വൈദ്യുതി ഉപയോഗത്തിൽ പെട്ടെന്നുണ്ടായേക്കാവുന്ന ഏതൊരു വ്യത്യാസവും (കൂടുതലോ കുറവോ) നാഷണൽ പവർ ഗ്രിഡിന്റെ ബാലൻസ് തെറ്റിച്ചേക്കാം

55

Arun Prakash

വിളക്കുകൾ അണയുമ്പോൾ.നമ്മുടെ പ്രധാനമന്ത്രി ഞായറാഴ്ച രാത്രി 9 മിനിറ്റു നേരത്തേക്ക് നമ്മളോടെല്ലാവരോടും,അതായത് ഇന്ത്യയിലെ 130 കോടി ജനങ്ങളോടും ഓഫ് ചെയ്യാൻ പറഞ്ഞിരിക്കുയാണല്ലോ ? അഥവാ ഈ 130 കോടി ജനങ്ങളും മേല്പറഞ്ഞ 9 മിനിറ്റു നേരത്തേക്ക് ലൈറ്റുകൾ ഓഫ് ചെയ്‌താൽ എന്ത് സംഭവിക്കുമെന്നറിയാമോ?

ഇന്ത്യയൊട്ടാകെ ഒരു Powergrid Failure സംഭവിക്കാൻ വരെ സാധ്യതയുണ്ട്…! എന്നുവച്ചാൽ രാജ്യം മുഴുവൻ മേല്പറഞ്ഞ 9 മിനിട്ടിനു ശേഷം ലൈറ്റ് ഓൺ ചെയ്യുമ്പോൾ കറണ്ട് ഇല്ലാതിരിക്കുന്ന അവസ്ഥ..! Power grid Corporation of India(PGCIL), load dispatcher Power System Operation Corporation Ltd (POSOCO) എന്നിങ്ങനെ രണ്ടു കമ്പനികളാണ് ഇന്ത്യയിൽ വൈദ്യുതി വിതരണത്തിന് മേൽനോട്ടം വഹിക്കുന്നത്.

വൈദ്യുതി ഉപയോഗത്തിൽ പെട്ടെന്നുണ്ടായേക്കാവുന്ന ഏതൊരു വ്യത്യാസവും (കൂടുതലോ കുറവോ) National Power Grid ൻറെ ബാലൻസ് തെറ്റിച്ചേക്കാം. ഫലമോ,ഇന്ത്യയാകെ ഇരുട്ടിലായേക്കാം(Black Out)എന്ന ദുരന്തവും..! (അല്ലെങ്കിൽ തന്നെ Lockdown മൂലം വൈദ്യുതി ഉപഭോഗം നാലിലൊന്നായി ചുരുങ്ങിയിരിക്കുകയാണ്) ഇന്ത്യയിൽ 2012 ൽ ഉണ്ടായ ഒരു Black Out,40 കോടി ജനങ്ങളെ ബാധിച്ചു.അത് നേരെയാക്കിയെടുക്കാൻ രണ്ടു പൂർണ ദിവസങ്ങളെടുത്തു എന്ന് മനസ്സിലാവുമ്പോഴാണ് ആ സംഭവത്തിന്റെ ഗൗരവം നമുക്ക് മനസ്സിലാവുക.
https://en.wikipedia.org/wiki/2012_India_blackouts
അന്ന് ഉത്തരേന്ത്യയിലെ ചില ഭാഗങ്ങൾ മാത്രമേ ബാധിക്കപ്പെട്ടിരുന്നുള്ളൂ.ഇന്നിപ്പോൾ ഇന്ത്യയിലെ 95 % വൈദ്യുതിവിതരണവും Powergrid ലേക്ക് കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട് .എന്നുവച്ചാൽ ഒരു Disaster ഉണ്ടായാൽ ഇന്ത്യ മുഴുവൻ ബാധിക്കപ്പെടുമെന്നു സാരം…!
തകരാർ പരിഹരിക്കാൻ ദിവസങ്ങളെടുത്തേക്കാം.ഞായറാഴ്ചയിലെ സാഹചര്യം നേരിടാൻ നമ്മുടെ വൈദ്യുതിവിതരണ ഏജൻസികൾ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.ഒന്നും സംഭവിക്കുകയില്ലെന്നു തന്നെ പ്രത്യാശിക്കാം..
https://www.thenewsminute.com/article/after-pm-asks-switch-lights-tn-discom-prepares-sudden-dip-and-surge-grid-121821
https://www.businesstoday.in/current/economy-politics/pm-modi-9-minute-power-shutdown-call-what-happens-when-demand-goes-down-and-rise-sharply/story/400120.html
പക്ഷെ ,എന്തിനുവേണ്ടിയാണ് ഇത്തരമൊരു അടിയന്തിരസാഹചര്യം നാം നേരിടേണ്ടിവരുന്നത് എന്ന് ചിന്തിക്കുമ്പോഴാണ് നാം വിധിയെ പഴിച്ചുപോകുന്നത്.നമ്മുടെ പ്രധാനമന്ത്രി വീണ്ടുവിചാരമില്ലാത്ത ചെയ്യുന്ന ആഹ്വാനങ്ങൾക്ക് നാം വലിയ വില കൊടുക്കേണ്ടി വരുമോ?
കാത്തിരുന്നു കാണാം.നാം വിതച്ചത് നാം തന്നെ കൊയ്യുന്നു.

Advertisements