ഒരു മാർവൽ ആരാധകൻ കെ.ജി.എഫ് ചാപ്റ്റർ 2 കണ്ടുകഴിഞ്ഞപ്പോൾ തോന്നിയ ചില ചിതറിയ ചിന്തകൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
38 SHARES
451 VIEWS

K.G.F v/s M.C.U
(കെ.ജി.എഫ് രണ്ടാം അധ്യായം സിനിമ ഇതുവരെ കണ്ടിട്ടില്ലാത്തവർ ഒരു കാരണവശാലും ഈ പോസ്റ്റ് വായിക്കരുത്. Heavy spoilers ahead)
ഇപ്പോൾ ഇന്ത്യ മുഴുവൻ സംസാര വിഷയമായ പ്രശാന്ത് നീൽ എന്ന താരസംവിധായകൻ ഒരു മാർവൽ ആരാധകനാണോ എന്നൊന്നുമറിയില്ല, പക്ഷെ എന്റെയുള്ളിലെ മാർവൽ ആരാധകന് കെ.ജി.എഫ് ചാപ്റ്റർ 2 കണ്ടുകഴിഞ്ഞപ്പോൾ തോന്നിയ ചില ചിതറിയ ചിന്തകൾ ആണീ എഴുത്ത്.
■ കലഷ്‌നെകോവ് രംഗം
v/s
Avengers… Assemble…

എഴുതിയത് Arun Paul Alackal

റോക്കിയുടെ വളർച്ചയുടെ കഥ പറഞ്ഞ രണ്ടാം അധ്യായത്തിൽ തീയേറ്ററിൽ ആരവങ്ങളും ആരാധകരിൽ രോമാഞ്ചവുമുണ്ടാക്കിയ സീനുകളിലൊന്നാണ് വരും കാലങ്ങളിൽ ചർച്ചയാകാൻ പോകുന്ന ‘കലഷ്‌നെകോവ് സീൻ’. അധീരയ്ക്ക് മുന്നിൽ തോറ്റു മുട്ടുമടക്കിയെന്ന് തോന്നിച്ച റോക്കി തന്റെ എല്ലാ സ്വത്തും കൊണ്ട് കടൽ കടന്ന് സമ്പാദിച്ച ഇനായത്ത് ഖലീലിന്റെ ബിസിനസ് സൗഹൃദം പൂർണരൂപത്തിൽ പുറത്തെത്തിയത് ഒരുകൂട്ടം തോക്കുകളുടെ രൂപത്തിലായിരുന്നു. റഷ്യയിൽ നിന്നും വന്നെത്തി ലോകം മുഴുവനുള്ള കുറ്റവാളികളുടെയും നിയമപാലകരുടെയും ഇഷ്ട ആയുധമായി മാറിയ AK – 47 അഥവാ Avtomat Kalashnikov 47 എന്ന റൈഫിളിന്റെ രൂപത്തിൽ. ട്രക്കുകളെ തടഞ്ഞു നിർത്തി കിങ്കരന്മാരുടെ തോക്കിൻമുനകളുടെ ധൈര്യത്തിൽ മുന്നിൽ നിന്ന് ചിരിച്ച അധീരയെ റോക്കി എതിർത്തത് തികഞ്ഞ നിസംഗഭാവത്തോടെ, മുറിവേറ്റ തന്റെ ഇടതു കൈയിനെ സപ്പോർട്ട് ചെയ്‌തു നിർത്തിയ sling അഴിച്ചു മാറ്റി കൊണ്ടും, ശേഷം വായുവിൽ നിന്നും ഒരു തോക്കെടുത്ത് ഉന്നം വയ്ക്കുന്ന ചേഷ്ടകൾ കാണിച്ചു കൊണ്ടുമാണ്. റോക്കിയുടെ വശത്തായി നിന്നിരുന്ന ട്രക്കുകളുകളുടെ ഉള്ളിൽ നിന്നും അതിനുശേഷം പുറത്തേക്ക് നീണ്ട AK 47 ബാരലുകളുടെ ഭയപ്പെടുത്തുന്ന അണിനിരക്കൽ കണ്ട് അധീരയുടെ മുഖത്തെ ക്രൗര്യത കലർന്ന ചിരി മായുന്നു. സാങ്കൽപ്പിക തോക്കിൽ നിന്നും നിറയുതിർക്കുന്ന റോക്കിയുടെ ആംഗ്യത്തിന് ശേഷം അവിടെ സംഭവിച്ച ‘കലഷ്‌നെകോവ് വെടിക്കെട്ടിൽ’ അധീരയുടെ സഖ്യം പിന്തിരിയുന്നു, അധീരയ്ക്ക് മുറിവേൽക്കുന്നു. നായകൻ ജയിക്കുന്നു, വില്ലൻ തോൽക്കുന്നു.

Avengers Endgame എന്ന സിനിമയിലേക്ക് വന്നാൽ MCU ആരാധകരെ ആഘോഷത്തിന്റെ പാരമ്യത്തിൽ എത്തിച്ച ഒന്നായിരുന്നു അതുവരെയുള്ള എല്ലാ individual, cross over M.C.U സിനിമകളിലെയും സൂപ്പർഹീറോ കഥാപാത്രങ്ങളും താനോസ് എന്ന സൂപ്പർ വില്ലന് അഭിമുഖമായി അണിനിരന്ന iconic സീൻ. താനോസിന് മുന്നിൽ തോറ്റുപോയ ക്യാപ്റ്റൻ അമേരിക്ക എന്ന നായകൻ, മിസ്റ്റിക്ക് ആർട്ടുകളുടെ തമ്പുരാനായ ഡോക്ടർ സ്‌ട്രേഞ്ചിന്റെയും അയാൾ കൂട്ടിക്കൊണ്ടു വന്ന സർവസന്നാഹങ്ങളുടെയും അകമ്പടിയിൽ അവസാനഘട്ട യുദ്ധത്തിന് തയ്യാറെടുക്കുന്നത് ഒരു ഡയലോഗിലായിരുന്നു,
Avengers… Assemble…

സ്‌ട്രേഞ്ചും വോങ്ങും കൂട്ടാളികളും സൃഷ്ടിച്ച മിസ്റ്റിക്ക് വാതായനങ്ങളിലൂടെ പുറത്തു വന്ന് വലിയൊരു സൈന്യമായി മാറിയ എല്ലാ മാർവൽ സൂപ്പർഹീറോസും ആ ആജ്ഞയിൽ ആക്രമണോത്സുകരായി. അപ്രതീക്ഷിതമായി തനിക്കു മുന്നിൽ അണിനിരക്കപ്പെട്ട പടകളുടെ വ്യാപ്തി മുന്നിൽ കണ്ട താനോസിന്റെ മുഖത്തെ ചിരി മാഞ്ഞ് അവിടെ പരാജയ ബോധം വന്നു നിറയുന്നു. പിന്നീട് നടന്നത് തീയേറ്ററുകളെ പിടിച്ചു കുലുക്കിയ, താനോസിലെ വില്ലനെ mighty Superhero കൾ പൊരുതി ജയിച്ച യുദ്ധരംഗങ്ങൾ.
● റോക്കി – ക്യാപ്റ്റൻ അമേരിക്ക,
● ഇനായത്ത് ഖലീൽ – ഡോക്ടർ സ്ട്രേഞ്ച്
● അധീര – താനോസ്
● തോക്കുചൂണ്ടൽ ആംഗ്യം – Avengers, Assemble ഡയലോഗ്
———-

■ Rocky’s Golden City of K.G.F
v/s
Black Panther’s Vibranium city of Wakanda.
പുറംലോകമറിയാതെ, CBI പോലും വളരെ വൈകി കണ്ടെത്തുന്ന, റോക്കി മുന്നിൽ നിന്നു സൃഷ്ടിച്ചെടുക്കുന്ന K.G.F ലെ ആധുനികമായ സുവർണനഗരം എന്ന concept അങ്ങേയറ്റം അവിശ്വസനീയമെങ്കിലും സിനിമയിൽ വല്ലാത്തൊരു കോരിത്തരിപ്പിലേക്ക് പ്രേക്ഷകരെ എത്തിക്കുന്ന ഗംഭീരമായ ഒരു രംഗമായാണ് വ്യക്തിപരമായി തോന്നിയത്. കാൽ ചവിട്ടി നിൽക്കുന്ന മണ്ണിൽ നിന്നും കുഴിച്ചെടുക്കുന്ന സ്വർണ ആയിരുകളിൽ നിന്നും, അത് സമ്മാനിക്കുന്ന Power ൽ നിന്നും, പതിനഞ്ചു ലക്ഷം ജനങ്ങൾക്കായി റോക്കി കെട്ടിപ്പടുക്കുന്ന പുരോഗതിയാർന്ന കെട്ടിടങ്ങളും ഇൻഡസ്ട്രിയൽ സമുച്ചയങ്ങളും കാണിക്കുന്ന വിഷ്വൽസ് ലോജിക്കിനെ മാറ്റിയിരുത്തി എന്നെ കൈയ്യടിപ്പിച്ച രംഗമാണ്. റോക്കി എന്ന അധോലോക നായകന്റെ base എന്താണെന്ന് വെളിവാക്കിയ ഒരു powerful രംഗം.

M.C.U കഥകളിൽ ദരിദ്രരാഷ്ട്രമായി ലോകത്തിന് മുന്നിൽ അറിയപ്പെട്ട വക്കാണ്ട എന്ന ആഫ്രിക്കൻ രാജ്യം യഥാർത്ഥത്തിൽ, ബ്ലാക്ക് പാന്തർ എന്ന അമാനുഷിക നേതാവിന്റെ നായകത്വത്തിലൂടെയും, വൈബ്രെനിയം എന്ന അമൂല്യ, അഭൗമിക ലോഹത്തിന്റെ ശക്തിയിൽ കെട്ടിപ്പടുത്ത അങ്ങേയറ്റം ആധുനികമായ gadgets, buildings, technology എന്നിവയിലൂടെയും മറ്റേത് ലോകരാജ്യങ്ങളെക്കാൾ പുരോഗതി കൈവരിച്ച ഒരു രഹസ്യ ജനസമൂഹമാണെന്ന് വെളിവാക്കുന്ന Black panther സിനിമയിലെ രംഗങ്ങളും അതിന് ഉപോൽബലകമായി നിന്ന Ludwig Göransson – Baaba Maal എന്നീ കമ്പോസർമാരുടെ Wakanda എന്ന soundtrack ഉം ഒരു മാർവൽ ആരാധകനും favorite ആകാതെ പോകുന്ന ഒന്നല്ല. Marvel സിനിമകളുടെ story arc ൽ നിർണായക സ്വാധീനം ചെലുത്തുന്ന ഒരു കഥാപാത്രവും കഥാഭൂമികയുമായി Black panther നേയും Wakanda യേയും മാറ്റുന്ന ഗംഭീര രംഗങ്ങൾ.

● റോക്കി – ബ്ലാക്ക് പാന്തർ
● Real K.G.F City – Real Wakanda
● സ്വർണം – വൈബ്രെനിയം
എന്നിങ്ങനെ മേൽപറഞ്ഞ രണ്ടു രംഗങ്ങളും തമ്മിൽ Superficial ആയോ Deep ആയോ സാമ്യതകൾ തോന്നിയത് ഒരേ സമയം റോക്കിയുടെയും മാർവൽ സ്റ്റുഡിയോ സിനിമകളുടെയും ആരാധകനായത് കൊണ്ടാകാം.
നിങ്ങളുടെ ചിന്തകൾ കമന്റ് ബോക്‌സിൽ പങ്കുവയ്ക്കൂ…
#Arun_Paul

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ