രാക്ഷസൻ എന്ന സൂപ്പർ ഹിറ്റ് പടത്തിലെ അതി ക്രൂരനായ വില്ലൻ ഇവിടെയൊക്കെ തന്നെയുണ്ട്

  88

  സൂപ്പർ ഹിറ്റ് സിനിമയായ രാക്ഷസനിലെ പീഡോഫീലിക് ആയ ക്രൂര വില്ലൻ ഇമ്പരാജിനെ അവതരിപ്പിച്ച വിനോദ് സാഗർ ഇവിടെയൊക്കെ തന്നെയുണ്ട്. Arun Punalur ന്റെ കുറിപ്പ് വായിക്കാം.

  Arun Punalur

  രാക്ഷസൻ എന്ന സൂപ്പർ ഹിറ്റ് പടത്തിലെ അതി ക്രൂരനായ വില്ലൻ ഇമ്പരാജിനേ അവതരിപ്പിച്ച നടൻ വിനോദ് സാഗറിന്റെ കുടുംബ വേരുകൾ തിരഞ്ഞു പോയാൽ കൊല്ലത്തെ ആയൂരും കൊട്ടാരക്കരയിലും നെടുവത്തൂരുമൊക്കെ എത്തുമെന്നറിയുമ്പോ അത്ഭുതപ്പെട്ടു പണ്ടാരമടങ്ങി നിൽക്കുന്ന എന്നേ നോക്കി സിമ്പിളായി ചിരിച്ചു കൊണ്ടു തോളിൽ തട്ടി ഇങ്ങേരു പറയുന്നു.

  കൂൾ മാൻ..ഞാനിവിടെയൊക്കെത്തന്നെയുണ്ട്. പണ്ട് സിനിമ മോഹിച്ചു നാടുവിട്ടു ചെന്നൈയിലെത്തിയ May be an image of 3 people, beard and indoorഅച്ഛന് സിനിമയിൽ ഒന്നുമാകാനായില്ല..പക്ഷെ പിൽക്കാലത്ത് ആ അച്ഛന്റെ മകൻ തന്റെ ലക്ഷ്യത്തിന് മുന്നിൽ പ്രതിബന്ധമായി നിന്നിരുന്ന ഒരു തടസങ്ങളിലും തട്ടി നിന്നില്ല..സിനിമ…സിനിമ…. സിനിമ.ആ ഒരൊറ്റ വെറിയോടെ ഒരുപാട് കഷ്ടപ്പാടിന്റെ കാലങ്ങൾ താണ്ടി ഒടുവിൽ അയാളുടെ ദിവസവും വന്നു…
  തമിഴിൽ മാത്രം ഓടും എന്നു കരുതിയ രാക്ഷസൻ തെലുങ്കിലും കന്നഡയിലും മാത്രമല്ല മലയാളത്തിലും സൂപ്പർ ഹിറ്റായി ഓടിയത്തോടെ വിനോദ് സാഗർ എന്ന നടന്റെ തലവരയും മാറ്റി വരയ്ക്കപ്പെട്ടു.

  Sense of a scene: Makings of a monster, discussing the pre-interval scene of Ratsasan with director- Cinema expressമകൻ നല്ലനിലയിൽ എത്തിയപ്പോൾ അത് കാണാൻ അച്ഛനുമമ്മയുമില്ലാതെ പോയി എന്ന് പറഞ്ഞു നെടുവീർപ്പിടുന്ന ഈ വെറും സാധാരണക്കാരനായ മനുഷ്യന്റെ കൈ പിടിച്ചു ആ സങ്കടത്തെ ഏറ്റു വാങ്ങുമ്പോൾ കടന്നു വന്ന വഴികളിൽ എവിടെയൊക്കെയോ ഞാനുമായി കുറെ സമാനതകൾ തിരിച്ചറിയാൻ പറ്റുന്നുണ്ട്.ഇമ്പരാജ് എന്ന വെറുക്കപ്പെട്ട കഥാപാത്രത്തെ അത്രമേൽ ഈർഷ്യയോടെ തീയറ്ററിൽ കണ്ടിരുന്നപ്പോ ഒരിക്കലും ചിന്തിച്ചിരുന്നില്ല പിൽക്കാലത്തു ഇതാ ഇങ്ങനെ തൊട്ടരുകിൽ കൈകൾ ചേർത്തുപിടിച്ചിരുന്നു അയാൾ ഹൃദയം തുറക്കുന്നത് കേൾക്കാനാവുമെന്ന്.ഇമ്പരാജ്..നിങ്ങൾ തുടങ്ങിയിട്ടേയുള്ളൂ… ❤❤ഞെട്ടിപ്പിക്കുന്ന ചിലതിനായി ഞങ്ങൾ കാത്തിരിക്കുന്നുണ്ട്.