കിറിക്ക്‌ പാർട്ടി. ഇൻസ്പിറേഷൻ എന്നു വിളിക്കാവുന്ന (കോപ്പിയടി എന്നു വിശേഷിപ്പിക്കാൻ തോന്നുന്നില്ല) രംഗങ്ങളൊക്കെയുണ്ടെങ്കിൽ പോലും ആസ്വദിച്ചു കാണാവുന്ന ഒരു സിനിമയാണിത്‌. കോളേജ്‌ ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന നായകന്റെ Self Realisation ആണ് ചിത്രത്തിന്റെ കാമ്പ്‌. ലളിതമായ ആഖ്യാനം കൊണ്ടും കഥയുടെ രസച്ചരട്‌ പൊട്ടിക്കാത്ത ചില ഗാനങ്ങളാലും നായക-നായികമാരുടെ മികച്ച പ്രകടങ്ങളാലും തുടക്കം മുതൽ ഒടുക്കം വരെ മുഷിപ്പില്ലാതെ കണ്ടു തീർക്കാവുന്ന ഒരു സിനിമ.

തങ്ങളേക്കാൾ 3 കൊല്ലം സീനിയറും, കോളേജിലെ അന്യഭാഷക്കാരായ വിദ്യാർത്ഥികളെ കന്നഡ പഠിപ്പിക്കുന്നവളുമായ സാൻവി എന്ന സുന്ദരിയെ പ്രീതിപ്പെടുത്താൻ ശ്രമിച്ചു പിറകേ നടക്കുന്ന കർണ്ണ എന്ന ആദ്യവർഷ എഞ്ചിനീയറിംഗ്‌ വിദ്യാർത്ഥിയുടെയും അയാളുടെ ‘കിറിക്ക്‌ പാർട്ടി’ എന്നറിയപ്പെടുന്ന സുഹൃദ്സംഘത്തിന്റെയും അവതരണത്തിലൂടെയാണ് കഥ ആരംഭിക്കുന്നത്‌. അവിചാരിതമായി നടക്കുന്ന ഒരു സംഭവത്തിനു ശേഷം രസികനിൽ നിന്നും കർക്കശക്കാരനായ ഒരു സീനിയറിലേക്കു പരിണാമം സംഭവിക്കുന്ന കർണ്ണയോട്‌ ആര്യ എന്ന് ജൂനിയർ പെൺകുട്ടിക്ക്‌ അടുപ്പം തോന്നുന്നതോടെ കഥ പുരോഗമിക്കുന്നു. കർണ്ണയ്ക്ക്‌ ആര്യയോടൊത്തു നടത്തേണ്ടി വരുന്ന ഒരു യാത്ര അയാളിൽ ചില മാറ്റങ്ങൾക്കു കാരണമാകുന്നു. തുടർന്നുള്ള സംഭവവികാസങ്ങളിലൂടെ കഥ ഒരു അവസാനത്തിലെത്തുന്നു.
ലളിതമായ, എന്നാൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രസകരമായ കഥാകഥനമാണു കിറിക്ക്‌ പാർട്ടിയുടെ മുഖ്യ ആകർഷണം. കൂടെ ആദ്യപകുതിയിൽ നിഷ്കളങ്കനായും രണ്ടാം പകുതിയിൽ കലിപ്പിലും എത്തുന്ന രക്ഷിത്‌ ഷെട്ടി എന്ന നടന്റെയും സുന്ദരിയായ രശ്മിക മന്ദണ്ണ എന്ന നടിയുടെയും കുസൃതിക്കാരിയായ സംയുക്ത ഹെഗ്ഡേ എന്ന രണ്ടാം നടിയുടെയും പ്രകടനങ്ങൾ സിനിമയ്ക്ക്‌ കൂടുതൽ മിഴിവേകുന്നു.

Advertisement

മുൻപത്തെ ഖണ്ഡികകളിൽ പറഞ്ഞു പോയ സിനിമകളുടെ സ്വാധീനം വെളിവാക്കുന്ന സീനുകളുണ്ട്‌ എങ്കിലും അതവതരിപ്പിച്ചിരിക്കുന്ന രീതി ചിത്രത്തെ ഒരു കോപ്പിയടിയാക്കി മാറ്റുന്നില്ല. ലേഡീസ്‌ ഹോസ്റ്റലിൽ വച്ചുള്ള ഒരു ഗാനം അൽപം അനാവശ്യം എന്നു തോന്നാമെങ്കിലും രസകരമായി ചിത്രീകരിച്ചിരിക്കുന്നതിനാൽ അതൊരു മുഷിപ്പിക്കലായി മാറുന്നുമില്ല. നിഷ്കളങ്കനിൽ നിന്നു കലിപ്പനിലേക്ക്‌ നായകൻ മാറുന്ന രംഗം അതഭിനയിച്ച നടൻ തന്നെ മാറിയോ എന്ന തോന്നൽ രക്ഷിത്‌ ഷെട്ടിയെ ആദ്യമായി സ്ക്രീനിൽ കാണുന്ന ചിലരിലെങ്കിലും ഉണ്ടായേക്കാം. തങ്ങളുടെ ആദ്യ ചിത്രങ്ങളിലഭിനയിക്കുന്ന രശ്മിക, സംയുക്ത എന്നീ നടിമാർ പ്രേക്ഷകരുടെ ഇഷ്ടത്തിനും ഓമനത്തത്തിനും പാത്രമാകുന്നു. നായകന്റെ സുഹൃദ്‌വലയത്തിൽ പെട്ടവരായി അഭിനയിച്ചവരും മികച്ചതായിരുന്നു.
ടെക്നിക്കൽ സൈഡുകളിലും പിറകിലാകുന്നില്ല ഈ ചിത്രം. മികച്ച ഫ്രേമുകൾ തീർക്കുന്ന സീനുകൾക്ക്‌ ചേർന്നു നിൽക്കുന്ന ഗാനങ്ങളും പശ്ചാത്തലസംഗീതവും കൂടുതൽ ഭംഗി നൽകുന്നു. അൽപം നീളക്കൂടുതലുണ്ട്‌ എങ്കിലും മുഷിപ്പാകാത്ത രീതിയിൽ ചിത്രത്തെ വെട്ടിയൊരുക്കിയ ചിത്രസംയോജനവും പ്രശംസയർഹിക്കുന്നു.ചുരുക്കത്തിൽ ഒന്നു റിലാക്സായി ഇരിക്കുമ്പോൾ കാണാൻ തോന്നുന്ന ഫീൽ ഗുഡ്‌ സിനിമകളുടെ ഒപ്പം ചേർത്തു വയ്ക്കാൻ പറ്റുന്ന ഒന്ന്.
റേറ്റിംഗ്‌ : 3.5/5

 4,724 total views,  8 views today

Continue Reading
Advertisement
Comments
Advertisement
Entertainment10 mins ago

മോഹൻലാലിന്റെ കല്യാണത്തിന് വച്ചിരുന്ന അതേ കണ്ണാടിയാണ് ബറോസിന്റെ പൂജയിലും വച്ചതെന്ന് മമ്മൂട്ടി

Entertainment44 mins ago

രണ്ട് ഭാഗങ്ങളും ഒരേ സമയം ചിത്രീകരിച്ചതിനാല്‍ രസച്ചരട് മുറിയാതെ കഥയുടെ തുടര്‍ച്ച ആസ്വദിക്കാന്‍ കഴിയും, അതിനായി കൂടുതല്‍ കാത്തിരിക്കേണ്ടി വരില്ല

Entertainment12 hours ago

നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും

Entertainment12 hours ago

വാടകകൊലയാളിയായിരുന്ന ലേഡി ബഗ്ന്ന് ഒരു അസൈൻമെന്റ് കിട്ടുന്നു, സംഗതി ഈസി ടാസ്ക് ആയിരുന്നില്ല

Entertainment13 hours ago

ഐശ്വര്യാറായിയോട് ‘കൂട്ടുകൂടരുതെന്ന്’ മണിരത്നം പറഞ്ഞതായി തൃഷ

Entertainment13 hours ago

അവാർഡിന്റെ തിളക്കത്തിൽ നടൻ സതീഷ് കെ കുന്നത്ത്

knowledge13 hours ago

കോർക്കിന്റെ കഥ

Entertainment14 hours ago

ഇങ്ങനെ ഒക്കെ വരികൾ എഴുതിയതിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല

Entertainment14 hours ago

കണ്ണെടുക്കാൻ തോന്നുന്നില്ല നാസിയ ഡേവിഡ്സണിൻറ്റെ സൗന്ദര്യം

Entertainment15 hours ago

അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്

Entertainment15 hours ago

വിക്രമിന് നായിക കങ്കണ

Entertainment15 hours ago

അഖിലലോക മിമിക്രിക്കാരെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ച് ശക്തരാകുവിൻ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 week ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 week ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment2 weeks ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Science2 months ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment2 days ago

മലയാളി താരം അനു ഇമ്മാനുവലിന്റെ ചുംബന രംഗം, ഉർവശിവോ രാക്ഷസിവോ ടീസർ വൈറലാകുന്നു

Entertainment2 days ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured3 days ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment3 days ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment4 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment5 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment5 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment5 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment6 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment6 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »