ആൺകുട്ടികൾക്ക് തന്റെ പങ്കാളികളോടുള്ള പ്രത്യേക സ്വഭാവത്തെ പറ്റി ചില യൂറോപ്യൻ രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളിലെ കുറച്ചു നഗ്നസത്യങ്ങൾ

155

Arun S

ആൺകുട്ടികൾക്ക് തന്റെ പങ്കാളികളോടുള്ള ചില പ്രത്യക സ്വഭാവത്തെ പറ്റി ചില യൂറോപ്യൻ രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളിലെ കുറച്ചു നഗ്നസത്യങ്ങൾ 😌

  1. ആൺകുട്ടികൾക്ക് തന്റെ കാമുകിയോ ഭാര്യയോ അവരുടെ മറ്റ് പുരുഷസുഹൃത്തുക്കളോട് അടുത്തിടപഴകുന്നതോ പുകഴ്ത്തി പറയുന്നതോ ഇഷ്ടപ്പെടുന്നില്ല.
  2. ഭാര്യയോടോ കാമുകിയോടോ എല്ലാ കാര്യങ്ങളും തുറന്നു പറയാൻ ഇഷ്ടപ്പെടുന്നവരാണ് ആൺകുട്ടികൾ പക്ഷെ പലപ്പോഴും അതിന് സാധിക്കാറില്ല. അതിനു കാരണം ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് പെൺകുട്ടികൾ നിരന്തരം അനാവശ്യ ചോദ്യങ്ങളുന്നയിച്ച് ബുദ്ധിമുട്ടിക്കുന്നത് പേടിച്ചാണെന്നാണ്.

3.പുരുഷൻ സ്ത്രീ സൗന്ദര്യത്തിന്റെ ഏറ്റവും വലിയ ആരാധകനാണ് പക്ഷെ സ്ത്രീകളെ ഇഷ്ട്ടപ്പെടുന്നതിന്റെ പ്രധാന കാരണം അവരുടെ സംസാര ശൈലിയെയും അവതരണ മികവിന്റെയും കാര്യപ്രാപ്തിയെയും ആശ്രയിച്ചാണ്.

  1. പെൺകുട്ടികളുടെ ശാരീതരിക വടിവിലാണ് പലപ്പോഴും ആൺകുട്ടികൾ പെട്ടന്ന് അട്ട്രാക്ട് ആവുന്നതെങ്കിലും പലപ്പോഴും പെൺകുട്ടികളുടെ ചെറിയൊരു പുഞ്ചിരിയിൽ പോലും വലിയരീതിയിൽ ആകൃഷ്ടരാവുകയും അവരെ സ്നേഹിക്കുകയും ചെയ്യുന്ന ആൺകുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്
  • ഒരു പെൺകുട്ടിയെ കണ്ടാൽ പെട്ടന്ന് ഇഷ്ട്ടപ്പെടുന്ന സ്വഭാവവും കുറേ നാൾ അവരെ കാണാതിരുന്നാൽ ആ ഇഷ്ട്ടം നഷ്ട്ടപ്പെടുന്ന സ്വഭാവവുമുണ്ട്
  • 6.വലിയൊരു വിഭാഗം ആൺകുട്ടികൾ ഒരേ സമയം ഒന്നിലധികം സ്ത്രീകളെ സ്നേഹിക്കാറുണ്ടെന്നാണ് ചില പഠനങ്ങൾ പറയുന്നത്.

    1. ആൺകുട്ടികൾ ഒരു പെണ്ണിനെ അമിതമായി ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്‌താൽ അവളിലുള്ള കുറവുകളേയും കുറ്റങ്ങളേയും അക്‌സെപ്റ്റ് ചെയ്യുവാനും അതിനോട് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാനും തയ്യാറായിട്ടുള്ളവരാണ്. പക്ഷെ പെൺകുട്ടികളിൽ പലപ്പോഴും ഇത് നേരെ തിരിച്ചെന്നാണ് പഠനങ്ങൾ.
  • ആൺകുട്ടികൾ അവരുടെ മറ്റു സുഹൃത്തുക്കൾക്കോ അല്ലെങ്കിൽ അപരിചിതർക്കോ ചെയ്യുന്ന സഹായങ്ങളിൽ നന്ദിയോ അഭിനന്ദനമോ പൊതുവെ പ്രതീക്ഷിക്കാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ സ്ത്രീകളിൽ നേരെ തിരിച്ചാണ്.. എന്നിരുന്നാലും പ്രണയിനിയിൽ നിന്ന് ഇത്തരം അഭിനന്ദനങൾ കേൾക്കാൻ ഇഷ്ടപ്പെടുന്നവരാണ് പുരുഷന്മാരെന്നും ചില പഠനങ്ങളിൽ നിന്ന് തെളിഞ്ഞിട്ടുണ്ട്.
  • അപകടത്തിലോ പ്രതിസന്ധി ഘട്ടത്തിലോ ഇണയുടെ ജീവൻ രക്ഷിക്കാനോ ഇണയെ സേഫ് ആക്കി നിർത്താനോ പുരുഷൻ ശ്രമിക്കാറുണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. അതുപോലെ പ്രതിസന്ധി ഘട്ടത്തിൽ തന്റെ പ്രണയിതാവ് അടുത്തുണ്ടാകണമെന്നാണ് മിക്ക സ്ത്രീകളും ആഗ്രഹിക്കുന്നത്. സ്ത്രീകൾ ഏറ്റവും പ്രാമുഖ്യം കൊടുക്കുന്നതും പുരുഷനിൽ നിന്ന് ലഭിക്കുന്ന കരുതൽ ആയിരിക്കും.

  • 10.ആൺകുട്ടികൾ തങ്ങളുടെ കാമുകിയോട് പൂർവ കാമുകനെ പറ്റിയോ മുൻപുണ്ടായിരുന്ന റിലേഷനെ പറ്റിയോ ചോദിക്കാറുണ്ട്. തനിക്ക് അതൊന്നും ഒരു പ്രശ്നമല്ല എന്ന തരത്തിലാണ് ചോദിക്കുന്നതെങ്കിലും ഇണയിൽ നിന്ന് അത് കേൾക്കാൻ മാനസികമായി അവർ ഇഷ്ട്ടപ്പെടുന്നില്ലെന്നും കേട്ട് കഴിഞ്ഞാലും പല സാഹചര്യത്തിലും അവർക്കത് മാനസിക സംഘർഷം ഉണ്ടാക്കുന്നു എന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നു