ഖമറുന്നീസ, രാഖി, വിനോദ് – യുഎഇയിലെ പ്രവാസി മലയാളികളുടെ ഹീറോസ്

0
112

Arun Raghavan

ഖമറുന്നീസ, രാഖി,വിനോദ്, ഇവര്‍ മൂന്നു പേരുമാണ് ഇപ്പോള്‍ യുഎഇയിലെ പ്രവാസി മലയാളികളുടെ ഹീറോസ്! മൂന്നു പേരും തോറ്റു പോയവരല്ല. കൊവിഡ് കാലത്ത് ലോകം നാലുചുവരുകള്‍ക്കിടയില്‍ സുരക്ഷിതരായി ഒതുങ്ങുമ്പോള്‍ പോരാട്ട ഭൂമിയില്‍ പറന്നിറങ്ങിയവര്‍! പൊരുതി ജയിക്കാന്‍ വന്നവര്‍, ഒരു സമൂഹത്തിനെയാകെ ജീവിത്തതിലേക്ക് കൈപിടിച്ചുയര്‍ത്താന്‍!!

കഴിഞ്ഞ ദിവസം അബുദാബിയിലെത്തിയ 105അംഗ ഇന്ത്യന്‍ മെഡിക്കല്‍ സംഘത്തിലെ അംഗങ്ങളാണ് മൂന്ന് പേരും ആറു വയസ്സ് പ്രായമുള്ള കുഞ്ഞുങ്ങളെ വീട്ടുകാരെ ഏല്‍പ്പിച്ച് കടല്‍കടന്നതാണ് ഖമറുന്നീസയും രാഖിയും. ഗള്‍ഫിലെ സഹോദരങ്ങളുടെ സഹായ അഭ്യര്‍ത്ഥന ടെലിവിഷനുകളിലൂടെ കണ്ട അവര്‍ക്ക്, മെഡിക്കല്‍ സംഘത്തില്‍ഇടം പിടിച്ചപ്പോള്‍ എതിരഭിപ്രായമൊന്നും ഉണ്ടായില്ല. കുഞ്ഞുങ്ങള്‍ക്ക് മിഠായിയുമായി വരാമെന്ന പറഞ്ഞ് നേരെ ഗള്‍ഫിലേക്ക് വിട്ടു.

നാലു മാസം മാത്രം പ്രായമുള്ള രണ്ടാമത്തെ കുഞ്ഞിനെ പിരിഞ്ഞാണ് കോതമംഗലം സ്വദേശി വിനോദ് യുഎഇയിലെത്തിയത്.പ്രവാസികള്‍ നാടണയാന്‍ നെട്ടോട്ടമോടുമ്പോള്‍ ഉറ്റവരെയും ഉടവരേയും ഉപേക്ഷിച്ച് കരുതല്‍ സ്പര്‍ശവുമായി വരും ദിവസങ്ങളില്‍ ഇവര്‍ നമുക്കിടയിലുണ്ടാവും.ആപത്ത് കാലത്ത് സ്വന്തം നാട്ടുകാരെ ഹൃദയത്തോട് ചേര്‍ത്ത കോഴിക്കോട് കാരന്‍ ഡോ. ഷംസീര്‍ വയലിലാണ് രണ്ടാം മെഡിക്കല്‍സംഘത്തെ യുഎഇയലെത്തിക്കുന്നതിന് ചുക്കാന്‍ പിടിച്ചത്
സ്നേഹം, നന്ദി, ആശ്വാസം❤️